ആറടി മാറിനില്‍ക്കുക, ഇതാ വരുന്നു മഞ്ഞപ്പട! മുത്താമ്പിയില്‍ നെടുനീളന്‍ ഫ്‌ളക്‌സ് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍-വീഡിയോ


മുത്താമ്പി: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി മുത്താമ്പി ടൗണില്‍ ബ്രസീല്‍ ടീമിന്റെ നെടുനീളന്‍ ഫ്‌ളക്‌സ് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍. പത്തോളം ആരാധകര്‍ ഇരുഭാഗത്തും പിടിച്ചാണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്. 45 അടി നീളവും ആറടി വീതിയുമുള്ള ഫ്‌ളക്‌സാണ് ആരാധകര്‍ സ്ഥാപിച്ചത്.

മുത്താമ്പി പാലം കഴിഞ്ഞ് റോഡരികിലായാണ് ഫള്ക്‌സ് സ്ഥാപിച്ചത്. പതിനായിരത്തിലേറെ രൂപ ചെലവഴിച്ചാണ് ഫള്ക്‌സ് നിര്‍മ്മിച്ചത്.

വീഡിയോ: