Tag: Indian Railway
തിക്കോടിയില്‍ തീവണ്ടിക്ക് നേരെ കല്ലേറ്; വില്യാപ്പള്ളി സ്വദേശിക്ക് മുഖത്ത് പരിക്കേറ്റു
തിക്കോടി: തിക്കോടിയില്‍ തീവണ്ടിക്ക് നേരെ കല്ലേറ്. യശ്വന്ത്പൂര്‍-മംഗലാപുരം 16565 നമ്പര്‍ പ്രതിവാര സ്പെഷ്യല്‍ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വില്യാപ്പള്ളി സ്വദേശിക്ക് മുഖത്ത് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിന്‍. കോച്ചിന്റെ വാതില്ക്കലാണ് പരിക്കേറ്റ വില്യാപ്പള്ളി സ്വദേശി എടത്തിലോട്ട് മീത്തല്‍ വിനോദന്‍ ഇരുന്നിരുന്നത്. റെയില്പാളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് കല്ലേറുണ്ടായത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മൂടാടി ഹില്‍ബസാര്‍ റോഡിലെ റെയില്‍വേ ഗെയിറ്റ് നാളെ മുതല്‍ അടച്ചിടും
കൊയിലാണ്ടി: മൂടാടി-ഹില്‍ബസാര്‍ റോഡിലെ റെയില്‍വേ ഗെയിറ്റ് ചൊവ്വാഴ്ച മുതല്‍ അടച്ചിടും. നാളെ രാവിലെ 11 മണി മുതലാണ് ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുക. ഗെയിറ്റിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഏപ്രില്‍ 15 ശനിയാഴ്ചയാണ് ഗെയിറ്റ് വീണ്ടും തുറക്കുക. ഈ ദിവസങ്ങളില്‍ ഇതുവഴി പേകേണ്ട യാത്രക്കാര്‍ മറ്റ് വഴികളിലൂടെ പോകേണ്ടതാണ്.
‘പടക്കങ്ങള്‍ കൂടുതലായി കൊണ്ടുപോകുന്നത് കൊയിലാണ്ടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക്’; ട്രെയിനില്‍ പടക്കങ്ങള്‍ കൊണ്ടുപോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി റെയില്‍വേ, പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ
കോഴിക്കോട്: വിഷു അടുത്തതോടെ ട്രെയിനില്‍ പടക്കങ്ങള്‍ കൊണ്ടുപോകുന്നത് വിലക്കി റെയില്‍വേ. ട്രെയിനില്‍ പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവ കൊണ്ടുപോകുന്നത് പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്കുന്നു. ഇക്കാര്യം സംബന്ധിച്ച് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും പരിശോധനയും ആര്.പി.എഫിന്റെ നേതൃത്വത്തില്‍ ശക്തമാക്കി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടങ്ങിയത്. സാധാരണഗതിയില്‍
കോരപ്പുഴ പാലത്തിന് മുകളില്‍ ട്രെയിനില്‍ യാത്രക്കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു, സംഭവം ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍
എലത്തൂര്‍: കോരപ്പുഴ പാലത്തിന് മുകളില്‍ വച്ച് ട്രെയിനില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിലാണ് സംഭവം. തീ കൊളുത്തിയ ശേഷം ചങ്ങലവലിച്ച യാത്രക്കാരന് ഇറങ്ങി ഓടിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഏകദേശം 9:20 ഓടെയാണ് സംഭവം. ഡി 1 കോച്ചിലെ സംഭവം.യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സംഭവം ഉണ്ടാകുന്നത്. അക്രമി യുവതിക്ക് മേല്‍ പെട്രോളൊഴിച്ച് തീ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മാർച്ച് 31 വരെ നാല് ട്രെയിനുകൾ പൂർണമായും ആറെണ്ണം ഭാഗികമായും റദ്ദാക്കി
വടകര: ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. മാര്‍ച്ച് 10 മുതല്‍ 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി. പൂര്‍ണമായി റദ്ദാക്കിയവ മാര്‍ച്ച് 26നുള്ള തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082), എറണാകുളം-ഷൊര്‍ണൂര്‍ മെമു (06018), എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448), 27നുള്ള കണ്ണൂര്‍-തിരുവന്തപുരം ജനശതാബ്ദി (12081) എന്നീ ട്രെയിന്‍
സാധനം വാങ്ങാൻ ഇറങ്ങിയ ആൾ തിരികെ കയറുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി, ഓടിക്കയറുന്നതിനിടെ തെന്നിവീണു, യുവാവിന് രക്ഷകനായി വടകരയിലെ സി.ആർ.പി.എഫ് കോൺസ്റ്റബിൾ മഹേഷ്
വടകര: വടകരയിലെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥന് മഹേഷിന്റെ ജാഗ്രത ഒന്നുകൊണ്ടു മാത്രം ട്രെയിന്‍ യാത്രക്കാരന് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. വടകരയില്‍ സ്റ്റോപ്പ് ഇല്ലാതിരുന്ന ഗാന്ധിധാം-തിരുനെല്‍വേലി ഹംസാഫര്‍ എക്സ്പ്രസ് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ഇറങ്ങിയ അനൂപ് ശങ്കര്‍ എന്ന യാത്രക്കാരനെയാണ് ആര്‍പിഎഫ് ഹെഡ്കോണ്‍സ്റ്റബിള്‍ മഹേഷ് രക്ഷപ്പെടുത്തിയത്. സാധനം വാങ്ങാന്‍ ഇറങ്ങിയ ആള് തിരികെ കയറുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു.
