Tag: Kappad
‘വണ്ടിയിൽ കയറിക്കോ സ്കൂളിൽ എറക്കിത്തരാം’; കാപ്പാട് സ്വദേശിനിയായ ഏഴാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായി പരാതി
കൊയിലാണ്ടി: കാപ്പാട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമം നടതത്തിയതായി പരാതി. തിരുവങ്ങൂർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്കൂട്ടിയിലെത്തിയ യുവതി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. വീട്ടിൽ നിന്ന് രാവിലെ 9.30ന് സ്കൂളിലേക്ക് ഇറങ്ങിയതായിരുന്നു വിദ്യാർത്ഥി. പോകുന്ന വഴിയിൽ സ്കൂട്ടി നിർത്തി യുവതി വിദ്യാർത്ഥിയോടെ വണ്ടിയിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. സമയം വെെകിയെന്നും സ്കൂളിലിറക്കാമെന്നുമാണ് യുവതി
എരിയുന്ന വയറുകൾക്ക് ആശ്വാസമായി ഹൃദയപൂർവ്വം ഡി.വൈ.എഫ്.ഐ; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം നടത്തി കാപ്പാട് മേഖലാ കമ്മിറ്റി (വീഡിയോ കാണാം)
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്കിൽ ഉൾപ്പെട്ട കാപ്പാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവ്വം പരിപാടിയുടെ ഭാഗമായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തത്. പൊതിച്ചോറുമായി കാപ്പാട് നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട വാഹനം പാർട്ടി ലോക്കൽ
കാപ്പാട് സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: കാപ്പാട് സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. കാപ്പാട് പനന്താറ്റിൽ ചന്ദ്രികയെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം കാണാതായത്. കാപ്പാടു നിന്ന് കൊയിലാണ്ടിയിലുള്ള മകളുടെ വീട്ടിൽ എത്തിയതായിരുന്നു ചന്ദ്രിക. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയതാണ്. ഏറെ വെെകിയും വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചന്ദ്രിക കൊയിലാണ്ടിയിലില്ലെന്ന് മനസിലായത്. ബന്ധുക്കൾ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി
അവരെയും ചേര്‍ത്ത് നിര്‍ത്താം; വയോജന ദിനത്തില്‍ കാപ്പാട് ‘സ്‌നേഹതീര’ത്തുള്ളവര്‍ക്ക് ആദരവ്
കൊയിലാണ്ടി: ഒക്ടേബര്‍ ഒന്ന് വയോജനദിനത്തില്‍ കാപ്പാട് കനിവ് സ്‌നേഹതീരത്തുള്ളവര്‍ക്ക് ആദരവ്. പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷന്‍ വികസന സമിതിയാണ് ആദരവ് നല്‍കുന്നത്. ജീവിതത്തിന്റെ നല്ല കാലങ്ങള്‍ക്കിപ്പുറം പുറതള്ളപ്പെട്ടു പോവേണ്ടവരല്ല ഇവരെന്ന് ഓര്‍മിപ്പിക്കുകയാണ് കാപ്പാട് ഡിവിഷന്‍ വികസന സമിതി. ശനിയാഴ്ച രാവിലെ 9.30ന് കാപ്പാട് ‘സ്‌നേഹതീര’ത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികളും പങ്കാളികളാകും.
