പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനം


കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ (പഴയ ഗേള്‍സ് സ്‌കൂള്‍) വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി സെപ്റ്റംബര്‍ 19 ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.


Also Read: റോഡിലൂടെ പോകവേ ചാടി കടിച്ചു; ഒളവണ്ണയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒമ്പതുപേർക്ക് പരിക്ക്: വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…