Tag: fire

Total 98 Posts

കാവുംവട്ടത്ത് വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം; തീ അണച്ച് നാട്ടുകാരും ഫയർ ഫോഴ്സും (വീഡിയോ കാണാം)

നടേരി: കാവുംവട്ടത്ത് വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം. കാവുംവട്ടം മാപ്പിള സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന തെക്ക്-കിഴക്കൻ വെളിയണ്ണൂർ ചല്ലിയുടെ ഭാഗത്ത് ഇന്ന് ഉച്ചയോടെയാണ് തീപിടിച്ചത്. ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത് തീ ആളിപ്പടർന്നു. തീ പിടിത്തത്തിൽ വയലരികിൽ ഉണ്ടായിരുന്ന പച്ചക്കറി കൃഷികൾക്ക് നാശം സംഭവിച്ചു. ഉച്ചക്ക് ഒരുമണിയോടെയാണ് തീ ആളിപടർന്നത് ശ്രദ്ധയിൽപ്പെട്ടത്. കൊയിലാണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ്

പയ്യോളി ഇരിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു; മുന്‍ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു

പയ്യോളി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ടോറസ് ലോറിക്ക് തീപിടിച്ചു. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. റോഡ് നിര്‍മാണത്തിനാവശ്യമായ ബിട്ടുമീന്‍ എത്തിക്കുകയായിരുന്ന ടോറസ് ലോറിക്കാണ് ഓടിക്കൊണ്ടിരിക്കെ ഇരിങ്ങല്‍ ടൗണിന് സമീപം തീപിടിച്ചത്. കാബിനില്‍ തീപുകയുന്നത് കണ്ട് ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് തീ ആളിപ്പടര്‍ന്നു. മുന്‍ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു. വടകരയില്‍ നിന്നും

അരിക്കുളം തറമ്മലങ്ങാടിയില്‍ വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; നാലായിരത്തോളം തേങ്ങ കത്തിനശിച്ചു

കാരയാട്: വീടിനോട് ചേര്‍ന്ന തേങ്ങാക്കൂട് കത്തിനശിച്ച നിലയില്‍. അരിക്കും പഞ്ചായത്തിലെ നാലാം വാര്‍ഡിലെ തറമ്മലങ്ങാടിയില്‍ മീത്തലെ പൊയിലങ്ങല്‍ അമ്മതിന്റെ തേങ്ങാക്കൂടാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഏകദേശം നാലായിരത്തോളം തേങ്ങയുണ്ടായിരുന്നു മുഴുവനും കത്തിനശിച്ചു. വീടിനോട് ചേര്‍ന്നുള്ള കോണ്‍ഗ്രീറ്റ് കെട്ടിടമായ തോങ്ങാ കൂടക്കും കേട് പാട്ടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ്

മൂടാടി ഹില്‍ ബസാറില്‍ പാടശേഖരത്ത് തീപ്പിടിച്ചു; ഉച്ചസമയത്തും കാറ്റുള്ള നേരത്തും തീ കത്തിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം

മൂടാടി: മൂടാടി ഹില്‍ ബസാര്‍ കോട്ടയകത് താഴെ പാടശേഖരത്തെ പുല്ലിന് തീപ്പിടിച്ചു. ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. കൂട്ടിയിട്ട പുല്ലിന് തീ കൊടുക്കുകയും പിന്നീട് നിയന്ത്രിക്കാന്‍ പറ്റാത്ത വിധം കത്തി പടരുകയുമാണ് ഉണ്ടായതെന്ന് കരുതുന്നു. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തുകയും നാട്ടുകാരുടെ സഹായത്തോടുകൂടി തീ അണക്കുകയും ചെയ്തു. ഉച്ചനേരത്തും കാറ്റുള്ളപ്പോഴും

മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ​ഗവ കോളേജിൽ അടിക്കാടിന് തീപിടിച്ചു

കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ​ഗവ കോളേജ് ക്യാമ്പസിൽ അടിക്കാടിന് തീപിടിച്ചു. ഇന്ന് വെെകീട്ട് നാല് മണിയോടെയാണ് അപകടം. ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ കൂടുതൽ അപകടങ്ങൾ സംഭവിച്ചില്ല. ക്യാമ്പസിനുള്ളിലെ പ്രദേശത്താണ് തീപിടുത്തമുണ്ടായത്. കുട്ടികൾ പഠിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള പ്രദേശത്തല്ല തീപിടുത്തം സംഭവിച്ചത്. തീ പടരുന്നത് കണ്ട ഉടനെ കൊയിലാണ്ടി ഫയർഫോഴ്സിനെ ബന്ധപ്പെടുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ സേനാം​ഗങ്ങൾ തീ

