Tag: Kappad

Total 59 Posts

‘പൊളിഞ്ഞ് തീര്‍ന്ന കാപ്പാട് ബീച്ച് റോഡിന് പരിഹാരം വേണം’, കടലില്‍ പുളിമൂട്ട് സ്ഥാപിക്കുക, എന്ന ശക്തമായ അവാശ്യവുമായി ചേമഞ്ചേരി യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി

കൊയിലാണ്ടി: അഴീക്കല്‍-കാപ്പാട്-പൊയില്‍ക്കാവ് കടലില്‍ പുളിമൂട്ട് സ്ഥാപിക്കുക, തകര്‍ന്ന തീരദേശ റോഡ് പുനര്‍നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാപ്പാട് ബീച്ചില്‍ ഏകദിന നിരാഹാര സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ധനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലുഫ്‌ലാഗ് ഡെസ്റ്റിനേഷന്‍ പദവി ലഭിച്ച കാപ്പാട് കടല്‍ത്തീരത്തെ

കിടപ്പുരോഗികൾക്കരികിലേക്ക് ഇനി വേഗത്തിലെത്താം; സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കാപ്പാട് മേഖലയുടെ ഹോംകെയറിന് ഇനി പുതിയ വാഹനം

ചേമഞ്ചേരി: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കാപ്പാട് മേഖല കമ്മറ്റിയുടെ പുതിയ ഹോംകെയര്‍ വാഹനം നാടിന് സമര്‍പ്പിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ചേമഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ പാലിയേറ്റിവ് 2021 ജൂലായ് 1 മുതലാണ് നഴ്‌സിന്റെ സേവനത്തോടെയുള്ള ഹോം കെയര്‍ സംവിധാനം ആരംഭിച്ചത്. വാഹനം വാടകയ്‌ക്കെടുത്തും, സ്വകാര്യ വ്യക്തികളുടെയും പൊതു സംഘടനകളുടെയും വാഹനങ്ങള്‍ ഉപയോഗിച്ചുമാണ് കഴിഞ്ഞ ഒരു

കാപ്പാട് കപ്പക്കടവ് കല്ലുവെച്ചപുരയിൽ കൽമാബി അന്തരിച്ചു

ചേമഞ്ചേരി: കാപ്പാട് കപ്പക്കടവ് കല്ലുവെച്ചപുരയിൽ കൽമാബി അന്തരിച്ചു. എഴുപത്തിയൊൻപത് വയസായിരുന്നു. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: അബുബക്കർ കോയ, ഉസാമത്ത്, സഹ്മാബി, റംലാബി, അസ്മ, ബിച്ച, തസ്രീന, കമറുന്നീസ, പരേതനായ ആമത് കോയ. മരുമക്കൾ: കണ്ണങ്കടവ് പരീക്കണ്ടിപ്പറമ്പിൽ അഹ്മ്മദ് കോയ, ഹസൈനാർ (കാപ്പാട്), മൊയ്തീൻകോയ (പറമ്പിൽ ബസാർ), ഇബ്രാഹിം (പറമ്പിൽ ബസാർ), നിസാർ (മാത്തറ), സുബൈർ

കാപ്പാട് കാലിക്കറ്റ്‌ വുഡ്‌ കോംപ്ലക്സ് പുതിയറ‌ ഉടമ വെങ്ങളം പി.കെ ഹൗസിൽ ഹംസ അന്തരിച്ചു

കാപ്പാട്: കാലിക്കറ്റ്‌ വുഡ്‌ കോംപ്ലക്സ് പുതിയറ‌ ഉടമ വെങ്ങളം പി.കെ ഹൗസിൽ ഹംസ അന്തരിച്ചു. എഴുപത്തിയെട്ടു വയസ്സായിരുന്നു. തൊണ്ടിയിൽ ബിയ്യാത്തു ആണ് ഭാര്യ. മയ്യത്ത് നിസ്ക്കാരം നാളെ രാവിലെ 8:30 ന് കാട്ടിലപീടിക ജുമാ മസ്ജിദിൽ നടക്കും. മക്കൾ: മുജീബ് (ഖത്തർ), ശംസിയ, സഹീർ ടി.ടി (ദുബൈ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം മുൻ സെക്രട്ടറി) പരേതരായ

കാപ്പാട് കുറ്റനാടത്ത് ഫാത്തിമ അന്തരിച്ചു

ചേമഞ്ചേരി: കാപ്പാട് കുറ്റനാടത്ത് ഫാത്തിമ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: ഖദീജ, മഹമൂദ് (കുവൈത്ത്), ആയിശബി, നഫീസ, മൂസ്സക്കോയ (കുവൈറ്റ് ), സാബിറ. മരുമക്കൾ: കുഞ്ഞഹമ്മദ്, സാറാബി മസ്ന, ബീരാൻ (ചെന്നൈ), അഹ്മ്മദ് മുണ്ടയിൽ, റഹീന മാഹി, ഷറഫ് അലി അത്തോളി (സൗദി അറേബ്യ). സഹോദരി: ഖദീശ ഉമ്മ.

