സംഗീതസാന്ദ്രമായി പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലോകസംഗീത ദിനാചരണം


കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലോകസംഗീത ദിനം ആചരിച്ചു. വാദ്യകലാകാരൻ കലാമണ്ഡലം ശിവദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി സ്കൂളിലെ സംഗീത അധ്യാപിക ഡോ. ദീപ്ന അരവിന്ദും കലാമണ്ഡലം ശിവദാസും ചേർന്ന് ഇടയ്ക്ക വാദനവും ആലാപനവും നടത്തി.

പി.ടി.എ പ്രസിഡൻ്റ് എം.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് സംഗീത സന്ദേശം നൽകി. കുട്ടികൾക്കും അധ്യാപകർക്കും പുതിയൊരു അനുഭവം പകർന്നു കൊണ്ട് സ്കൂളിൽ വിവിധ സംഗീതോപകരണങ്ങളുടെ പ്രദർശനം ഒരുക്കിയിരുന്നു.

പ്രിൻസിപ്പൽ എ.പി.പ്രബീത്, പ്രധാനാധ്യാപിക എം.കെ.ഗീത, ഡോ. ദീപ്ന അരവിന്ദ്, എസ്.ബീന, പ്രമോദ് രാരോത്ത്, യു.സജിനി, ജെസി, പി.പി.രാധാകൃഷണൻ, ശ്രീജിത്ത്, ശ്രീജ എന്നിവർ സംസാരിച്ചു.