കളി തോക്കില്‍ നിന്നും തീപ്പൊരി പാറി, ഹൈഡ്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ചു; കൊയിലാണ്ടി കാഞ്ഞിലശ്ശേരി ക്ഷേത്രോത്സവത്തിനിടെ ഏഴുവയസുകാരന് പൊള്ളലേറ്റു

കൊയിലാണ്ടി: കളിതോക്കില്‍ നിന്നുള്ള തീപ്പൊരി കാരണം ഹൈഡ്രജന്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് ഏഴുവയസുകാരന് പൊള്ളലേറ്റു. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ചേലിയ സ്വദേശിയായ പൃഥ്വിരാജിനാണ് പൊള്ളലേറ്റത്. കുട്ടിയുടെ കണ്‍പീലികളും പുരികവും തലമുടിയും കരിഞ്ഞിട്ടുണ്ട്. ചുണ്ടിലും മുഖത്തും കഴുത്തിലും പൊള്ളലേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന അച്ഛന്‍ അനൂപിന്റെ ഷര്‍ട്ടിന്റെ കുറച്ചുഭാഗവും കത്തിപ്പോയി. അമ്മ ബിജിലയുടെ കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.

നടുവത്തൂരില്‍ കാടിന് തീപിടിച്ചു; കത്തിനശിച്ചത് ശങ്കരാചാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ആറ് ഏക്കറോളം വരുന്ന കാട്

കീഴരിയൂര്‍: നടുവത്തൂര്‍ കാടിന് തീപിടിച്ചു. ശങ്കരാചാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ആറ് ഏക്കറോളം വരുന്ന കാടിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടിയാണ് സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വെള്ളം ഉപയോഗിച്ചും ഫയര്‍ ബീറ്റണ്‍ ചെയ്തും തീ അണച്ചു. ഗ്രേഡ് എ.എസ്.ടി.ഒ എം. മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ

‘അസാധാരണ ശബ്ദത്തോടൊപ്പം ബോണറ്റിൽ നിന്ന് പുക ഉയർന്നു, കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ മുൻഭാ​ഗം കത്തി’; പയ്യോളിയിൽ കാറിന് തീ പിടിച്ച സംഭവത്തിന്റെ ഞെട്ടൽ മാറാതെ യാത്രക്കാർ

പയ്യോളി: വാഹനം കൺമുമ്പിൽ ആളികത്തുന്നത് കണ്ടപ്പോഴും ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു കോട്ടക്കല്‍ സ്വദേശികളായ അബൂബക്കറും അര്‍ഷാദും. ഇന്നലെ രാത്രി ഏഴോടെ പയ്യോളി പെരുമാൾപുരത്തു വെച്ചാണ് വാഹനത്തിന് തീപിടിച്ചത്. പെട്ടന്ന് തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയതിനാൽ അപകടം കൂടാതെ ഇരുവരും രക്ഷപ്പെട്ടു. കോഴിക്കോട് നിന്ന് തിരകെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞാനും അനുജന്റെ മകൻ അര്‍ഷാദും. പയ്യോളി

തീ പടര്‍ന്നത് കാറിന്റെ മുന്‍ഭാഗത്തുനിന്നും, കാറിലുണ്ടായിരുന്നത് രണ്ടുപേര്‍; പയ്യോളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീടിപിച്ചു- ദൃശ്യങ്ങള്‍ കാണാം

പയ്യോളി: പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പെരുമാള്‍ പുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. കോട്ടക്കല്‍ സ്വദേശികളായ അബൂബക്കര്‍ (70), അര്‍ഷാദ് (34) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ കോഴിക്കോടു നിന്നും വരികയായിരുന്നു. കാര്‍ പെരുമാള്‍ പുരത്തെത്തിയപ്പോള്‍ അസ്വാഭാവികമായ ശബ്ദം കേട്ടെന്നും തുടര്‍ന്ന് കാര്‍ റോഡരികില്‍ നിര്‍ത്തി നോക്കുമ്പോള്‍ തീയാളുന്നതാണ് കണ്ടതെന്നുമാണ്

അസ്വാഭാവികമായ ശബ്ദം കേട്ടു, നോക്കിയപ്പോള്‍ കണ്ടത് തീ; പയ്യോളിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി

പയ്യോളി: പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പെരുമാള്‍ പുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. ഇന്ന് സന്ധ്യയോടെയായിരുന്നു സംഭവം. കോഴിക്കോടു നിന്നും വരികയായിരുന്ന കാര്‍ പെരുമാള്‍ പുരത്തെത്തിയപ്പോള്‍ അസ്വാഭാവികമായ ശബ്ദം കേട്ടെന്നും തുടര്‍ന്ന് കാര്‍ റോഡരികില്‍ നിര്‍ത്തി നോക്കുമ്പോള്‍ തീയാളുന്നതാണ് കണ്ടതെന്നുമാണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നത്. കാര്‍ നിര്‍ത്തി വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.