Tag: koyilandi

Total 40 Posts

വിദ്യാര്‍ത്ഥികളില്‍ കായിക പരമായ ഇഷ്ടം ഉണ്ടാക്കി താല്‍പ്പര്യമുള്ളവ കണ്ടെത്താന്‍ കായിക മേളയുമായി മൂടാടി ഗോഖലെ യു പി സ്‌കൂള്‍; ജഴ്സി പ്രകാശനവും നടന്നു

കൊയിലാണ്ടി: മൂടാടി ഗോഖലെ യു പി സ്‌കൂളില്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സും സ്‌കൂള്‍ ജഴ്‌സി പ്രകാശനവും നടന്നു. വിദ്യാര്‍ത്ഥികളില്‍ കായിക പരമായ ഇഷ്ടം ഉണ്ടാക്കി താല്‍പ്പര്യമുള്ളവ കണ്ടെത്താന്‍ ഇത്തരം പരിപാടികള്‍ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മാര്‍ച്ച് പാസ്റ്റ് ചടങ്ങിന്റെ പ്രൗഡി വര്‍ധിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ പട്ടേരി കായികമേള ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍

ശാസ്ത്ര ലോകത്തെ തൊട്ടറിഞ്ഞ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ, മേളയിൽ ശ്രദ്ധേയമായി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്റ്റാളുകൾ

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾതല ശാസ്ത്രോത്സവം സംഘടിപ്പിച്ചു.മേളയിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാനതല ക്വിസ് മത്സര വിജയികളായ നിവേദ്യസുരേഷ്, ശിവാനി എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.മുസ്തഫ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ടി.കെഷെറീന, ഹെഡ്മിസ്ട്രസ് കെ.ക.വിജിത, എ.പി സതീഷ് ബാബു, കെ.ഇസ്മയിൽ എന്നിവർ പങ്കെടുത്തു. ശാസ്ത്ര മേളയോട്

കൊയിലാണ്ടി അജിത നിവാസിൽ ഭാരതി അന്തരിച്ചു

കൊയിലാണ്ടി: സൂരജ് ഓഡിറ്ററിയത്തിന്റെ മുൻവശം അജിത നിവാസിൽ ഭാരതി അന്തരിച്ചു. എൺപത്തി രണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ബലകൃഷ്ണൻ (ടെയ്ലർ) മക്കൾ: സുജാത, സുരേന്ദ്രൻ (മുൻ ഹെഡ് സർവ്വേയർ കൊയിലാണ്ടി), സുനിൽ ബാബു, സുമ, അജിത(കോ -ഓപറേറ്റീവ് ബാങ്ക് താമരശ്ശേരി). മരുമക്കൾ: ശശിധരൻ, ഉദയകുമാർ, രവീന്ദ്രൻ, സ്വപ്നകുമാരി, ബീന. summary: Bharti passed away at

കൊരയങ്ങാട് തെരു വാഴവളപ്പില്‍ വി.വി.രാമകൃഷ്ണന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു വാഴവളപ്പില്‍ വി.വി.രാമകൃഷ്ണന്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. കൊരയങ്ങാട് ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ കാര്‍ത്ത്യായനി, മക്കള്‍: വി.വി.പ്രവീണ്‍ (ജൂനിയര്‍ സൂപ്രണ്ട് ജില്ലാ പഞ്ചായത്ത് കോഴിക്കോട്), വി.വി.പ്രമോദ്, മരുമകള്‍: സന്ധ്യ (കണ്ണഞ്ചേരി). സഞ്ചയനം ബുധനാഴ്ച.

ഇനി കുട്ടികളികള്‍ പൊടിപൊടിക്കും, കടലൂര്‍ വന്മുഖം ഗവ: ഹൈസ്‌കൂളിലെ കുരുന്നുകള്‍ക്കായ് വര്‍ണ്ണകൂടാരം ഒരുങ്ങി

കൊയിലാണ്ടി: കടലൂര്‍ വന്മുഖം ഗവ: ഹൈസ്‌കൂളില്‍ വര്‍ണ്ണക്കൂടാരം ഒരുങ്ങി. എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച വര്‍ണ്ണ കൂടാരം പ്രീ സ്‌കൂളുകള്‍ക്ക് ഉള്ള ഒരു മാതൃക കൂടിയാണ്. എം.എല്‍.എ കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ: എ.കെ അബ്ദുള്‍ ഹക്കീം (ഡി.പി.സി, എസ്.എസ്.കെ കോഴിക്കോട്) മുഖ്യ അതിഥിയായ ചടങ്ങില്‍ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അധ്യക്ഷനായി.

തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനം

കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ (എച്ച്.എസ്.എസ്.ടി ജൂനിയര്‍) അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഇന്‍ര്‍വ്യു ഓഗസ്റ്റ് 29ന് 11 മണിക്ക് നടക്കും. summary: Teacher Recruitment in Travangoore Higher Secondary School

കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, കെമിസ്ട്രി, ഹിന്ദി എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. എച്ച്.എസ്.എസ്.ടി.ജൂനിയര്‍ തസ്തികയിലാണ് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നത്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 29 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം. summary: Teacher Vacancy  

തിക്കോടി മുതിരക്കാല്‍ മുക്കിലെ കോഴിമഠം കുനി വാസു അന്തരിച്ചു

തിക്കോടി: മുതിരക്കാല്‍ മുക്കിലെ കോഴി മഠം കുനി വാസു അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഭാര്യ: രാഗിണി. മക്കള്‍: രസ്‌ന, സൂരജ്. മരുമക്കള്‍: പ്രകാശന്‍ ലവ് കണ്ടി, ജിന്‍സി (പി.ടി.എ പ്രസിഡന്റ്, പാലൂര്‍ ഘജ സ്‌കൂള്‍) സഹോദരന്‍: കമല, രവി, ബാബു,സതി. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ട് വളപ്പില്‍. summary: Kozhi Math Kuni

നാടിനു കൂട്ടായി ഇനിയും സദ്ഭാവന സാംസ്‌കാരിക സമിതിയും; ചിങ്ങപുരുത്ത് ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍

കൊയിലാണ്ടി: ചിങ്ങപുരത്ത് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ സാംസ്‌കാരിക സമിതി ആരംഭിച്ചു. ചിങ്ങപുരം സ്‌കൂള്‍ പരിസരത്ത് സദ്ഭാവന സാംസ്‌കാരിക സമിതി എന്ന പേരിലാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സാംസ്‌കാരിക സമിയിയുടെ ഉദ്ഘാടനം സംസ്ഥാന മധ്യവര്‍ജന സമിതി നേതാവ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ അക്കാദമിക് മേഖലയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ മനയില്‍ നാരായണന്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിക്കുകയും

കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങി കൊയിലാണ്ടി നിയോജക മണ്ഡലം

കൊയിലാണ്ടി: കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ അടഞ്ഞു കിടന്ന സാഹചര്യത്തില്‍ പഠനത്തില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ കൊയിലാണ്ടി നിയോജക മണ്ഡലം ഒരുങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ ഗണിതയുക്തി പരിപോഷിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൊയിലാണ്ടി നിയോജക മണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കെ – ഡിസ്‌കിന്റെ