Tag: Kollam Pisharikav temple

Total 36 Posts

നവംബര്‍ 27വരെ സംഗീതവിരുന്നിന് വേദിയായി ക്ഷേത്രാങ്കണം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് തുടക്കമായി

കൊല്ലം: കാര്‍ത്തിക വിളക്കിനോടനുബന്ധിച്ച് കൊല്ലം ശ്രീ പിഷാരികാവില്‍ സംഗീതോത്സവം ആരംഭിച്ചു. നവംബര്‍ 20 മുതല്‍ 27 വരെയാണ് പരിപാടി നടക്കുന്നത്. ക്ഷേത്രം മേല്‍ശാന്തി എന്‍.നാരായണന്‍ മൂസ്സത് ദീപം തെളിയിച്ച് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു. പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ വാഴയില്‍ ബാലന്‍നായര്‍ (കൊട്ടിലകത്ത്), ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍.സി, ശ്രീപുത്രന്‍ തൈക്കണ്ടി, എക്‌സിക്യൂട്ടീവ്

പിഷാരികാവ് ക്ഷേത്രത്തിലെ മരാമത്ത് പ്രവൃത്തികള്‍ക്കു പിന്നിലെ അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം വേണം: ആവശ്യമുയര്‍ത്തി ക്ഷേത്രസമിതി

കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിലെ മരാമത്ത് പ്രവൃത്തികള്‍ക്കു പിന്നിലെ അഴിമതിയും ക്രമരഹിത നടപടികളും സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് ക്ഷേത്രസമിതി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവിനെ മറികടന്ന് മുന്‍ഗണനാ ക്രമം പാലിക്കാതെയാണ് പ്രവൃത്തി നടത്തിയതെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് നിലവിലുള്ള കേസില്‍ ഹൈക്കോടതിയുടെ

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടയില്‍ പണം മോഷ്ടിച്ച സംഭവം; ആരോപണ വിധേയായ ജീവനക്കാരിയെ പിരിച്ചുവിട്ടു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണുന്നതിനിടയില്‍ ക്ഷേത്രജീവനക്കാരി പണം മോഷ്ടിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ജീവനക്കാരിയെ പിരിച്ചുവിട്ടു. ട്രസ്റ്റി ബോര്‍ഡ് ഏറ്റവുമൊടുവിലായി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിരിച്ചുവിട്ടതായി കൊല്ലം പിഷാരികാവ് ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസര്‍ ജഗദീഷ് പ്രസാദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. 2021 മാര്‍ച്ച് പതിനെട്ടിനാണ് ക്ഷേത്രത്തിലെ

‘ഭക്തരില്‍ നിന്ന് പിരിവെടുത്ത് വാങ്ങിയ ഭൂമി ക്ഷേത്രത്തിന് വിട്ടുകൊടുക്കുക’; പിഷാരികാവ് ക്ഷേത്രം ഭക്തജന സമിതി പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രം ഭക്തജന സമിതി പ്രക്ഷോഭത്തിലേക്ക്. ക്ഷേത്രത്തിന്റെ പേരില്‍ ഭക്തരില്‍ നിന്ന് പിരിവ് നടത്തിയ പണം കൊണ്ട് വാങ്ങിയ ഭൂമി ക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഭക്തജനസമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് പ്രക്ഷോഭത്തിനുള്ള തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് ബാനറുകള്‍ സ്ഥാപിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പിഷാരികാവ് ക്ഷേത്രത്തിന് മുന്നിലുള്ള ആറ് സെന്റോളം

കൊല്ലം പിഷാരികാവിലെ പ്രസാദത്തിനും നിവേദ്യങ്ങള്‍ക്കും സുരക്ഷിതത്വത്തിന്റെ മാധുര്യവും; ക്ഷേത്രത്തിന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഭോഗ് സര്‍ട്ടിഫിക്കറ്റ്

കൊയിലാണ്ടി: ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് പദ്ധതിയുടെ ഭാഗമായുളള ഭോഗ് സര്‍ട്ടിഫിക്കറ്റിന് കൊല്ലം പിഷാരികാവ് ക്ഷേത്രം അര്‍ഹയായി. ഇത് സംബന്ധിച്ചുളള അറിയിപ്പ് ലഭിച്ചതായി പിഷാരികാവ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ.ജഗദീഷ് പ്രസാദ് അറിയിച്ചു. ആരാധനാലയങ്ങളില്‍ നിന്നുളള പ്രസാദം, നിവേദ്യം, അന്നദാനം എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്ന ഭോഗ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന

നവരാത്രി, കാര്‍ത്തിക വിളക്ക്… ആഘോഷവേളകളില്‍ കലോപാസകര്‍ക്കും ഭക്തര്‍ക്കും സൗകര്യമാകും; കൊല്ലം പിഷാരികവിലെ സരസ്വതി മണ്ഡപത്തിന്റെ നിര്‍മ്മാണം തുടങ്ങി, ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുക ലക്ഷ്യം

കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ സരസ്വതി മണ്ഡപത്തിന്റെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങി. കിഴക്ക് ഭാഗത്ത് നിര്‍മ്മാണ പ്രവൃത്തി നടന്നുവരുന്ന സരസ്വതി മണ്ഡപം നവരാത്രി മഹോത്സവ ദിനങ്ങളിലും, കാര്‍ത്തിക വിളക്ക് ആഘോഷങ്ങളിലും, മറ്റ് വിശേഷ ദിവസങ്ങളിലും നൃത്ത-സംഗീത അര്‍ച്ചനകള്‍ നടത്തുന്നതിനും കലോപാസകര്‍ക്ക് അരങ്ങേറ്റം കുറിക്കുന്നതിനും വേദിയാകും. ക്ഷേത്രത്തില്‍ നിത്യേന എത്തുന്ന ഭക്തന്മാര്‍ക്ക് വിശ്രമിക്കുന്നതിനും കാളിയാട്ട മഹോത്സവം, നവരാത്രി,

പിഷാരികാവിലേക്ക് ഉപ്പും ദണ്ഡ് വരവ് പുറപ്പെടുന്ന, ഏഴിലധികം കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന നന്തി കടലൂര്‍ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രം; നിജീഷ് എം.ടി. എഴുതുന്നു

  നിജീഷ് എം.ടി. ജാതി-മതഭേദമന്യേ ജനങ്ങളുടെ സഹകരണത്താൽ ശ്രീ വാഴവളപ്പിൽ ഭഗവതി ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തികരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. വേഴപ്പറമ്പത്ത് നാരായണൻ നമ്പൂതിരി നൽകിയ രൂപകൽപ്പനയിൽ കേരളീയ വാസ്തുശില്പ ഭംഗിയോടെ ‘പാട്ടുപുര’ മാതൃകയിൽ, പുറക്കാട് നാരായണൻ ആശാരിയും സംഘവും നവീകരിച്ച് നിർമ്മാണം പൂർത്തിയാക്കി. കരിങ്കൽ ശ്രീകോവിലിനുളളിൽ വാഴവളപ്പിൽ ഭഗവതി കടലൂർദേശദേവതയായി ഇനിയും വാഴും. സ്ത്രീയാണ്

വാദ്യവിസ്മയമൊരുക്കി മട്ടന്നൂരും സംഘവും, ഭക്തിസാന്ദ്രമായി പുഴത്തെഴുന്നള്ളത്ത്, ജനസാഗരമായി പിഷാരികാവ് ക്ഷേത്രവും പരിസരവും; കൊല്ലം പിഷാരികാവിലെ വലിയ വിളക്ക് ദിവസത്തെ കാഴ്ചകള്‍ ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

കൊല്ലം: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ പ്രധാന ദിവസങ്ങളിലൊന്നായ വലിയ വിളക്ക് ദിവസം പതിനായിരങ്ങളാണ് ക്ഷേത്രത്തിലും പരിസരത്തും കാഴ്ചകള്‍ കാണാനായെത്തിയത്. ക്ഷേത്രത്തിലെ ആഘോഷവരവുകളും പുറത്തെഴുന്നള്ളത്തും രണ്ടുപന്തിമേളവും കരിമരുന്ന് പ്രയോഗവും അടക്കമുള്ള കാഴ്ചകളായിരുന്നു വലിയ വിളക്ക് ദിനത്തില്‍ പ്രധാനം. ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

പിഷാരികാവിലെ ദേവിയുടെ നാന്തകത്തിന് അകമ്പടി സേവിക്കുന്ന ചെട്ടിമാര്‍; കാലവും ദൂരവും തലമുറകളും പിന്നിട്ട ഈ ആചാരത്തിനു പിന്നിലെ കഥകളറിയാം

കൊയിലാണ്ടി: പിഷാരികാവിലെ നാന്തകം എഴുന്നള്ളിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേരാണ് അകമ്പടി ചെട്ടിമാര്‍. നാന്തകം എഴുന്നള്ളിക്കുമ്പോള്‍ ആനയ്ക്ക് മുമ്പിലായാണ് ഇവര്‍ നില്‍ക്കുക. സംസാരിക്കുന്നത് തമിഴും. ഷര്‍ട്ട് ധരിക്കാതെ വര്‍ണ്ണക്കവ് തുണികള്‍ കൊണ്ട് തലയില്‍ കെട്ടി കസവുമുണ്ടുടുത്ത പൂണൂലിട്ട ഇവരാണ് അകമ്പടി ചെട്ടിമാര്‍ എന്നറിയപ്പെടുന്നത്. നാന്തകം എഴുന്നള്ളത്ത് ആരംഭിക്കുമ്പോള്‍ ഇവര്‍ ചില മന്ത്രങ്ങളോ ശ്ലോകങ്ങളോ ചൊല്ലും. ചിലപ്പതികാരത്തിലെ

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നുള്ള ഇന്നത്തെ കാഴ്ചകള്‍; രഞ്ജിത്ത് ഫോക്കസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

കൊയിലാണ്ടി: കാളിയാട്ട മഹോത്സവത്തിന്റെ ലഹരിയാണ് കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രവും പരിസരവും. രാവിലെ മുതല്‍ രാത്രി വൈകകുംവരെ ക്ഷേത്ര ചടങ്ങുകള്‍ കാണാനും ഉത്സവത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ കാണാനുമായി നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്. പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നുള്ള ഇന്നത്തെ കാഴ്ചകള്‍ രഞ്ജിത്ത് ഫോക്കസിന്റെ ചിത്രങ്ങളിലൂടെ അറിയാം.