ദിയ വാസുദേവിന്റെ വിയോഗം: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് തിങ്കളാഴ്ച അവധി


കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് (പഴയ കൊയിലാണ്ടി ഗേൾസ് സ്കൂൾ) നാളെ (സെപ്റ്റംബര്‍ 19 തിങ്കളാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിയ വാസുദേവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സ്‌കൂളിന് അവധി പ്രഖ്യാപിച്ചത്.

കണയങ്കോട് മീത്തലെ ഇടവലത്ത് ദിയാ വാസുദേവ് ഇന്നാണ് മരിച്ചത്. പതിനാല് വയസായിരുന്നു. മേലടി ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരനായ വാസുദേവന്റെയും ഷിനിയുടെയും മകളാണ്. ശ്രേയ വാസുദേവ് സഹോദരിയാണ്.