Tag: koyilandi
ലഹരിമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന 21 കാരിയുടെ പരാതി; ചെങ്ങോട്ടുകാവ് സ്വദേശിയായ യുവാവ് അറസ്റ്റില്‍
കൊയിലാണ്ടി: ലഹരിമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിനിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങോട്ടുകാവ് കുന്നുമ്മല്‍ വിഷ്ണു (24) ആണ് പിടിയിലായത്. രണ്ടുദിവസം മുമ്പാണ് 21 കാരിയായ യുവതി വിഷ്ണുവിനെതിരെ പരാതി നല്‍കിയത്. ഇന്നലെ രാത്രിയാണ് യുവാവിനെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് കോടതി
25 വർഷക്കാലം നീണ്ട ഭാഷാ ബോധനം ; മികച്ച അധ്യാപകൻ, കവി, സാഹിത്യ നിരൂപകൻ അങ്ങനെ നീളുന്നു കാര്യാവിൽ രാധാകൃഷ്ണൻ മാസ്റ്ററിന്റെ കാവ്യ ജീവിതം..
കൊയിലാണ്ടി :പരന്ന വായനയിലൂടെ ലഭിച്ച അറിവ്, സാഹിത്യ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിത്വം, ഭാഷാ സാഹിത്യ കാര്യങ്ങളിലുള്ള അഗാധ പാണ്ഡിത്യം എന്നിവയിലൂടെ വേറിട്ട ഒരു അധ്യാപന സാധ്യത തുറന്നെടുത്ത കാര്യാവിൽ രാധാകൃഷ്ണൻ മാഷിന്റെ വിയോഗം ഭാഷാ സ്‌നേഹികള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. വടകര ബി. ഇ. എം എച്ച്. എസ്. എസ് ൽ അധ്യാപകനായും
തൊഴിൽ അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട , ആയിരത്തിൽപ്പരം ഒഴിവുകളുമായി സൗജന്യ തൊഴിൽമേള കൊയിലാണ്ടിയിൽ
കൊയിലാണ്ടി; കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോടും സംയുക്തമായി നടത്തുന്ന തൊഴിൽമേള 17ന് കൊയിലാണ്ടി ബസ്റ്റാൻഡിനു സമീപമുള്ള മുൻസിപ്പൽ ടൗൺഹാളിൽ വടകര എം.പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം. എൽ. എ കാനത്തിൽ ജമീല അധ്യക്ഷയാവും. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ.
പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത് വ്യാജബോംബ്; വ്യക്തമായത് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബോംബും വടിവാളും കണ്ടെടുത്ത സംഭവത്തില്‍ പോലീസും ബോംബ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ കണ്ടെത്തിയത് വ്യാജ ബോംബാണെന്ന് സ്ഥിരീകരിച്ചു. സ്റ്റീല്‍ ബോംബിന്റെ മാതൃകയില്‍ ഉള്ള മൂന്ന് പാത്രത്തിനകത്ത് പാറപ്പൊടി നിറച്ച നിലയിലാണ് വടിവാളിനൊപ്പം കണ്ടെടുത്തിരുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊയിലാണ്ടി സി.ഐ സുനില്‍ കുമാര്‍
മുചുകുന്ന് കിള്ളവയൽ മണക്കുളങ്ങരക്കുനി വിനോദൻ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് കിള്ളവയൽ മണക്കുളങ്ങരക്കുനി വിനോദൻ അന്തരിച്ചു. അൻപത് വയസായിരുന്നു. ഭാര്യ: ശ്രീനിഷ. മക്കൾ: നന്ദന, കാവ്യ. അമ്മ: നാരായണി, അച്ഛൻ: പരേതനായ കുഞ്ഞികണാരൻ, സഹോദരൻ: മനോജ്. summary: Manakulangarakuni Vinodana passed away
കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമും കോം.പാർക്ക് ഡിജിറ്റൽ സ്റ്റോറും ഒരുമിച്ചുയർത്തിയ ഓണാരവങ്ങൾക്ക് സമാപ്തി; ഓണം സ്പെഷ്യൽ ഫോട്ടോ മത്സരത്തിൽ കപ്പടിച്ച് പുളിയഞ്ചേരി സ്വദേശി നന്ദകുമാർ
