ലഹരിമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന 21 കാരിയുടെ പരാതി; ചെങ്ങോട്ടുകാവ് സ്വദേശിയായ യുവാവ് അറസ്റ്റില്‍


കൊയിലാണ്ടി: ലഹരിമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിനിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങോട്ടുകാവ് കുന്നുമ്മല്‍ വിഷ്ണു (24) ആണ് പിടിയിലായത്.

രണ്ടുദിവസം മുമ്പാണ് 21 കാരിയായ യുവതി വിഷ്ണുവിനെതിരെ പരാതി നല്‍കിയത്. ഇന്നലെ രാത്രിയാണ് യുവാവിനെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.

കൊയിലാണ്ടി സി.ഐ എം.വി.ബിജു, എസ്.ഐമാരായ എ.അനീഷ്, പി.എം.ശൈലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.