Tag: Kollam Pisharikav temple
കോമത്ത് തറവാട്ടില്‍ കോമരത്തിന് ആചാരപ്രകാരം സ്വീകരണം, പ്രത്യേക മുറിയില്‍ തെളിഞ്ഞുനില്‍ക്കുന്ന വിളക്കുകള്‍ക്ക് മുമ്പിലേക്ക് ആനയിച്ചു; പിഷാരികാവ് ക്ഷേത്രത്തിലെ കോമത്ത് പോക്കിന്റെ ചിത്രങ്ങളും വീഡിയോയും കാണാം
കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ചെറിയവിളക്ക് ദിനത്തിലെ പ്രധാന ചടങ്ങായ കോമത്ത് പോക്ക് ആചാരപ്രകാരം നടന്നു. പത്തുമണിയോടെ കോമത്ത് തറവാട്ടിലെത്തിയ കോമരത്തെയും സംഘത്തെയും തറവാട്ടുകാര്‍ ആചാരപ്രകാരം എതിരേറ്റു. തറവാട്ടിലെ പ്രത്യേക മുറിയില്‍ തെളിഞ്ഞുനില്‍ക്കുന്ന വിളക്കുകള്‍ക്ക് മുമ്പിലേക്ക് കോമരത്തെ ആനയിച്ചു. ക്ഷേത്രം സ്ഥാപിക്കാന്‍ സ്ഥലം നല്‍കി സഹായിച്ച തറവാട്ടുകാരായ കോമത്തുകാരെ ഉത്സവത്തിന് ക്ഷണിക്കാന്‍ പോകുന്ന
കോമത്ത് തറവാട്ടുകാരെ ഉത്സവം ക്ഷണിക്കാന്‍ കോമരവും സംഘവും യാത്രയായി, രാത്രിയില്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള; കൊല്ലം പിഷാരികാവില്‍ ഇന്ന് ചെറിയവിളക്ക്
കൊല്ലം: കൊല്ലം പിഷാരികാവില്‍ ഇന്ന് ചെറിയ വിളക്ക്. പതിവുപോലെ ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള കാഴ്ചശീവേലി രാവിലെ നടന്നു. ചെറുതാഴം ചന്ദ്രന്‍മാരാര്‍ ആയിരുന്നു ശീവേലിയുടെ മേളപ്രമാണം. കാഴ്ചശീവേലിക്ക് ശേഷം വണ്ണാന്റെ അവകാശവരവ് ആലിന്‍ചുവട്ടിലെത്തി. വണ്ണാന്‍ ആചാരപ്രകാരം കിഴക്കേനടയിലൂടെ കോമരത്തെ സ്വീകരിച്ച് ആലിന്‍ചുവട്ടിലെത്തിച്ചു. അവിടെവെച്ച് കോമരം ഊരാളന്മാരോടും ദേശവാസികളോടുമായി ഭഗവതിയുടെ കല്‍പ്പന അരുളി ചെയ്യുകയും തുടര്‍ന്ന് കോമത്തേക്ക് പോകുകയും ചെയ്തു.
കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ മേളപ്രമാണത്തില്‍ കാഴ്ചശീവേലി; കൊല്ലം പിഷാരികാവിലെ വൈകുന്നേരത്തെ ശീവേലിക്കാഴ്ചകള്‍ കാണാം
കൊല്ലം: വാദ്യമേളങ്ങളുടെയും നെറ്റിപ്പട്ടവും വെണ്‍ചാമരവും അണിഞ്ഞ ആനകളുടെയും അകമ്പടിയോടെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തെ പ്രദക്ഷിണംവെച്ചുപോകുന്ന കാഴ്ചശീവേലി ഉത്സക്കാഴ്ചകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. മേളത്തില്‍ അലിഞ്ഞും ആനകളുടെ തലയെടുപ്പില്‍ അതിശയിച്ചും നിരവധിയാളുകളാണ് ശീവേലി കാണാനായി ഓരോ ദിവസവും ക്ഷേത്രത്തിലെത്തുന്നത്. ഉത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് വൈകുന്നേരത്തെ പ്രധാന ആകര്‍ഷണം കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ മേളപ്രമാണത്തിലുള്ള കാഴ്ചശീവേലിയായിരുന്നു. ശീവേലിക്കാഴ്ചകള്‍ ജോണി
കൊല്ലം പിഷാരികാവിലും ത്രിപഞ്ചകം ഹിറ്റാണ്! കൊട്ടിക്കയറി കലാമണ്ഡലം ശിവദാസന്‍മാരാരും കൂട്ടരും, പരിസരം മറന്ന് ആസ്വദിച്ച് മേളപ്രേമികള്‍- കാളിയാട്ട മഹോത്സവത്തിലെ മൂന്നാംദിനം ധന്യമാക്കിയ മേളപ്പെരുമഴ കാണാം
കൊയിലാണ്ടി: കേട്ട് പരിചിതമല്ലാത്ത, അടുത്തെങ്ങുമുള്ള ഉത്സവങ്ങളില്‍ അത്രത്തോളം കണ്ടിട്ടാല്ലാത്ത ഒരു മേളം, വെറുമൊരു മേളമെന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും, മേളപ്പെരുമഴ അതായിരുന്നു കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ മൂന്നാംദിനം മേളാസ്വദകര്‍ക്ക് ലഭിച്ചത്. വൈകുന്നേരത്തെ ശീവേലിയില്‍ ക്ഷേത്രാങ്കണത്തില്‍ കലാമണ്ഡലം ശിവദാസന്‍മാരാരും കൂട്ടരും കൊട്ടിക്കയറിയപ്പോള്‍ ഒപ്പത്തിനൊപ്പം ആസ്വാദകരും അവര്‍ക്കൊപ്പം കൂടി, പരിസരം പോലും മറന്ന്. മേളങ്ങളില്‍ ഏറെ പുതിയ ത്രിപഞ്ചകമാണ്
പിഷാരികാവിലെ ദേവിയുടെ നാന്തകത്തിന് അകമ്പടി സേവിക്കുന്ന ചെട്ടിമാര്‍; കാലവും ദൂരവും തലമുറകളും പിന്നിട്ട ഈ ആചാരത്തിനു പിന്നിലെ കഥകളറിയാം
കൊയിലാണ്ടി: പിഷാരികാവിലെ നാന്തകം എഴുന്നള്ളിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേരാണ് അകമ്പടി ചെട്ടിമാര്‍. നാന്തകം എഴുന്നള്ളിക്കുമ്പോള്‍ ആനയ്ക്ക് മുമ്പിലായാണ് ഇവര്‍ നില്‍ക്കുക. സംസാരിക്കുന്നത് തമിഴും. ഷര്‍ട്ട് ധരിക്കാതെ വര്‍ണ്ണക്കവ് തുണികള്‍ കൊണ്ട് തലയില്‍ കെട്ടി കസവുമുണ്ടുടുത്ത പൂണൂലിട്ട ഇവരാണ് അകമ്പടി ചെട്ടിമാര്‍ എന്നറിയപ്പെടുന്നത്. നാന്തകം എഴുന്നള്ളത്ത് ആരംഭിക്കുമ്പോള്‍ ഇവര്‍ ചില മന്ത്രങ്ങളോ ശ്ലോകങ്ങളോ ചൊല്ലും. ചിലപ്പതികാരത്തിലെ
ഭക്തര്‍ നേരിടുന്ന അടിയന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ പര്യാപ്തം; കൊല്ലം പിഷാരികാവില്‍ ജെ.സി.ഐ കൊയിലാണ്ടി- സഹാനി ഹോസ്പിറ്റല്‍ ഫസ്റ്റ് എയ്ഡ് ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി
കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ജെ.സി.ഐ കൊയിലാണ്ടിയും സഹാനി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമശുശ്രൂഷ കേന്ദ്രം ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ നേരിടുന്ന ഏത് അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ പര്യാപ്തമാകുന്ന എല്ലാവിധ ഒരുക്കങ്ങളും കൈകൊണ്ടാണ് ഫസ്റ്റ് എയ്ഡ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ആര്‍.എം.ഒ
കൊല്ലം പിഷാരികാവ് കാളിയാട്ടം; ക്ഷേത്രപരിസരത്ത് പൊലീസിന്റെയും എക്‌സൈസിന്റെയും കര്‍ശന നിരീക്ഷണം, ഏപ്രില്‍ നാല്, അഞ്ച് തിയ്യതികളില്‍ കൊയിലാണ്ടിയില്‍ ഡ്രൈഡേ
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിനായി പോലീസിന്റെ വന്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നു. പ്രധാന ഉത്സവ ദിവസങ്ങളായ ഏപ്രില്‍ 4, 5 തിയ്യതികളിലാണ് സുരക്ഷ ശക്തമാക്കുന്നത്. വിവിധ സ്റ്റേഷനുകളില്‍ നിന്നായി 300 ഓളം പോലീസുകാരെ വിന്യസിക്കും. വനിതാ പോലീസ്, മഫ്ടി പോലീസ് എന്നിവര്‍ നിരീക്ഷണത്തിനായുണ്ടാകും. റൂറല്‍ എസ്.പി.അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി സി.ഐ.മെല്‍വിന്‍ ജോസ്,
താലപ്പൊലിയും മുത്തുക്കുടയും ഇളനീര്‍ക്കുലകളുമായി ഭക്തര്‍ കൊല്ലം പിഷാരികാവ് ക്ഷേത്രസന്നിധിയിലേക്ക്; വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഭക്തിസാന്ദ്രമായ വരവുകളെത്തി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ആദ്യദിനമായ കൊടിയേറ്റനാളിലെ അവകാശവരവുകള്‍ ക്ഷേത്രത്തില്‍ എത്തിത്തുടങ്ങി. കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നുള്ളതാണ് ആദ്യ അവകാശവരവ്. കൊണ്ടാടുംപടി ക്ഷേത്രത്തിലെ വരവിന് പിന്നാലെ പണ്ടാരക്കണ്ടി അവകാശവരവും ക്ഷേത്രത്തിലെത്തി. കുന്ന്യോറമല ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള വരവ് ഇത്തവണയുണ്ടാവില്ല. കുട്ടത്ത് കുന്ന്, പുളിയഞ്ചേരി പൊതുവരവ് ഉച്ചയോടെ എത്തി. താലപ്പൊലിയും ഇളനീര്‍കുലയും ചമയങ്ങളും മുത്തുക്കുടകളുമൊക്കെയുള്ള വരവുകള്‍
ഉത്സവാവേശം ഉയര്‍ന്നുപൊങ്ങി, ഭക്തിസാന്ദ്രമായി കൊല്ലം പിഷാരികാവ് ക്ഷേത്രവും പരിസരവും; കൊടിയേറ്റ ചടങ്ങിന്റെ ദൃശ്യങ്ങളും ചിത്രകളും കാണാം
കൊയിലാണ്ടി: മീനച്ചൂടുണ്ടാക്കിയ ക്ഷീണമെല്ലാം മറന്ന് കുളിച്ച് ശുദ്ധിവരുത്തി പ്രാര്‍ത്ഥനകളോടെ അതിരാവിലെ തന്നെ നൂറുകണക്കിന് ഭക്തര്‍ കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്തെത്തി. നാളുകളെണ്ണി കാത്തിരുന്ന കാളിയാട്ട മഹോത്സവത്തിന്റെ കൊടിയുയരുന്നതിന് സാക്ഷിയാവാന്‍. രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്. മുളയില്‍ കെട്ടിയ കൊടി ഉയരുന്തോറും നൂറുകണക്കിന് കണ്ണുകളും
കാത്തിരിപ്പ് അവസാനിച്ചു, കൊയിലാണ്ടിയുടെ ഉത്സവനാളുകള്‍ ഇതാ വന്നെത്തി; കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രമഹോത്സവം കൊടിയേറി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുളയിലാണ് പിഷാരികാവ് ക്ഷേത്രത്തിലെ കൊടിയേറ്റം. കൊടിയേറ്റത്തിന് ശേഷം ഉഷഃപൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടന്നു. കൊല്ലം കൊണ്ടാടുംപടി