അരിക്കുളം തറമ്മലങ്ങാടിയില്‍ വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; നാലായിരത്തോളം തേങ്ങ കത്തിനശിച്ചു


കാരയാട്: വീടിനോട് ചേര്‍ന്ന തേങ്ങാക്കൂട് കത്തിനശിച്ച നിലയില്‍. അരിക്കും പഞ്ചായത്തിലെ നാലാം വാര്‍ഡിലെ തറമ്മലങ്ങാടിയില്‍ മീത്തലെ പൊയിലങ്ങല്‍ അമ്മതിന്റെ തേങ്ങാക്കൂടാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

ഏകദേശം നാലായിരത്തോളം തേങ്ങയുണ്ടായിരുന്നു മുഴുവനും കത്തിനശിച്ചു. വീടിനോട് ചേര്‍ന്നുള്ള കോണ്‍ഗ്രീറ്റ് കെട്ടിടമായ തോങ്ങാ കൂടക്കും കേട് പാട്ടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

പേരാമ്പ്രയില്‍ നിന്നുളള രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.