Tag: Ganja
പയ്യോളിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ കഞ്ചാവ് മാഫിയ കുത്തി പരിക്കേല്‍പ്പിച്ചു
പയ്യോളി: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഡി.വൈ.എഫ്.ഐ കോട്ടക്കല്‍ മേഖലാ സെക്രട്ടറി അതുല്‍ വി.ടിയെയാണ് മാഫിയാ സംഘം ആക്രമിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും ചോദ്യം ചെയ്തതുമാണ് ആക്രമണത്തിന്റെ പ്രകോപനം. അറബിക് കോളേജിന് സമീപത്ത് വച്ച് മാരകായുധം ഉപയോഗിച്ച് കുത്തിയാണ് അക്രമികള്‍ അതുലിനെ കുത്തി പരിക്കേല്‍പ്പിച്ചത്. വലത് ഷോള്‍ഡറിന് താഴെ നെഞ്ചിലായാണ് കുത്തേറ്റത്. അതുലിനെ
ചീരയും പാവലും തക്കാളിയും പിന്നെ കഞ്ചാവും, എക്‌സൈസിനെ കണ്ട് പ്രതി ഓടി; കണ്ണൂരില്‍ അടുക്കള തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍
കണ്ണൂര്‍: കണ്ണൂര്‍ കൈതേരി കപ്പണയില്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കള തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചത്. അടുക്കളത്തോട്ടത്തില്‍ പാവലും തക്കാളി ചെടികളുടെയും സമീപത്താണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത് എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ പ്രതി പി.വി. സിജിഷ് ഓടി രക്ഷപ്പെട്ടു. നേരത്തെയും ഇയാള്‍
ആയഞ്ചേരി സ്വദേശി കഞ്ചാവുമായി കല്ലാച്ചിയില്‍ പിടിയില്‍
കല്ലാച്ചി: ആയഞ്ചേരി സ്വദേശിയായ യുവാവ് കഞ്ചാവുമായി നാദാപുരം എക്‌സൈസിന്റെ പിടിയില്‍. വടകര പൊന്മേരിയില്‍ പറമ്പില്‍ കുറൂളിക്കണ്ടി താഴക്കുനിയില്‍ നിജിത്ത് കെ.കെയാണ് കല്ലാച്ചിയില്‍ വച്ച് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്ന് 25 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയില്‍ ജെ.എഫ്.സി.എം കോടതി റോഡില്‍ വച്ച് ഇയാളെ പിടികൂടിയത്. നാദാപുരം റെയിഞ്ച്
ഭാര്യവീട്ടുകാരുടെ സഹായത്തോടെ കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് കടത്ത്; വടകരയിൽ യുവാവ് അറസ്റ്റിൽ
വടകര: അന്തർ സംസ്ഥാന കഞ്ചാവ് കടത്തുകാരനെ പിടികൂടി. മേപ്പയിൽ പുതിയാപ്പ് കല്ലുനിര പറമ്പത്ത് പ്രദീപിനെയാണ് വടകര പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ശനിയാഴ്ച രാവിലെയോടെ പ്രതിയുടെ വീട് റെയിഡ് ചെയ്താണ് പ്രതിയെ പിടികൂടിയത്. 1700 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഒറീസയിൽ നിന്നും വിവാഹം കഴിച്ച പ്രദീപ് ഭാര്യവീട്ടുകാരുടെ സഹായത്തോടെ സ്ഥിരമായി
കണ്ണൂരില്‍ കഞ്ചാവു നല്‍കി പതിനഞ്ചുകാരനെ പീഡിപ്പിച്ചു; കെണിയൊരുക്കി കാത്തിരുന്നു പ്രതിയെ അറസ്റ്റു ചെയ്ത് പൊലീസ്
കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് പതിനഞ്ചുകാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി സ്വദേശി ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കുട്ടി കഞ്ചാവ് വില്‍പനക്കാരുടെ വലയില്‍ പെട്ടത് അയല്‍വാസി കൂടിയായ മറ്റൊരു യുവാവ് വഴിയാണെന്നും പോലീസ് വ്യക്തമാക്കി. കോവിഡ് സമയത്ത് പഠിക്കുന്നതിന് വേണ്ടി കുട്ടി ഉപയോഗിച്ച ഫോണ്‍ നമ്പര്‍ അയല്‍വാസിയായ യുവാവ്
മുത്തങ്ങയില്‍ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത് കഞ്ചാവും എം.ഡി.എം.എയും; കീഴ്പ്പയ്യൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ കസ്റ്റഡിയില്‍
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയിലെ എക്‌സൈസ് ചെക്ക് പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെ കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് പേര്‍ കസ്റ്റഡിയില്‍. കൊയിലാണ്ടി കീഴ്പ്പയ്യൂര്‍ ചെറുവട്ടാട് കെ.ശ്രീരാം (25) കോഴിക്കോട് മാങ്കാവ് സ്വദേശി കെ.അബ്ദുള്‍ ഫാഹിം (22) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ശ്രീരാമിന്റെ കയ്യില്‍ നിന്ന് 25 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. 0.4 ഗ്രാം എം.ഡി.എം.എയാണ് അബ്ദുള്‍ ഫാഹിമിന്റെ കൈവശം ഉണ്ടായിരുന്നത്.
