Tag: Football

Total 41 Posts

രാജസ്ഥാനെ ‘സെവന്‍ അപ്പ്’ കുടിപ്പിച്ച് കേരളം; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് എതിരില്ലാത്ത ഏഴ് ഗോളുകളുടെ വിജയത്തുടക്കം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് തകര്‍ത്തത്. തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ ആണ് കേരളം രാജസ്ഥാനെതിരെ അഴിച്ച് വിട്ടത്. കേരളത്തിനായി വിഘ്‌നേഷ്, നരേഷ്, റിസ്വാന്‍ എന്നിവര്‍ ഇരട്ട ഗോളുകളും നിജോ ഗില്‍ബര്‍ട്ട് ഒരു

ഫുട്ബോൾ ആരവങ്ങൾ അവസാനിക്കുന്നില്ല; നാടിനെ ആവേശത്തിലാഴ്ത്തി വിയ്യൂർ വായനശാല സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം

കൊയിലാണ്ടി: നാടിന് ആവേശമായി വിയ്യൂർ വായനശാല സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം. കെ.സുകുമാരൻ മാസ്റ്റർ സ്മാരക വിന്നേഴ്സ് കപ്പിനും പ്രൈസ് മണിക്കും ഒ.കെ.വേലായുധൻ സ്മാരക റണ്ണേഴ്സ് അപ്പിനും പ്രൈസ് മണിക്കും വേണ്ടി നടത്തിയ ഷൂട്ടൗട്ട് മത്സരം കേരള ഫുട്ബോൾ താരം കൃഷ്ണപ്രിയ എ.ടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് മോഹനൻ നടുവത്തൂർ അധ്യക്ഷനായി. കെ.ടി.ദാസൻ, രജീഷ് പി,

ലോകകപ്പ് കഴിഞ്ഞിട്ടും തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല; പെരിങ്ങത്തൂരില്‍ ടീമുകളുടെ പേരില്‍ നടന്ന തര്‍ക്കം കൈയ്യാങ്കളിയിലെത്തി, 25 ഓളം ബൈക്കുകളും 15 ഓളം വിദ്യാര്‍ഥികളും കസ്റ്റഡിയില്‍

നാദാപുരം: ലോകകപ്പ് ഫുട്ബോള്‍ കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ തര്‍ക്കങ്ങളും പോര്‍വിളികളും തുടരുകയാണ്. അര്‍ജന്റീന-ഫ്രാന്‍സ് ടീമുകളുടെ പേരില്‍ ഏറ്റുമുട്ടിയ വിദ്യാര്‍ഥികളാണ് ഏറ്റവും ഒടുവില്‍ വാര്‍ത്തകളില്‍ നിറയുന്നത്. സംഭവത്തില്‍ 25 ഓളം ബൈക്കുകളും 15 ഓളം വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുമ്പ് പെരിങ്ങത്തൂര്‍ പാലത്തിന് സമീപമുള്ള ടര്‍ഫിന്‍ അര്‍ജന്റീന-ഫ്രാന്‍സ് ടീമുകളുടെ പേരില്‍ നാദാപുരം പോരാട്

‘സ്വപ്ന ഫൈനലിന് മുന്നേ ബിഗ് സ്ക്രീന്‍ പ്രൊജക്ടറും ഡിവൈസുകളും അടിച്ചു മാറ്റി കള്ളന്‍’; അരിക്കുളം കുരുടിമുക്കിലെ കള്ളനെ തേടി ഫുട്ബോള്‍ ആരാധകര്‍

അരിക്കുളം: ലോകകപ്പിന്റെ ആവേശത്തിമര്‍പ്പിനിടയില്‍ അരിക്കുളം കുരുടി മുക്കില്‍ ഞെട്ടിക്കുന്ന കവര്‍ച്ച. കുരുടിമുക്ക് തട്ടാറത്ത് അറേബ്യൻ അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുളള ടറഫില്‍ സ്ഥാപിച്ച നാൽപ്പതിനായിരത്തോളം രൂപ വിലവരുന്ന പ്രോജക്റ്ററും അനുബന്ധ സാധനങ്ങളുമാണ് കള്ളന്മാർ അടിച്ചു മാറ്റിയത്. അറേബ്യൻ അഹമ്മദിന്റെ തന്നെ പുതുതായി പണികഴിപ്പിക്കുന്ന കുരുടിമുക്കിലെ മറ്റൊരു സൈറ്റിൽ നിന്നും 40 ഓളം വാർപ്പ് സീറ്റും മോഷണം പോയിട്ടുണ്ട്.

കാൽപ്പന്താകട്ടെ ലഹരി; കൊയിലാണ്ടി സ്റ്റേഡിയത്തിൽ ലഹരിവിരുദ്ധ ഫുട്ബോൾ മേള

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ലഹരി വിരുദ്ധ ഫുട്ബോൾ മേള സംഘടിപ്പിച്ചു. പൊലീസ്, എക്സൈസ്, വിമുക്തിമിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാർ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം കളിക്കാരെ പരിചയപ്പെട്ടു. എസ്.പി.സിയുടെ മേഖലാതല വിജയികളാണ് ജില്ലാതല ലഹരി വിരുദ്ധ ഫുട്ഫോൾ മേളയിൽ പങ്കെടുക്കുന്നത്. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ ഹെഡ് മിസ്ട്രസ് ഇൻ-ചാർജ് ഷജില,

പ്രവചിക്കൂ, സമ്മാനം നേടൂ; ഫുട്‌ബോള്‍ പ്രവചന മത്സരവുമായി കൊയിലാണ്ടിയിലെ എ.ഐ.വൈ.എഫ്

