വിദ്യാർത്ഥികൾക്ക് ഇതാ വിജയത്തിലേക്കുള്ള ‘പാസ്‍വേഡ്’; പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് 


കൊയിലാണ്ടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ‘പാസ്‍വേഡ് 2022-23’ എന്ന പേരിൽ നടത്തിയ ക്യാമ്പ് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു.

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി തിങ്കളാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ സ്കൂളിൽ നടന്ന ക്യാമ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

കരിയർ ഗൈഡ് കുഞ്ഞുമോൾ വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പാൾ എ.പി.പ്രബീത് അധ്യനായി. നസീറ യൂനസ്
പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു എ.കെ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീജിത്ത് കെ.കെ നന്ദി പറഞ്ഞു.