‘പൊളിഞ്ഞ് തീര്‍ന്ന കാപ്പാട് ബീച്ച് റോഡിന് പരിഹാരം വേണം’, കടലില്‍ പുളിമൂട്ട് സ്ഥാപിക്കുക, എന്ന ശക്തമായ അവാശ്യവുമായി ചേമഞ്ചേരി യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി


കൊയിലാണ്ടി: അഴീക്കല്‍-കാപ്പാട്-പൊയില്‍ക്കാവ് കടലില്‍ പുളിമൂട്ട് സ്ഥാപിക്കുക, തകര്‍ന്ന തീരദേശ റോഡ് പുനര്‍നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാപ്പാട് ബീച്ചില്‍ ഏകദിന നിരാഹാര സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ധനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു.

ബ്ലുഫ്‌ലാഗ് ഡെസ്റ്റിനേഷന്‍ പദവി ലഭിച്ച കാപ്പാട് കടല്‍ത്തീരത്തെ അവഗണിച്ച് കാപ്പാട് ടൂറിസത്തെ തകര്‍ക്കുകയും, തീരദേശ നിവാസികളുടെ സുരക്ഷയെ വില കുറച്ചു കാണുകയും ചെയ്ത് ധൂര്‍ത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ പണം കണ്ടെത്തുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എം. ധനീഷ് ലാല്‍ കുറ്റപ്പെടുത്തി.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സൂഫിയാന്‍ ചെറുവാടി, കണ്ണഞ്ചേരി വിജയന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സമാപനം വൈകീട്ട് 6 മണിക്ക് യു. ഡി. എഫ് ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് നിതിന്‍ തിരുവങ്ങൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെറില്‍ ബോസ്.സി.ടി, ഷബീര്‍ എളവനക്കണ്ടി, മനോജ് കാപ്പാട്, കെ.കെ.ഫാറൂഖ്, എ.കെ.ജാനിബ്, ഷഫീര്‍ കാഞ്ഞിരോളി, റംഷി കാപ്പാട് എന്നിവര്‍ സംസാരിച്ചു. ഷിജീഷ് തുവ്വക്കോട്, ആഷിക് തിരുവങ്ങൂര്‍, അക്ഷയ് രവീന്ദ്രന്‍, അനൂപ് കാട്ടിലപ്പീടിക, ആദര്‍ശ് മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

summary: Chemanchery Youth Congress Committee with a strong demand that establish Pulimutt in the sea