ആളൊഴിഞ്ഞ സ്‌റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ അവിടെയിറങ്ങി കച്ചവടം നടത്തും; ആന്ധ്രയില്‍ നിന്നും ട്രെയിന്‍മാര്‍ഗം കഞ്ചാവ് കോഴിക്കോടെത്തിച്ച് ആവശ്യക്കാര്‍ക്ക് മൊത്തമായി മറിച്ചുവില്‍ക്കുന്ന യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ആന്ധ്രയില്‍ നിന്നും വലിയ തോതില്‍ കഞ്ചാവ് കോഴിക്കോട് എത്തിച്ച് മറിച്ചുവില്‍ക്കുന്ന യുവാവ് പിടിയില്‍. തിരുന്നാവായ പട്ടര്‍ നടക്കാവ് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ സി.പി ഷിഹാബിനെ (33) ആണ് ജില്ലാ ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ് ) ഫറോക്ക് പൊലീസും ചേര്‍ന്ന് വലയിലാക്കിയത്. ജില്ലയില്‍ ലഹരിക്കെതിരെ സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച് പരിശോധനകള്‍ കര്‍ശനമായി
മഫ്തി പൊലീസ് പരിശോധന നടത്തിയത് കൊയിലാണ്ടി സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്; ഇരുപത് ദിവസം മുമ്പ് കഞ്ചാവുമായി നാട്ടിലെത്തിയ ബംഗാള്‍ സ്വദേശി ലക്ഷ്യമിട്ടത് അതിഥി തൊഴിലാളികള്‍ക്ക് വില്‍ക്കാന്‍
കൊയിലാണ്ടി: നന്തിയില്‍ വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ കഞ്ചാവുമായി പിടിയിലായത് ബംഗാള്‍ സ്വദേശി. സോലാപൂര്‍ സ്വദേശിയായ ഇരുപതുകാരന്‍ ഹസന്‍ അലിയാണ് രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി ഇന്ന് ഉച്ചയോടെ പിടിയിലായത്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കാനാണ് ഹസന്‍ അലി നന്തിയിലെത്തിയത്. ഇത് സംബന്ധിച്ച രഹസ്യ വിവരം കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാറിന് ലഭിച്ചു. തുടര്‍ന്നാണ് മഫ്തി പൊലീസ് നന്തിയിലെത്തിയത്.
നന്തിയിൽ വൻ കഞ്ചാവ് വേട്ട: രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ മഫ്ടി പൊലീസ് പിടികൂടി
കൊയിലാണ്ടി: നന്തിയില്‍ നിന്ന് കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. മഫ്ടിയിലുണ്ടായിരുന്ന പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 1980 ഗ്രാം കഞ്ചാവ് പിടികൂടി. നന്തി മേല്‍പ്പാലത്തിന് സമീപത്ത് വച്ച് ഇടപാട് നടത്തുന്നതിനിടെയാണ് ഇയാള്‍ക്ക് പിടി വീണത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടു. കൊയിലാണ്ടി പൊലീസ്, നർകോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. പിടിയിലായ ഇതര സംസ്ഥാനക്കാരനെ പൊലീസ്
ബാലുശ്ശേരി വട്ടോളിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍
ബാലുശ്ശേരി: കിനാലൂര്‍ റോഡില്‍ പൂളക്കണ്ടിയില്‍ മയക്കുമരുന്നുകളുമായി നാല് യുവാക്കള്‍ പിടിയില്‍. തുരുത്ത്യാട് സ്വദേശി ഫുഹാദ് സെനീന്‍, പനായി സ്വദേശി റാഷിദ് പി.ടി, കോക്കല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റാഫി, വിഷ്ണുപ്രസാദ് എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമാണ് ഇവരുടെ കാറില്‍ നിന്ന് പിടിച്ചെടുത്തത്. 0.2 ഗ്രാം എം.ഡി.എം.എയും 5.8 ഗ്രാം കഞ്ചാവുമാണ്