കൊയിലാണ്ടി: ഓണാരവങ്ങൾക്ക് സമാപ്തി കുറിച്ച് കൊണ്ട് ഓണം സ്പെഷ്യൽ ഫോട്ടോ കോണ്ടെസ്റ് വിജയിയെ പ്രഖ്യാപിച്ചു. കോഴിക്കോട്ടെ ഏറ്റവും വായനക്കാരുള്ള പ്രാദേശിക വാര്‍ത്താ പോര്‍ട്ടലായ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമും ഇരുപതിലേറെ വര്‍ഷമായി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സെയില്‍സ്/സര്‍വീസ് രംഗത്ത് കൊയിലാണ്ടിയുടെ വിശ്വാസ്യതയാര്‍ജിച്ച COM.PARK ഡിജിറ്റല്‍ സ്റ്റോറും സംഘടിപ്പിക്കുന്ന ഓണാരവം 2022 ഫോട്ടോ മത്സരത്തിലെ വിജയിയെ ആണ് വായനക്കാരുടെ
ജീവിത കടലിൽ നീന്താനറിയാതെ പകച്ചു പോയ കുടുംബത്തിന് കൈത്താങ്ങായി അവരെത്തി; കടലിൽ തോണി മറിഞ്ഞ് മരിച്ച മുത്തായം സ്വദേശി ഷിഹാബിന്റെ കുടുംബത്തിന് വീട് നിർമ്മിക്കാൻ സഹായവുമായി മുജാഹിദ് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ
കൊയിലാണ്ടി: കടലിൽ തോണി മറിഞ്ഞ് മരണപ്പെട്ട ശിഹാബിന്റെ ബൈത് റഹിമ ഫണ്ടിലേക്കുള്ള തുക കൈമാറി.മുജാഹിദ് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ആണ് തുക കൈമാറിയത്. പാലക്കുളത്ത് കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കടലില്‍ മുങ്ങിയാണ് മുത്തായം കോളനിയിലെ ശിഹാബ് മരണമടഞ്ഞത്. ഇയാളുടെ മരണത്തോടെ ഭാവിയെന്തെന്നറിയാതെ ജീവിതകടലിൽ നീന്താനറിയാതെ പകച്ചു നിന്ന
ചടുലമായ നൃത്തച്ചുവടുകള്‍, കാതിന് കുളിരേകി നാടന്‍ പാട്ടിന്റെ ഈണം; ശ്രദ്ധേയമായി തിരുവങ്ങൂര്‍ സൈരി ഗ്രന്ഥശാലാ വനിതാ വേദിയുടെ കലാസന്ധ്യ
ചേമഞ്ചേരി: തിരുവങ്ങൂരിലെ സൈരി ഗ്രന്ഥശാലയുടെ വനിതാ വേദി ഒരുക്കിയ കലാസന്ധ്യ ശ്രദ്ധേയമായി. അരങ്ങ് ’22 എന്ന പേരില്‍ നടന്ന കലാസന്ധ്യ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍ ഉദ്ഘാടനം ചെയ്തു. സൈരി ഗ്രന്ഥശാലാ പ്രസിഡന്റ് പി.കെ.പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.വി.സന്തോഷ്, ടി.പി.പദ്മനാഭന്‍, പി.കെ.ഉണ്ണികൃഷ്ണന്‍,സിന്ധു സോപാനം, പവിത്രന്‍.ടി എന്നിവര്‍ സംസാരിച്ചു. മികച്ച കൃഷിക്കാരനുള്ള
കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് അംഗങ്ങൾ നടുവണ്ണൂരിൽ ഒത്തുകൂടി; താലൂക്ക് തല ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടത്തി
കൊയിലാണ്ടി:കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടന്നു.നടുവണ്ണൂർ ഗ്രീൻ പെരേസോ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ താലൂക്ക് പ്രസിഡണ്ട് സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ചു. പരിപാടി ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഡി.സി.സി ട്രഷറർ ടി ഗണേഷ് ബാബു, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡണ്ട് ഇ.
“തേങ്ങ പൊളിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും കിട്ടാതായതോടെ വീട്ടു പറമ്പിൽ കൂട്ടിയിട്ട തേങ്ങയൊക്കെ മുളച്ചു പൊന്തി “; നാളീകേര വിലയിടിവിൽ നട്ടം തിരിഞ്ഞ് കേര കർഷകർ
കൊയിലാണ്ടി:കേരളത്തിലെ മുഖ്യ കാർഷികോത്പന്നവും സാമ്പത്തിക സ്രോതസ്സുമായ നാളീകേരത്തിന്റെ വില കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ് . പൊതിച്ച തേങ്ങ കിലോവിന് 25 രൂപയാണ് നിലവിൽ വില.നാളീകേരത്തിന്റെ വിലയിടിവ് കേര കർഷകരെ പ്രയാസത്തിലാക്കിയിരിക്കുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്ന വിയ്യൂർ കന്മനക്കണ്ടി ശ്രീധരൻ നായർ കേര കർഷകരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുകയാണ്. തേങ്ങ പൊതിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും