കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ മേളപ്രമാണത്തില്‍ കാഴ്ചശീവേലി; കൊല്ലം പിഷാരികാവിലെ വൈകുന്നേരത്തെ ശീവേലിക്കാഴ്ചകള്‍ കാണാം


കൊല്ലം: വാദ്യമേളങ്ങളുടെയും നെറ്റിപ്പട്ടവും വെണ്‍ചാമരവും അണിഞ്ഞ ആനകളുടെയും അകമ്പടിയോടെ കൊല്ലം പിഷാരികാവ് ക്ഷേത്രത്തെ പ്രദക്ഷിണംവെച്ചുപോകുന്ന കാഴ്ചശീവേലി ഉത്സക്കാഴ്ചകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. മേളത്തില്‍ അലിഞ്ഞും ആനകളുടെ തലയെടുപ്പില്‍ അതിശയിച്ചും നിരവധിയാളുകളാണ് ശീവേലി കാണാനായി ഓരോ ദിവസവും ക്ഷേത്രത്തിലെത്തുന്നത്. ഉത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് വൈകുന്നേരത്തെ പ്രധാന ആകര്‍ഷണം കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ മേളപ്രമാണത്തിലുള്ള കാഴ്ചശീവേലിയായിരുന്നു. ശീവേലിക്കാഴ്ചകള്‍ ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.