Tag: hotel
കോഴിക്കോട് ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു
കോഴിക്കോട്: ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. കൂട്ടാലിട സ്വദേശി റിനീഷ് (42), കിനാലൂര്‍ സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. കോവൂരിന് സമീപം ഇരിങ്ങാടന്‍ പള്ളിക്കടുത്ത് കാളാണ്ടി താഴത്തെ അമ്മാസ് ഹോട്ടലില്‍ ഇന്ന് വൈകുന്നേരം 4.15 ഓടെയായിരുന്നു അപകടം. ഒരാഴ്ച മുമ്പ് അടച്ച ഹോട്ടല്‍ മറ്റൊരാള്‍ക്ക് കൈമാറുന്നതിന് മുന്നോടിയായി മുന്‍വശത്തെ കുഴി വൃത്തിയാക്കാനായാണ്
ഇനി 20 രൂപ മതിയാകില്ല; ജനകീയ ഹോട്ടലിലെ ഊണിന് വില കൂട്ടി
കോഴിക്കോട്: ജനകീയ ഹോട്ടലുകളിലെ ഊണിന് വില കൂട്ടി സംസ്ഥാന സര്‍ക്കാര്‍. നേരത്തേ ഇരുപത് രൂപ നല്‍കിയിരുന്ന ഊണിന് ഇനി മുതല്‍ മുപ്പത് രൂപ നല്‍കണം. പാര്‍സല്‍ ഊണിന് 35 രൂപയാണ് പുതുക്കിയ വില. തദ്ദേശ സ്വയംഭരണ വകുപ്പാണ് ജനകീയ ഹോട്ടലുകളിലെ ഊണിന്റെ വില കൂട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ
പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ല: ചങ്ങനാശ്ശേരിയില്‍ മൂന്നംഗ സംഘം സപ്ലൈയറുടെ തല അടിച്ചു പൊട്ടിച്ചു
ചങ്ങനാശ്ശേരി: പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ലെന്നാരോപിച്ച് ചങ്ങനാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ തലയ്ക്കടിച്ചു. ചങ്ങനാശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഇവിടെ സപ്ലൈയറായി ജോലി ചെയ്യുന്ന അസം സ്വദേശിയായ മുസ്തഫയെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരാണ് ഹോട്ടലില്‍ എത്തിയത്. ഇവര്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്യുകയും, ഒപ്പം
‘ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയില്ല, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു’; കൊയിലാണ്ടി സിദ്ദിഖ് പള്ളിയുടെ കെട്ടിടത്തിലെ ഹോട്ടലിന് നഗരസഭ ലെെസൻസ് നൽകിയതിൽ ക്രമക്കേടെന്ന് ആരോപണം
കൊയിലാണ്ടി: സിദ്ദിഖ് പള്ളിയുടെ ഖബര്‍സ്ഥാന് സമീപത്തെ കെട്ടിടത്തിൽ സ്വകാര്യ വ്യക്തിക്ക് ഹോട്ടല്‍ തുടങ്ങുന്നതിന് കൊയിലാണ്ടി നഗരസഭ ലെെസൻസ് അനുവദിച്ചതിൽ ക്രമക്കേടെന്ന് ആരോപണം. നിർമ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന് എങ്ങനെ ലെെസൻസ് നൽകിയെന്ന് അധികാരികൾ വ്യക്തമാക്കണമെന്ന് ഖബര്‍സ്ഥാന്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കീഴൂർ സ്വദേശിയായ അബ്ദുള്ള ആദിലാണ് ലെെസൻസി. ആദം ആന്റ് ഹെെദർ എന്നാണ് ലെെസൻസിലുള്ള
കൊയിലാണ്ടിയിലെ ഹോട്ടൽ ജീവനക്കാർക്ക് ഇനി ഹെൽത്ത് കാർഡ് നിർബന്ധം; ജോലിക്കാർ താമസിക്കുന്ന ഇടങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും
കൊയിലാണ്ടി: ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യം. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നടപടി കടുപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുഴുവൻ ഹോട്ടലുകൾക്കും നിർദേശം ബാധകമാണ്. വ്യാജ ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി
മലപ്പുറത്ത് ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ കുത്തി വീഴ്ത്തി യുവാവ്; അക്രമത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)
