Tag: Heart Attack
ഹജ്ജിന് പോയ കുന്ദമംഗലം സ്വദേശി മക്കയില്‍ അന്തരിച്ചു
മുക്കം: ഹജ്ജ് കര്‍മ്മത്തിനായി സൗദി അറേബ്യയിലേക്ക് പോയ കുന്ദമംഗലം സ്വദേശി മക്കയില്‍ അന്തരിച്ചു. കുന്ദമംഗലം ഉണ്ടോടിയില്‍ അന്ത്രുമാന്‍ കോയാമു ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് അന്ത്രുമാന്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി പോയത്. ഞായറാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ഭാര്യ സുബൈദയോടൊപ്പമാണ് അദ്ദേഹം സൗദിയിലേക്ക് പോയത്.
കോഴിക്കോട് സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ അന്തരിച്ചു. ചാലിയം കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടില്‍ ഷാഹുല്‍ ഹമീദ് ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. സൗദി അറേബ്യയിലെ യാംബുവില്‍ വച്ച് ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. നാല് വര്‍ഷമായി ഷാഹുല്‍ ഹമീദ് യാംബുവില്‍ ബ്യൂനോ മീല്‍ സെര്‍വ്വിങ് കമ്പനി (ഫാസ്റ്റ് ഫുഡ്) ജീവനക്കാരനായിരുന്നു. നേരത്തേ ജിദ്ദയിലും
ഹൃദയാഘാതത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശി ഒമാനിൽ മരിച്ചു
കുറ്റ്യാടി: ഹൃദയാഘാതത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശി ഒമാനിൽ മരിച്ചു. തളീക്കരയിലെ കെ.വി ബഷീറാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഒമാനിലെ റൂവിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. കോറത്ത് കോഫി ഷോപ്പ് നടത്തിവരികയായിരുന്നു. മസ്‌കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സഫീറ. മക്കള്‍: മുഹമ്മദ് ഡാനിഷ്, ദില്‍ഷാ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്. മസ്കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ
മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകനും പേരാമ്പ്ര സ്വദേശിയുമായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മസ്‌കത്തില്‍ അന്തരിച്ചു
പേരാമ്പ്ര: ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവാവ് മസ്‌ക്കത്തില്‍ അന്തരിച്ചു. പേരാമ്പ്ര പന്തിരിക്കര കിഴക്കുപുറത്തു ഷമീര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. മസ്‌ക്കറ്റ് ഇബ്രിയില്‍ റോയല്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഷമീര്‍. ശനിയാഴ്ച്ച രാത്രിയോടെ നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി
വിയ്യൂർ കരൂണിതാഴ അനീഷ് ഹൃദയാഘാതത്തെ തുടർന്ന് ഇടുക്കിയിൽ അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂർ കരൂണിതാഴ അനീഷ് അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു. കോഴിക്കോട് കളക്ടറേറ്റിലെ റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാരനാണ്. വിനോദയാത്രയ്ക്കിടെ ഇടുക്കി ജില്ലയിലെ മൂന്നാറിൽ വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നായിരുന്നു അന്ത്യം. പരേതനായ കരൂണിതാഴ അശോകന്റെയും (താനൂർ അഡീഷണൽ തഹസിൽദാർ) ചന്ദ്രികയുടെയും മകനാണ്. ഭാര്യ: ലിൻസി (ടെക്നിക്കൽ ഫിഷറീസ് ഹൈ സ്കൂൾ കൊയിലാണ്ടി). മകൾ: നാദാത്മിക. സഹോദരിമാർ:
അത്തോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ അന്തരിച്ചു
കുവെെത്ത് സിറ്റി: അത്തോളി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ അന്തരിച്ചു. അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയല്‍ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മെമ്പര്‍ ആയ റഫീഖ് അഹമദിയില്‍ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. ഹസന്‍ കോയയുടെയും ആയിഷക്കുട്ടിയുടെയും മകനാണ്. ഭാര്യ: ശാഹിദ. രണ്ട് കുട്ടികളുണ്ട്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി
കാപ്പാട് കപ്പക്കടവ് സ്വദേശിയായ യുവാവ് ഉത്തരാഖണ്ഡില്‍ മരിച്ചു
ചേമഞ്ചേരി: കാപ്പാട് സ്വദേശിയായ യുവാവ് ഉത്തരാഖണ്ഡില്‍ മരിച്ചു. കപ്പക്കടവ് കാക്കച്ചിക്കണ്ടിയില്‍ പീടികേക്കല്‍ ഹൗസില്‍ മുഹമ്മദ് റിയാസ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാല്‍ ഫ്രഷ് കമ്പനിയുടെ ആവശ്യത്തിനായി കഴിഞ്ഞ ശനിയാഴ്ചയാണ് റിയാസ് നാട്ടില്‍ നിന്ന് പോയത്. ഹസൈനാറിന്റെയും റംലയുടെയും മകനാണ്. ഭാര്യ: ശംസീറ (അത്തോളി). മക്കള്‍: റിനാന്‍, റിഫാന്‍, റിദ ഫാത്തിമ.
സൂക്ഷിച്ചോളൂ, മിടിപ്പ് നിലച്ചാല്‍ പണി തീരും; തിരക്കിട്ട ജീവിതത്തിലും ഹൃദയത്തിനായി കരുതാം ആരോഗ്യമുള്ള ജീവിതശൈലി
ഹൃദയം കൈമാറാനും ഹൃദയം നിറഞ്ഞ് സ്നേഹിക്കാനും മിടിച്ച് മിടിച്ച് ജീവനെ മുന്നോട്ട് കൊണ്ടുപോകാനുമെല്ലാം ഒരു സുന്ദരമായ ഹൃദയം വേണ്ടേ? ശരീരത്തിന്റെ രക്തചംക്രമണ പമ്പായി പ്രവർത്തിക്കുന്ന മാംസപേശികൾ കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഒരു അവയവമാണ് ഹൃദയം. മനുഷ്യ ശരീരത്തിൽ നെഞ്ചിന്കൂടിന് തൊട്ടു പുറകിൽ അല്പം ഇടത് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ അവയവമാണ് രക്തം ശുദ്ധീകരിച്ച് ധമനികളിലൂടെ ശരീരത്തിലുടനീളം രക്തം
പൊന്നുമോളെ നേരിൽ കാണണം, ലാളിക്കണം, ആഗ്രഹം പൂർത്തിയാക്കാതെ സുരേഷ് ബാബു വിടവാങ്ങി; സൗദി അറേബ്യയിൽ അന്തരിച്ച കുറുവങ്ങാട് സ്വദേശിക്ക് യാത്രാമൊഴിയേകി നാട്
കൊയിലാണ്ടി: ഭാര്യയ്ക്കും കുഞ്ഞിനും സുഹൃത്തുക്കൾക്കുമരികിലേക്ക് വീണ്ടും തിരികെയെത്തി, സമ്മാനമായി മിഠായികളോ പെർഫ്യുമോ ഒന്നുമില്ലാതെ നിശ്ചലനായി. സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ച കുറുവങ്ങാട് കക്രാട്ട്കുന്ന് കുന്നുമ്മല്‍ സുരേഷ് ബാബുവിന്റെ മൃതദേഹം സംസ്ക്കരിച്ചു. ഒമ്പത് മണിയോടെ വീട്ടിലെത്തിച്ച് പൊതു ദർശനത്തിന് വെച്ച ശേഷമാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. ഭാര്യ ഗർഭിണിയായിരിക്കെ ഒരു വർഷം മുമ്പാണ് സുരേഷ് വീണ്ടും പ്രവാസ
കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിൽ അന്തരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കൊയിലാണ്ടി സ്വദേശി സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. കുറുവങ്ങാട് കക്രാട്ട്കുന്ന് കുന്നുമ്മല്‍ സുരേഷ് ബാബു ആണ് മരിച്ചത്. അൻപത്തിയാറ് വയസായിരുന്നു. ഫെബ്രുവരി 11-നാണ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ താമസ സ്ഥലത്തുവെച്ച് സുരേഷ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാളെ രാവിലെ ഏഴ് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. കുഞ്ഞിക്കണ്ണന്‍റെയും കല്യാണിയുടെയും മകനാണ്.