കാൽപ്പന്താകട്ടെ ലഹരി; കൊയിലാണ്ടി സ്റ്റേഡിയത്തിൽ ലഹരിവിരുദ്ധ ഫുട്ബോൾ മേള


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ലഹരി വിരുദ്ധ ഫുട്ബോൾ മേള സംഘടിപ്പിച്ചു. പൊലീസ്, എക്സൈസ്, വിമുക്തിമിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.

കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാർ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം കളിക്കാരെ പരിചയപ്പെട്ടു.

എസ്.പി.സിയുടെ മേഖലാതല വിജയികളാണ് ജില്ലാതല ലഹരി വിരുദ്ധ ഫുട്ഫോൾ മേളയിൽ പങ്കെടുക്കുന്നത്. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ ഹെഡ് മിസ്ട്രസ് ഇൻ-ചാർജ് ഷജില, എ.ഡി.എ ഒ.സതീശൻ, അസിസ്റ്റന്റ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ദീപേഷ്, രജിന, എഫ്.എം.നസീർ, സുധീർ കുമാർ, ജയരാജ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു.