Tag: GVHSS Koyilandy

Total 39 Posts

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു; വിശദാംശങ്ങൾ

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഗണിതം, സംസ്കൃതം എന്നീ വിഷയങ്ങളിലാണ് നിയമനം നടത്തുന്നത്. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഒമ്പത് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹൈസ്കൂൾ വിഭാഗം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

നമ്പ്രത്തുകര വെളിയണ്ണൂർ തെരുവടക്കയിൽ നാരായണൻ അന്തരിച്ചു

കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർ തെരുവടക്കയിൽ നാരായണൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപകനാണ്. ഭാര്യ: ലീല. മക്കൾ: ബിന്ദു, ബിജു (ഇന്ത്യൻ ഹോമിയോ ഫാർമസി), ബീന. മരുമക്കൾ: അജിത്ത് കുമാർ (കാക്കൂർ), വിനോദ്, പ്രീതി (ജി.എം യു.പി സ്കൂൾ, കൊടിയത്തൂർ). സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, മോഹനൻ, ദാക്ഷായണി,

പ്ലസ് ടു പരീക്ഷാ ഫലം: മിന്നുന്ന വിജയം നേടി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ

കൊയിലാണ്ടി: പ്ലസ് ടു പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ മികച്ച വിജയം നേടി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. 94 ശതമാനം വിജയമാണ് സ്കൂൾ നേടിയത്. ആകെ പരീക്ഷ എഴുതിയ 194 വിദ്യാർത്ഥികളിൽ 182 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പതിമൂന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. സയൻസ്

”ജി.വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് എന്ന സര്‍ട്ടിഫിക്കറ്റുമായി പെണ്‍കുട്ടികള്‍ പുറത്ത് പഠിക്കാന്‍ പോകുമ്പോള്‍ അവര്‍ ഈ സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയെ സംശയിക്കില്ലേ” മിക്‌സ്ഡ് ആക്കി പേരുമാറ്റിയെങ്കിലും കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സര്‍ട്ടിഫിക്കറ്റുകളില്‍ ഇപ്പോഴും ബോയ്‌സ് സ്‌കൂള്‍; ആശങ്കയറിയിച്ച് രക്ഷിതാക്കള്‍

കൊയിലാണ്ടി: പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിച്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്രട്ടറി സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂളിന്റെ പഴയ പേര് തന്നെ. ജി.വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് കൊയിലാണ്ടിയെന്ന പേരാണ് കഴിഞ്ഞവര്‍ഷവരെയുള്ള സര്‍ട്ടിഫിക്കറ്റുകളിലും ഈ വര്‍ഷം എസ്.എസ്.എല്‍.സി പാസായ പെണ്‍കുട്ടികളിടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് ലിസ്റ്റുകളിലുമുള്ളത്. രക്ഷിതാക്കള്‍ക്ക് ഇടയില്‍

നൂറാം വാർഷികത്തിനൊരുങ്ങുന്ന സ്കൂളിന് നൂറു ശതമാനം വിജയം; എസ്.എസ്.എൽ.സി പരീക്ഷയിൽ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് മികച്ച നേട്ടം

കൊയിലാണ്ടി: നൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം. ആകെ പരീക്ഷ എഴുതിയ 510 വിദ്യാർത്ഥികളിൽ മുഴുവൻ പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. എൺപത്തിയഞ്ച് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 31 വിദ്യാർത്ഥികൾക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു.

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് ജഴ്സികളും സ്പോർട്സ് ഉപകരണങ്ങളും സംഭാവന നൽകി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് ജഴ്സികളും സ്പോർട്സ് ഉപകരണങ്ങളും സംഭാവന നൽകി. ബാബാ സ്റ്റുഡിയോ ഉടമ എം.ജയചന്ദ്രൻ, വി.ഫോർ.യു രാജീവൻ, സർവ്വീസസ് താരം കുഞ്ഞിക്കണാരേട്ടൻ എന്നിവരാണ് സ്പോർട്സ് ഉപകരണങ്ങളും ജഴ്സികളും സ്കൂളിന് സമ്മാനിച്ചത്. മുതിർന്ന അധ്യാപകൻ സുരേഷ് മാസ്റ്റർ ഏറ്റുവാങ്ങി. കെ.ടി.ജോർജ്, പി.പി.സുധീർ, നവീന ടീച്ചർ, ജിംനേഷ്, ജ്യോത്സ്ന, ശ്രീലാൽ പെരുവട്ടൂർ, പരിശീലകരായ

പരിശീലനം വിജയകരമായി പൂർത്തിയാക്കി കുട്ടിപ്പൊലീസുകാർ; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിജയകരമായി പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ (എസ്.പി.സി) പാസിങ് ഔട്ട് പരേഡ് നടന്നു. കൊയിലാണ്ടി സബ്ബ് ഇൻസ്പെക്ടർ പി.എം.ശൈലേഷ് മുഖ്യാതിഥിയായി. എസ്.പി.സി എ.ഡി.എൻ.ഒ സതീശൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ, സി.പി.ആനന്ദൻ, വാർഡ് കൗൺസിലർ, എ.ലളിത, പി.ടി.എ പ്രസിഡന്റ്

രക്തദാനത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം…; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ നാളെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ എന്‍എസ്എസ് യൂണിറ്റിന്റെയും ബി പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ് കേരളയുടെയും നേതൃത്വത്തില്‍ നാളെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടപ്പറമ്പ വുമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്യാമ്പ്. 18 വയസ് പൂര്‍ത്തിയായ എന്‍എസ്എസ് വളന്റിയര്‍മാരും

ലഹരി വിമുക്ത കേരളത്തിലേക്കൊരു ‘റാന്തല്‍’ വെളിച്ചം; കുറുവങ്ങാട് സൗത്ത് എ.യു.പി സ്‌കൂളില്‍ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ എന്‍.എസ്.എസ് ക്യാമ്പ്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്) സപ്തദിന സഹവാസ ക്യാമ്പ് കുറുവങ്ങാട് സൗത്ത് എ.യു.പി സ്‌കൂളില്‍ ആരംഭിച്ചു. ‘ലഹരി മുക്ത നാളേക്കായി യുവ കേരളം’ എന്ന സന്ദേശമുയര്‍ത്തിയാണ് ‘റാന്തല്‍’ എന്ന് പേരിട്ട ക്യാമ്പ് നടക്കുന്നത്. ക്യാമ്പ് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി പരീക്ഷാ കേന്ദ്രമായുള്ള ഓപ്പൺ സ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ ക്ലാസ്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പരീക്ഷാ കേന്ദ്രമായി രജിസ്റ്റർ ചെയ്ത ഒന്നാം വർഷ ഹയർ സെക്കന്ററി ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓറിയൻ്റേഷൻ ക്ലാസ് ഡിസംബർ 17 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും. വിദ്യാർത്ഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.