മലപ്പുറം: ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തി വീഴ്ത്തി. മലപ്പുറം ജില്ലയിലെ താനൂര്‍ ടൗണിലെ ടി.എ റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ തങ്ങള്‍ കുഞ്ഞിമാക്കാനകത്ത് സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
പൊതുസ്ഥലത്ത് തള്ളിയത് 20 ചാക്ക് ഹോട്ടൽ മാലിന്യം; കൊയിലാണ്ടിയിലെ ഹോട്ടലിനെ പിടികൂടി 25000 രൂപ പിഴ ചുമത്തി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്
ചെങ്ങോട്ടുകാവ്: പൊതുസ്ഥലത്ത് ഹോട്ടൽ മാലിന്യം തള്ളി കൊയിലാണ്ടിയിലെ ഹോട്ടൽ. സ്ഥാപനത്തെ കണ്ടെത്താൻ സഹായിച്ചത് നാട്ടുകാർ. പോലീസിന്റെ സഹായത്തോടെ കയ്യോടെ പിടികൂടി പിഴ ഈടാക്കി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ‘ ചെങ്ങോട്ടു കാവ് ഗ്രാമ പഞ്ചായത്ത് ഓവർ ബ്രിഡ്ജിനടുത്ത് പ്ലാസ്റ്റിക് ഉൾപ്പെടെ ഹോട്ടൽ മാലിന്യം കൊണ്ട് തള്ളുന്നതായി ശ്രദ്ധയിൽ പെടുകയും ഇന്നലെ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ഹോട്ടലിനെ കണ്ടെത്തുകയുമായിരുന്നു.
ജില്ലയിലെ 39 ഹോട്ടലുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്
കോഴിക്കോട്: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 39 ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തുകയും പഴകിയ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു നടപടി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സ്വാഗതാര്‍ഹമാണ്.
“ഗ്യാസിന് ഒരു വർഷത്തിനുള്ളിൽ കൂടിയത് ആയിരം രൂപ, പച്ചക്കറികളുടെയും പലചരക്ക് വസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്; ഇതിനനുസരിച്ച് ഹോട്ടൽ ഭക്ഷണത്തിന്റെ വിലവർദ്ധിപ്പിക്കാൻ പറ്റുമോ?”; വിലവർദ്ധനവിൽ വലഞ്ഞ് കൊയിലാണ്ടിയിലെ ഹോട്ടലുടമകൾ
കൊയിലാണ്ടി: അവശ്യവസ്തുക്കളുടെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിച്ച ഒരു വിഭാഗമാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍. പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ മുതല്‍ പാചകം ചെയ്യാനുള്ള ഗ്യാസ് വരെ സര്‍വ്വ സാധനങ്ങള്‍ക്കും വില വര്‍ധിക്കുമ്പോഴും ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കാന്‍ സാധിക്കാത്തതും ഹോട്ടലുകാര്‍ക്ക് തിരിച്ചടിയാണ്. കൊയിലാണ്ടിയില്‍ സാധാരണക്കാര്‍ ഭക്ഷണം കഴിക്കാനായി ആശ്രയിക്കുന്ന നിരവധി ഹോട്ടലുകള്‍ ഉണ്ട്. പലരും ഹോട്ടല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്
ആഹാരം പാകം ചെയ്യുന്നത് ശുചിത്വം കുറഞ്ഞ സാഹചര്യത്തിൽ; ചെങ്ങോട്ടുകാവിലെ പ്രഭിത ഹോട്ടൽ അടപ്പിച്ചു; നിരവധിയിടങ്ങളിൽ ഗുരുതര പ്രശ്നങ്ങൾ
കൊയിലാണ്ടി: പഴകിയ ഭക്ഷണവും ശുചിത്വമില്ലായ്മയും മൂലം ചെങ്ങോട്ടുകാവിലും രണ്ടു ഹോട്ടലുകൾക്ക് പൂട്ടുവീണു. ചെങ്ങോട്ടു കാവ്, അരങ്ങാടത്ത് പ്രദേശങ്ങളിലെ ഹോട്ടലുകളിലും കൂൾ ബാറുകളിലും ബേക്കറികളിലും കോഴിക്കടയിലും മത്സ്യ കടകളിലുമാണ് ഇന്ന് പരിശോധന നടത്തിയത്. ചെങ്ങോട്ടു കാവ് ടൗണിലെ പ്രഭിത ഹോട്ടലും ഇന്നത്തെ പരിശോധനയിൽ അടച്ചു. ശുചിത്വമില്ലായ്മ കാരണമാണ് ഹോട്ടൽ ഉപാധികളോടെ അടപ്പിച്ചത്. ഹോട്ടലിൽ നിന്നുള്ള ഡ്രൈനേജ് സമീപത്തെ