സൂര്യനമസ്കാരം, ശതസാധക സംഗമം; ചേമഞ്ചേരി ലൈഫ് ആശ്രമത്തിന്റെയും മിസ്റ്റിക് റോസ് സ്കൂൾ ഓഫ് യോഗയുടെയും ആഭിമുഖ്യത്തിൽ കാപ്പാട് യോഗ ദിനാഘോഷം

ചേമഞ്ചേരി: അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി ലൈഫ് ആശ്രമത്തിന്റെയും മിസ്റ്റിക് റോസ് സ്കൂൾ ഓഫ് യോഗയുടെയും സംയുക്താഭിമുഖ്യത്തിൽ സൂര്യനമസ്കാരവും ശതസാധക സംഗമവും നടത്തി. കാപ്പാട് കടപ്പുറത്ത് നടന്ന പരിപാടിയിൽ നൂറു പേരാണ് ഒരുമിച്ച് സൂര്യനമസ്കാരം ചെയ്തത്.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ സംഗമം ഉദ്ഘാടനം ചെയ്തു. ദീപ കെ.വി അധ്യക്ഷയായി. യോഗത്തിൽ എൻ.കെ.അനൂപ് കുമാർ, പ്രസീത രാജൻ, ടി.ആശാലത, ഷെരീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വി.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.