കൊയിലാണ്ടി: എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിലുള്ളവര്‍ക്കായി ഫുട്‌ബോള്‍ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഉത്തരങ്ങള്‍ അയക്കേണ്ട അവസാന തിയ്യതി 2022 ഡിസംബര്‍ 10 രാത്രി 12 മണി വരെ മാത്രം. മത്സരത്തിന്റെ നിബന്ധനകള്‍ താഴെ ചേര്‍ക്കുന്നു. സമ്മാനം ശരിയുത്തരം അയക്കുന്ന 2 പേര്‍ക്ക് മാത്രം. രണ്ടില്‍ കൂടുതല്‍ പേര്‍ ശരിയുത്തരം

ഹയ്യാ… ഹയ്യാ, ഭിന്നശേഷിക്കാര്‍ പന്തിനൊപ്പം; ആമ്പ്യൂട്ടി ഫുട്‌ബോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വൈശാഖിനൊപ്പം ചേമഞ്ചേരി തണല്‍ സ്‌പെയ്‌സിലെ കുട്ടികള്‍ കളിക്കുന്നു, പരിപാടി ഇന്ന് വൈകുന്നേരം മൂന്നുമണിക്ക്

കൊയിലാണ്ടി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തണല്‍ സ്‌പെയ്‌സിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ഫുട്‌ബോള്‍ കളി സംഘടിപ്പിക്കുന്നു. ആമ്പ്യൂട്ടി ഫുട്‌ബോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വൈശാഖ് പേരാമ്പ്രയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. വൈശാഖും കുട്ടികള്‍ക്കൊപ്പം കളിക്കും. ഡിസംബര്‍ മൂന്ന് ശനിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് കാപ്പാട് ആന്‍ഫീല്‍ഡ് ടര്‍ഫിലാണ് പരിപാടി നടക്കുന്നത്. ഇന്ന് രണ്ടരയ്ക്ക് കാപ്പാട് നിന്നും ഘോഷയാത്ര രൂപത്തില്‍ കുട്ടികള്‍

അനീതിക്കെതിരെ വിരൽ ചൂണ്ടാൻ കരുത്തായി ശരീരത്തിൽ ഫിഡൽ കാസ്ട്രോയും ചെ ഗുവേരയും, മനസ് നിറയെ ഫുട്ബോൾ; അർജന്റീനിയൻ ഇതിഹാസതാരം ഡീഗോ മറഡോണയുടെ രണ്ടാം ഓർമ്മ ദിനത്തിൽ ഒരു ഓർമ്മക്കുറിപ്പ്

കന്മന ശ്രീധരൻ നവംബർ 25 ലോകകപ്പിലെ മറഡോണയുടെ അഭാവം നൊമ്പരമുണർത്തുന്ന ഓർമ്മദിനം. 2020 നവംബർ 25 നാണ് ഫുട്ബോൾ ഇതിഹാസം കാലത്തിന്റെ ചുവപ്പ് കാർഡ് കണ്ട് ജീവിതക്കളം വിട്ടൊഴിഞ്ഞത്. പത്തൊമ്പതാം വയസ്സിൽ യൂത്ത് ലോക കപ്പ് കിരീടം നാട്ടിലെത്തിച്ച അർജന്റീനയുടെ നായകൻ. 1982 മുതൽ 1994 വരെ നാല് തവണ ലോകകപ്പിൽ ബൂട്ട് കെട്ടി. മറഡോണ

നാടും നഗരവും ഫുട്ബോൾ ലഹരിയിൽ; ലോകകപ്പിന് ഇന്ന് കിക്കോഫ്, കളി ഖത്തറിലാണെങ്കിലും ആവേശമിങ്ങ് കേരളത്തിൽ

ദോഹ: അടയാളപ്പെടുത്തുക കാലമേ, പുത്തൻ ചരിത്രങ്ങളുടെ പിറവികൾക്കു ഖത്തർ ഒരുങ്ങിക്കഴിഞ്ഞു… ഇനി മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കുമ്പോൾ ലോകത്തിന്റെ കണ്ണ് മുഴുവൻ ഒരൊറ്റ പന്തിലേക്ക് നീളുകയാണ്… 29 ദിവസം നീളുന്ന മാമാങ്കത്തിനൊരുങ്ങി ലോകം. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ഫിഫ ലോക കപ്പിന് ഇന്ന് വൈകിട്ട് ആരംഭം. ഖത്തർ ലോകകപ്പിന് തിരി കൊളുത്താൻ ഇനി നിമിഷങ്ങൾ മാത്രം; എവിടെ,

ആറടി മാറിനില്‍ക്കുക, ഇതാ വരുന്നു മഞ്ഞപ്പട! മുത്താമ്പിയില്‍ നെടുനീളന്‍ ഫ്‌ളക്‌സ് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍-വീഡിയോ

മുത്താമ്പി: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി മുത്താമ്പി ടൗണില്‍ ബ്രസീല്‍ ടീമിന്റെ നെടുനീളന്‍ ഫ്‌ളക്‌സ് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍. പത്തോളം ആരാധകര്‍ ഇരുഭാഗത്തും പിടിച്ചാണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്. 45 അടി നീളവും ആറടി വീതിയുമുള്ള ഫ്‌ളക്‌സാണ് ആരാധകര്‍ സ്ഥാപിച്ചത്. മുത്താമ്പി പാലം കഴിഞ്ഞ് റോഡരികിലായാണ് ഫള്ക്‌സ് സ്ഥാപിച്ചത്. പതിനായിരത്തിലേറെ രൂപ ചെലവഴിച്ചാണ് ഫള്ക്‌സ് നിര്‍മ്മിച്ചത്.