കാലാവസ്ഥ ഇനി പന്തലായനിയിലെ കുട്ടികൾ പറയും; പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു


കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന കേരള സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.

സ്കൂളിലെ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ബി.ആർ.സി. തലത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡൻ്റ് എ.കെ.സുരേഷ് ബാബു, ബി.പി.സി കെ.കെ.യൂസഫ്, പ്രിൻസിപ്പൽ എ.പി.പ്രബീത്, പ്രധാനാധ്യാപിക ഗീത, പ്രൊജക്ട് എഞ്ചിനീയർ വൈശാഖ്, പി.കെ.രഘുനാഥ്, ജസി, കെ.കെ.ശ്രീജിത്, ടി.സന്തോഷ് എന്നിവർ സംസാരിച്ചു.