പൊയിൽക്കാവ് പറമ്പിൽ കുഞ്ഞിരാമൻ അന്തരിച്ചു
കൊയിലാണ്ടി: പൊയിൽക്കാവ് പറമ്പിൽ കുഞ്ഞിരാമൻ ‘കവിത’ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. മുൻ റെയിൽവേ ജീവനക്കാരനാണ്. ഭാര്യ: സരോജിനി. മക്കൾ: കവിത, കാവ്യ. മരുമക്കൾ: ഷൈജു (റെയിൽവേ), രാജേഷ് (കെ.എസ്.ഇ.ബി). സഹോദരങ്ങൾ: വേലായുധൻ (മുൻ റെയിൽവേ), ഗോപാലൻ, വത്സൻ, പവിത്രൻ, ലോഹിതാക്ഷൻ, ബേബി, ദേവകി. സഞ്ചയനം ഞായറാഴ്ച നടക്കും.
വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദുരിതത്തില്‍; മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റ് തുറക്കാന്‍ ഇനിയും ഒരാഴ്ച കാത്തിരിക്കണം
കൊയിലാണ്ടി: മുചുകുന്ന് റോഡില്‍ ആനക്കുളത്തുള്ള റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതോടെ ദുരിതത്തിലായി ജനങ്ങള്‍. തുടര്‍ച്ചയായി പത്ത് ദിവസത്തേക്ക് ഗെയിറ്റ് അടച്ചിടാന്‍ റെയില്‍വേ തീരുമാനിച്ചതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും ദുരിതമനുഭവിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് ആനക്കുളം റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് ദിവസം അടച്ചിട്ടത്. എന്നാല്‍ പത്ത് ദിവസത്തെ അറ്റകുറ്റപ്പണികള്‍ കൂടെ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മുചുകുന്ന് റോഡിലെ ആനക്കുളം റെയിൽവേ ഗെയിറ്റ് പത്ത് ദിവസത്തേക്ക് അടയ്ക്കും
കൊയിലാണ്ടി: മുചുകുന്ന് റോഡിൽ ആനക്കുളത്തുള്ള റെയിൽവേ ഗെയിറ്റ് (ഗെയിറ്റ് നമ്പർ 205) വീണ്ടും അടയ്ക്കുന്നു. അറ്റകുറ്റപണികൾക്കായാണ് ഗെയിറ്റ് അടയ്ക്കുന്നത്. നാളെ (ഡിസംബർ 14) മുതൽ ഡിസംബർ 23 വരെയാണ് ഗെയിറ്റ് അടച്ചിടുക എന്ന് റെയിൽവേ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനിയര്‍ അറിയിച്ചു. രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഗെയിറ്റ് അടച്ചിടുക. കഴിഞ്ഞ
ചെങ്ങോട്ടുകാവിൽ റെയിൽപാത തുരന്ന് മുള്ളൻ പന്നി; ട്രെയിനുകളുടെ ഓട്ടത്തെ ബാധിക്കും മുൻപേ ശരിയാക്കി റെയിൽവേ (വീഡിയോ കാണാം)
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ റെയിൽപാതയിൽ തുരന്ന് കുഴിയുണ്ടാക്കി മുള്ളൻ പന്നി. ചെങ്ങോട്ടുകാവ് റെയിൽവേ മേൽപ്പാലത്തിന് സമീപമാണ് സംഭവം. വിവരം അറിഞ്ഞ ഉടൻ റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി തകരാറ് പരിഹരിച്ചതായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ചെങ്ങോട്ട്കാവ് റെയിൽപാളത്തിലെ കുഴി ആദ്യം കണ്ടത് ട്രാക്കിലൂടെ നടന്നു പോയവർ, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ്