Tag: Kollam Pisharikav temple

Total 36 Posts

പിഷാരികാവിലെ ദേവിയുടെ നാന്തകത്തിന് അകമ്പടി സേവിക്കുന്ന ചെട്ടിമാര്‍; കാലവും ദൂരവും തലമുറകളും പിന്നിട്ട ഈ ആചാരത്തിനു പിന്നിലെ കഥകളറിയാം

കൊയിലാണ്ടി: പിഷാരികാവിലെ നാന്തകം എഴുന്നള്ളിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേരാണ് അകമ്പടി ചെട്ടിമാര്‍. നാന്തകം എഴുന്നള്ളിക്കുമ്പോള്‍ ആനയ്ക്ക് മുമ്പിലായാണ് ഇവര്‍ നില്‍ക്കുക. സംസാരിക്കുന്നത് തമിഴും. ഷര്‍ട്ട് ധരിക്കാതെ വര്‍ണ്ണക്കവ് തുണികള്‍ കൊണ്ട് തലയില്‍ കെട്ടി കസവുമുണ്ടുടുത്ത പൂണൂലിട്ട ഇവരാണ് അകമ്പടി ചെട്ടിമാര്‍ എന്നറിയപ്പെടുന്നത്. നാന്തകം എഴുന്നള്ളത്ത് ആരംഭിക്കുമ്പോള്‍ ഇവര്‍ ചില മന്ത്രങ്ങളോ ശ്ലോകങ്ങളോ ചൊല്ലും. ചിലപ്പതികാരത്തിലെ

ഭക്തര്‍ നേരിടുന്ന അടിയന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ പര്യാപ്തം; കൊല്ലം പിഷാരികാവില്‍ ജെ.സി.ഐ കൊയിലാണ്ടി- സഹാനി ഹോസ്പിറ്റല്‍ ഫസ്റ്റ് എയ്ഡ് ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ജെ.സി.ഐ കൊയിലാണ്ടിയും സഹാനി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമശുശ്രൂഷ കേന്ദ്രം ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ നേരിടുന്ന ഏത് അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ പര്യാപ്തമാകുന്ന എല്ലാവിധ ഒരുക്കങ്ങളും കൈകൊണ്ടാണ് ഫസ്റ്റ് എയ്ഡ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ആര്‍.എം.ഒ

കൊല്ലം പിഷാരികാവ് കാളിയാട്ടം; ക്ഷേത്രപരിസരത്ത് പൊലീസിന്റെയും എക്‌സൈസിന്റെയും കര്‍ശന നിരീക്ഷണം, ഏപ്രില്‍ നാല്, അഞ്ച് തിയ്യതികളില്‍ കൊയിലാണ്ടിയില്‍ ഡ്രൈഡേ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിനായി പോലീസിന്റെ വന്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നു. പ്രധാന ഉത്സവ ദിവസങ്ങളായ ഏപ്രില്‍ 4, 5 തിയ്യതികളിലാണ് സുരക്ഷ ശക്തമാക്കുന്നത്. വിവിധ സ്റ്റേഷനുകളില്‍ നിന്നായി 300 ഓളം പോലീസുകാരെ വിന്യസിക്കും. വനിതാ പോലീസ്, മഫ്ടി പോലീസ് എന്നിവര്‍ നിരീക്ഷണത്തിനായുണ്ടാകും. റൂറല്‍ എസ്.പി.അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി സി.ഐ.മെല്‍വിന്‍ ജോസ്,

താലപ്പൊലിയും മുത്തുക്കുടയും ഇളനീര്‍ക്കുലകളുമായി ഭക്തര്‍ കൊല്ലം പിഷാരികാവ് ക്ഷേത്രസന്നിധിയിലേക്ക്; വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഭക്തിസാന്ദ്രമായ വരവുകളെത്തി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ആദ്യദിനമായ കൊടിയേറ്റനാളിലെ അവകാശവരവുകള്‍ ക്ഷേത്രത്തില്‍ എത്തിത്തുടങ്ങി. കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നുള്ളതാണ് ആദ്യ അവകാശവരവ്. കൊണ്ടാടുംപടി ക്ഷേത്രത്തിലെ വരവിന് പിന്നാലെ പണ്ടാരക്കണ്ടി അവകാശവരവും ക്ഷേത്രത്തിലെത്തി. കുന്ന്യോറമല ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള വരവ് ഇത്തവണയുണ്ടാവില്ല. കുട്ടത്ത് കുന്ന്, പുളിയഞ്ചേരി പൊതുവരവ് ഉച്ചയോടെ എത്തി. താലപ്പൊലിയും ഇളനീര്‍കുലയും ചമയങ്ങളും മുത്തുക്കുടകളുമൊക്കെയുള്ള വരവുകള്‍

ഉത്സവാവേശം ഉയര്‍ന്നുപൊങ്ങി, ഭക്തിസാന്ദ്രമായി കൊല്ലം പിഷാരികാവ് ക്ഷേത്രവും പരിസരവും; കൊടിയേറ്റ ചടങ്ങിന്റെ ദൃശ്യങ്ങളും ചിത്രകളും കാണാം

കൊയിലാണ്ടി: മീനച്ചൂടുണ്ടാക്കിയ ക്ഷീണമെല്ലാം മറന്ന് കുളിച്ച് ശുദ്ധിവരുത്തി പ്രാര്‍ത്ഥനകളോടെ അതിരാവിലെ തന്നെ നൂറുകണക്കിന് ഭക്തര്‍ കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്തെത്തി. നാളുകളെണ്ണി കാത്തിരുന്ന കാളിയാട്ട മഹോത്സവത്തിന്റെ കൊടിയുയരുന്നതിന് സാക്ഷിയാവാന്‍. രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്. മുളയില്‍ കെട്ടിയ കൊടി ഉയരുന്തോറും നൂറുകണക്കിന് കണ്ണുകളും

കാത്തിരിപ്പ് അവസാനിച്ചു, കൊയിലാണ്ടിയുടെ ഉത്സവനാളുകള്‍ ഇതാ വന്നെത്തി; കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രമഹോത്സവം കൊടിയേറി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുളയിലാണ് പിഷാരികാവ് ക്ഷേത്രത്തിലെ കൊടിയേറ്റം. കൊടിയേറ്റത്തിന് ശേഷം ഉഷഃപൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടന്നു. കൊല്ലം കൊണ്ടാടുംപടി

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി, ഉത്സവദിവസങ്ങളില്‍ ദിവസം 2500 പേര്‍ക്ക് അന്നദാനം; കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം നാളെ കൊടിയേറും

കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ട്രസ്റ്റിബോര്‍ഡിന്റെയും ആഘോഷ കമ്മിറ്റിയുടെയും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 29ന് രാവിലെ ഉത്സവത്തിന് കൊടിയേറും. ഏപ്രില്‍ നാലിന് വലിയ വിളക്കും, അഞ്ചിന് കാളിയാട്ടവുമാണ്. കൊടിയേറ്റം മുതല്‍ വലിയ വിളക്കു വരെ രാവിലെയും വൈകീട്ടും, രാത്രിയും കാഴ്ച ശീവേലിയുണ്ടാകും. കൂടാതെ

ഇനി ഏറെ കാത്തിരുന്ന ഉത്സവത്തിനായി നാളുകളെണ്ണാം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു. പ്രഭാത പൂജയ്ക്കുശേഷം ഒമ്പതുമണിയോടെ പൊറ്റമ്മല്‍ നമ്പീശനായ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്. ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിധ്യത്തില്‍ ശശികുമാര്‍ നമ്പീശന്‍ പ്രശ്‌നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. ചടങ്ങില്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയടത്ത് വേണുഗോപാല്‍, വാഴയില്‍ ബാലന്‍ നായര്‍, കീഴയില്‍

കൊല്ലം പിഷാരികാവില്‍ അഞ്ച് കോടി ചെലവില്‍ നാലമ്പലം ചെമ്പടിക്കും; പുനരുദ്ധാരണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ അഞ്ച് കോടി ചിലവില്‍ നാലമ്പലം ചെമ്പടിച്ചുള്ള പുനരുദ്ധാരണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നവീകരണകമ്മിറ്റി വിളിച്ചു ചേര്‍ത്ത ഭക്തജനസംഗമം തീരുമാനിച്ചു. ഇതിനായി ഭക്തനങ്ങളുടെ സഹകരണം ആവശ്യമാണ്. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായര്‍ ആദ്ധ്യക്ഷം വഹിച്ചു. ട്രസ്റ്റിമാരായ ഇളയിടത്ത് വേണുഗോപാല്‍, പി.ബാലന്‍, സി.ഉണ്ണികൃഷ്ണന്‍, നവീകരണ കമ്മിറ്റി രക്ഷാധികാരികളായ ഇ.എസ്.രാജന്‍, ഉണ്ണികൃഷ്ണന്‍

കൊല്ലം പിഷാരികാവ് തൃക്കാര്‍ത്തിക സംഗീത പുരസ്‌ക്കാരം കാവാലം ശ്രീകുമാറിന് നല്‍കി

കൊല്ലം: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കൊല്ലം പിഷാരികാവ് ക്ഷേത്രം നല്‍കി വരാറുള്ള തൃക്കാര്‍ത്തിക പുരസ്‌ക്കാരം പ്രശസ്ത സംഗീത സംവിധായകനും ചലച്ചിത്ര പിന്നണി ഗായകനുമായ കാവാലം ശ്രീകുമാറിന് നല്‍കി. ഇരുപത്തി അയ്യായിരം രൂപയും ഫലകവുമാണ് നല്‍കിയത്. ക്ഷേത്ര സരസ്വതി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായര്‍ (കൊട്ടിലകത്ത്