പതിനഞ്ച് വര്‍ഷം അന്നം തന്ന മണ്ണില്‍ ഒടുവിൽ അന്ത്യവിശ്രമം; കാപ്പാട് കാച്ചിലോടി അബൂബക്കര്‍ സിദ്ദിഖിന്റെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ അന്തരിച്ച കാപ്പാട് സ്വദേശിയുടെ മൃതദേഹം റിയാദില്‍ ഖബറടക്കി. ജുമാഅത്ത് പള്ളിക്ക് സമീപം കാച്ചിലോടി അബൂബക്കര്‍ സിദ്ദിഖിന്റെ മൃതദേഹമാണ് സൗദി തലസ്ഥാനമായ റിയാദില്‍ ഖബറടക്കിയത്. നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ വൈകുമെന്നതിനാലാണ് മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി മഗ്‌രിബ് നിസ്‌കാരത്തിന് ശേഷമായിരുന്നു ഖബറടക്കം. ശനിയാഴ്ച വൈകീട്ടാണ് അബൂബക്കര്‍

കാപ്പാട് സ്വദേശി റിയാദില്‍ അന്തരിച്ചു

പൂക്കാട്: കാപ്പാട് സ്വദേശി റിയാദില്‍ അന്തരിച്ചു. കാച്ചിലോടി സ്വദേശി അബൂബക്കര്‍ സിദ്ദിഖ് ആണ് റിയാദിലെ കിങ് സഊദ് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സിറ്റിയില്‍ മരിച്ചത്. നാല്‍പ്പതുവയസായിരുന്നു. പരേതരായ മൊയ്തീന്‍ കോയയുടെയും റുഖിയയുടെയും മകനാണ്. ഭാര്യ: സൗദാബി. മക്കള്‍: മുഹമ്മദ് സനീന്‍, ആസിയ സുല്‍ഫ, എല്‍സിന്‍ മുഹമ്മദ്. Summary: kappad native died in riyad

കാപ്പാടെ ഏഴു വയസുകാരനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് സംശയം; ഉമ്മ പൊലീസ് കസ്റ്റഡിയിൽ

ചേമഞ്ചേരി: കാപ്പാട് കഴിഞ്ഞ ദിവസം മരിച്ച ഏഴു വയസുകാരന്റെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ ഉമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പിക്കണ്ടി ‘തുഷാര’യില്‍ ഹംദാന്‍ ഡാനിഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡാനിഷിന്റെ ഉമ്മ ജുമൈലയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ഉമ്മയെ കസ്റ്റഡിയിലെടുത്തതായി അത്തോളി സി.ഐ മുരളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഉമ്മയെ

സൂര്യനമസ്കാരം, ശതസാധക സംഗമം; ചേമഞ്ചേരി ലൈഫ് ആശ്രമത്തിന്റെയും മിസ്റ്റിക് റോസ് സ്കൂൾ ഓഫ് യോഗയുടെയും ആഭിമുഖ്യത്തിൽ കാപ്പാട് യോഗ ദിനാഘോഷം

ചേമഞ്ചേരി: അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി ലൈഫ് ആശ്രമത്തിന്റെയും മിസ്റ്റിക് റോസ് സ്കൂൾ ഓഫ് യോഗയുടെയും സംയുക്താഭിമുഖ്യത്തിൽ സൂര്യനമസ്കാരവും ശതസാധക സംഗമവും നടത്തി. കാപ്പാട് കടപ്പുറത്ത് നടന്ന പരിപാടിയിൽ നൂറു പേരാണ് ഒരുമിച്ച് സൂര്യനമസ്കാരം ചെയ്തത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ സംഗമം ഉദ്ഘാടനം ചെയ്തു. ദീപ കെ.വി അധ്യക്ഷയായി. യോഗത്തിൽ എൻ.കെ.അനൂപ്