വിനോദ സഞ്ചാര ദിനം ആഘോഷമാകും; ലോക ടൂറിസം ദിനാഘോഷത്തിന് ഒരുങ്ങി കാപ്പാട്


കൊയിലാണ്ടി: ലോക ടൂറിസം ദിനാഘോഷത്തിന് ഒരുങ്ങി കാപ്പാട് ബ്ലൂ സീ ഓഡിറ്റോറിയം. നാളെ ലോക വിനോദ സഞ്ചാര ദിനത്തില്‍ നിഡ്‌സ് ഫൌണ്ടേഷന്‍ കേരളയും പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷന്‍ വികസന സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജിന്റെ ആധ്യക്ഷതയില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല പരിപാടി ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ എം.പി.മൊയ്ദീന്‍ തുടങ്ങിയ ജനപ്രതിനിധികളും മറ്റ് പ്രമുഖ വ്യക്തികളും പരിപാടിയുടെ ഭാഗമാകും.

summary: Tourism Day will be celebrated; Kappad is ready to celebrate the World Tourism Day