കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് ജഴ്സികളും സ്പോർട്സ് ഉപകരണങ്ങളും സംഭാവന നൽകി


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് ജഴ്സികളും സ്പോർട്സ് ഉപകരണങ്ങളും സംഭാവന നൽകി. ബാബാ സ്റ്റുഡിയോ ഉടമ എം.ജയചന്ദ്രൻ, വി.ഫോർ.യു രാജീവൻ, സർവ്വീസസ് താരം കുഞ്ഞിക്കണാരേട്ടൻ എന്നിവരാണ് സ്പോർട്സ് ഉപകരണങ്ങളും ജഴ്സികളും സ്കൂളിന് സമ്മാനിച്ചത്.

മുതിർന്ന അധ്യാപകൻ സുരേഷ് മാസ്റ്റർ ഏറ്റുവാങ്ങി. കെ.ടി.ജോർജ്, പി.പി.സുധീർ, നവീന ടീച്ചർ, ജിംനേഷ്, ജ്യോത്സ്ന, ശ്രീലാൽ പെരുവട്ടൂർ, പരിശീലകരായ വിപിൻദാസ്, ശ്രീജിത്ത്, എം.ജയചന്ദ്രൻ, കുഞ്ഞിക്കണാരൻ തുടങ്ങിയവർ ഏറ്റുവാങ്ങൽ ചടങ്ങിൽ പങ്കെടുത്തു.