വിനോദ സഞ്ചാര ദിനം ആഘോഷമാകും; ലോക ടൂറിസം ദിനാഘോഷത്തിന് ഒരുങ്ങി കാപ്പാട്
കൊയിലാണ്ടി: ലോക ടൂറിസം ദിനാഘോഷത്തിന് ഒരുങ്ങി കാപ്പാട് ബ്ലൂ സീ ഓഡിറ്റോറിയം. നാളെ ലോക വിനോദ സഞ്ചാര ദിനത്തില്‍ നിഡ്‌സ് ഫൌണ്ടേഷന്‍ കേരളയും പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷന്‍ വികസന സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജിന്റെ ആധ്യക്ഷതയില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്
‘പൊളിഞ്ഞ് തീര്‍ന്ന കാപ്പാട് ബീച്ച് റോഡിന് പരിഹാരം വേണം’, കടലില്‍ പുളിമൂട്ട് സ്ഥാപിക്കുക, എന്ന ശക്തമായ അവാശ്യവുമായി ചേമഞ്ചേരി യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി
കൊയിലാണ്ടി: അഴീക്കല്‍-കാപ്പാട്-പൊയില്‍ക്കാവ് കടലില്‍ പുളിമൂട്ട് സ്ഥാപിക്കുക, തകര്‍ന്ന തീരദേശ റോഡ് പുനര്‍നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാപ്പാട് ബീച്ചില്‍ ഏകദിന നിരാഹാര സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ധനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലുഫ്‌ലാഗ് ഡെസ്റ്റിനേഷന്‍ പദവി ലഭിച്ച കാപ്പാട് കടല്‍ത്തീരത്തെ
കിടപ്പുരോഗികൾക്കരികിലേക്ക് ഇനി വേഗത്തിലെത്താം; സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കാപ്പാട് മേഖലയുടെ ഹോംകെയറിന് ഇനി പുതിയ വാഹനം
ചേമഞ്ചേരി: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കാപ്പാട് മേഖല കമ്മറ്റിയുടെ പുതിയ ഹോംകെയര്‍ വാഹനം നാടിന് സമര്‍പ്പിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ചേമഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ പാലിയേറ്റിവ് 2021 ജൂലായ് 1 മുതലാണ് നഴ്‌സിന്റെ സേവനത്തോടെയുള്ള ഹോം കെയര്‍ സംവിധാനം ആരംഭിച്ചത്. വാഹനം വാടകയ്‌ക്കെടുത്തും, സ്വകാര്യ വ്യക്തികളുടെയും പൊതു സംഘടനകളുടെയും വാഹനങ്ങള്‍ ഉപയോഗിച്ചുമാണ് കഴിഞ്ഞ ഒരു
കാപ്പാട് കപ്പക്കടവ് കല്ലുവെച്ചപുരയിൽ കൽമാബി അന്തരിച്ചു
ചേമഞ്ചേരി: കാപ്പാട് കപ്പക്കടവ് കല്ലുവെച്ചപുരയിൽ കൽമാബി അന്തരിച്ചു. എഴുപത്തിയൊൻപത് വയസായിരുന്നു. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: അബുബക്കർ കോയ, ഉസാമത്ത്, സഹ്മാബി, റംലാബി, അസ്മ, ബിച്ച, തസ്രീന, കമറുന്നീസ, പരേതനായ ആമത് കോയ. മരുമക്കൾ: കണ്ണങ്കടവ് പരീക്കണ്ടിപ്പറമ്പിൽ അഹ്മ്മദ് കോയ, ഹസൈനാർ (കാപ്പാട്), മൊയ്തീൻകോയ (പറമ്പിൽ ബസാർ), ഇബ്രാഹിം (പറമ്പിൽ ബസാർ), നിസാർ (മാത്തറ), സുബൈർ
കാപ്പാട് കാലിക്കറ്റ് വുഡ് കോംപ്ലക്സ് പുതിയറ ഉടമ വെങ്ങളം പി.കെ ഹൗസിൽ ഹംസ അന്തരിച്ചു
കാപ്പാട്: കാലിക്കറ്റ് വുഡ് കോംപ്ലക്സ് പുതിയറ ഉടമ വെങ്ങളം പി.കെ ഹൗസിൽ ഹംസ അന്തരിച്ചു. എഴുപത്തിയെട്ടു വയസ്സായിരുന്നു. തൊണ്ടിയിൽ ബിയ്യാത്തു ആണ് ഭാര്യ. മയ്യത്ത് നിസ്ക്കാരം നാളെ രാവിലെ 8:30 ന് കാട്ടിലപീടിക ജുമാ മസ്ജിദിൽ നടക്കും. മക്കൾ: മുജീബ് (ഖത്തർ), ശംസിയ, സഹീർ ടി.ടി (ദുബൈ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം മുൻ സെക്രട്ടറി) പരേതരായ
കാപ്പാട് കുറ്റനാടത്ത് ഫാത്തിമ അന്തരിച്ചു
ചേമഞ്ചേരി: കാപ്പാട് കുറ്റനാടത്ത് ഫാത്തിമ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: ഖദീജ, മഹമൂദ് (കുവൈത്ത്), ആയിശബി, നഫീസ, മൂസ്സക്കോയ (കുവൈറ്റ് ), സാബിറ. മരുമക്കൾ: കുഞ്ഞഹമ്മദ്, സാറാബി മസ്ന, ബീരാൻ (ചെന്നൈ), അഹ്മ്മദ് മുണ്ടയിൽ, റഹീന മാഹി, ഷറഫ് അലി അത്തോളി (സൗദി അറേബ്യ). സഹോദരി: ഖദീശ ഉമ്മ.