Tag: Govt. Higher Secondary School Panthalayani
സംഗീതസാന്ദ്രമായി പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലോകസംഗീത ദിനാചരണം
കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലോകസംഗീത ദിനം ആചരിച്ചു. വാദ്യകലാകാരൻ കലാമണ്ഡലം ശിവദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി സ്കൂളിലെ സംഗീത അധ്യാപിക ഡോ. ദീപ്ന അരവിന്ദും കലാമണ്ഡലം ശിവദാസും ചേർന്ന് ഇടയ്ക്ക വാദനവും ആലാപനവും നടത്തി. പി.ടി.എ പ്രസിഡൻ്റ് എം.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് സംഗീത സന്ദേശം
അവധിക്കാലം പരിശീലനകാലമാക്കി വിദ്യാര്‍ത്ഥികള്‍; പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വിവിധ കായിക ഇനങ്ങള്‍ക്കായുള്ള പരിശീലന ക്യാമ്പിന് തുടക്കമായി
കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വിവിധ കായിക ഇനങ്ങള്‍ക്കായുള്ള പരിശീലന ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭാ കൗണ്‍സിലര്‍ പ്രജിഷ പി ക്യാമ്പ് ഉദാഘാടനം ചെയ്തു. ഫുട്ബോള്‍, ഖോ ഖോ, കബഡി എന്നീ കായിക ഇനങ്ങള്‍ക്കായുള്ള പരിശീലനമാണ് ക്യാമ്പില്‍ നടക്കുന്നത്. എം.പി.ടി.എ പ്രസിഡന്റ് ജെസ്സി ഗിരീഷ്, അധ്യാപകരായ ബീന എസ്, ലത പി, വിനോദ്
‘ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.പി.സി കേഡറ്റുകള്‍ നേതൃത്വം നല്‍കണം’; പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ത്രിദിന എസ്.പി.സി ക്യാമ്പ്
കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടി വരുന്ന ഇക്കാലത്ത് സ്കൂളുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ (എസ്.പി.സി) തയ്യാറാകണമെന്ന് കൊയിലാണ്ടി നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്. പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന ത്രിദിന എസ്.പി.സി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചടങ്ങില്‍ കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ വി.ആര്.അരവിന്ദന്
കാലാവസ്ഥ ഇനി പന്തലായനിയിലെ കുട്ടികൾ പറയും; പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന കേരള സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. സ്കൂളിലെ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ
സംസ്ഥാന തല കബഡി മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ വിജയികളായി കോഴിക്കോട്; ചരിത്ര വിജയം സമ്മാനിച്ച് കൊയിലാണ്ടിക്ക് അഭിമാനമായി കുട്ടിത്താരങ്ങൾ, സ്വീകരണം നൽകി
കൊയിലാണ്ടി: സംസ്ഥാന കബഡി അസോസിയേഷൻ കോട്ടയത്ത് നടത്തിയ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി കോഴിക്കോട്. പന്തലായനി ഗവ: ഹയർ സെക്കൻഡറി, തിരുവങ്ങൂർ ഹയർ സെക്കൻഡറി എന്നീ സ്കൂളിലെ കുട്ടികൾ ഉൾപെട്ട ടീമാണ് ജില്ലയ്ക്കായി മത്സരിച്ചത്. ടീമംഗങ്ങൾക്കും ട്രെയിനർമാർക്കും കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. ട്രെയിനർമാരായ രോഷ്നി, യദു ,ജിതിൻ, നിവിൻ എന്നിവരാണ് മത്സരാർത്ഥികൾക്ക് പരിശീലനം
വിദ്യാർത്ഥികൾക്ക് ഇതാ വിജയത്തിലേക്കുള്ള ‘പാസ്വേഡ്’; പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ്
കൊയിലാണ്ടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ‘പാസ്വേഡ് 2022-23’ എന്ന പേരിൽ നടത്തിയ ക്യാമ്പ് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി തിങ്കളാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ സ്കൂളിൽ
കബഡി…കബഡി…കബഡി… പോർക്കളമായി പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ മണ്ണ്; കരുത്തുകാട്ടി വിദ്യാർത്ഥികൾ, ആവേശമായി സബ് ജില്ലാ കബഡി മത്സരം
കൊയിലാണ്ടി: കബഡിയാവേശത്തിൽ നിറഞ്ഞ് കൊയിലാണ്ടി. ആവേശ തിമിർപ്പോടെ പന്തലായനി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സബ്ജില്ലാ കബഡി മത്സരത്തിൽ മികവുറ്റ പ്രകടനകളുമായി വിദ്യാർത്ഥികൾ കളിക്കളത്തിൽ നിറഞ്ഞാടി. ജൂനിയർ ഗേൾസ്, സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്, ഗേൾസ്, സീനിയർ ബോയ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് മത്സരം നടന്നത്. മത്സരമാരംഭിച്ചതോടെ പുലികുട്ടികൾ പന്തനായനിയുടെ മണ്ണ് ആവേശപോർക്കളമാക്കി
ഓര്‍മയും കഥകളും ഒപ്പം പാട്ടും; സ്മൃതി തീരത്തെ ഓര്‍മകള്‍ തോടി കൊയിലാണ്ടി ഗേള്‍സ് ഹയര്‍ സെക്കഡറി സ്കൂളിലെ അധ്യാപകര്‍ വീണ്ടും സ്കൂള്‍ അങ്കണത്തിലെത്തി
കൊയിലാണ്ടി: ഗവ.ഗേള്‍സ് ഹയര്‍ സെക്കഡറി സ്കൂളിലെ പൂര്‍വ്വ അധ്യാപകരും അനധ്യാപകരും ഒത്തു ചേര്‍ന്നു. നാല്പത് വര്‍ഷത്തിനിടയില്‍ ജോലി ചെയ്ത ജീവനക്കാരാണ് സ്മൃതി തീരം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എത്തിയത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഴയ ഓര്‍മകള്‍ പങ്കുവെച്ചും കഥകള്‍ പറഞ്ഞും നല്ല നിമിഷങ്ങള്‍ തീര്‍ത്തു. വിവിധ കാലങ്ങയളില് ജോലി ചെയ്ത 72 ഓളം
ദിയ വാസുദേവിന്റെ വിയോഗം: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് തിങ്കളാഴ്ച അവധി
കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് (പഴയ കൊയിലാണ്ടി ഗേൾസ് സ്കൂൾ) നാളെ (സെപ്റ്റംബര്‍ 19 തിങ്കളാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിയ വാസുദേവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സ്കൂളിന് അവധി പ്രഖ്യാപിച്ചത്. കണയങ്കോട് മീത്തലെ ഇടവലത്ത് ദിയാ വാസുദേവ് ഇന്നാണ് മരിച്ചത്. പതിനാല് വയസായിരുന്നു. മേലടി ബ്ലോക്ക് പഞ്ചായത്തിലെ
പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ അധ്യാപക നിയമനം
കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ (പഴയ ഗേള്‍സ് സ്കൂള്‍) വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി സെപ്റ്റംബര്‍ 19 ന് രാവിലെ 11 മണിക്ക് സ്കൂളില്‍ എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. Also