മൂടാടി ഹില്‍ ബസാറില്‍ പാടശേഖരത്ത് തീപ്പിടിച്ചു; ഉച്ചസമയത്തും കാറ്റുള്ള നേരത്തും തീ കത്തിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം



മൂടാടി:
മൂടാടി ഹില്‍ ബസാര്‍ കോട്ടയകത് താഴെ പാടശേഖരത്തെ പുല്ലിന് തീപ്പിടിച്ചു. ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം.

കൂട്ടിയിട്ട പുല്ലിന് തീ കൊടുക്കുകയും പിന്നീട് നിയന്ത്രിക്കാന്‍ പറ്റാത്ത വിധം കത്തി പടരുകയുമാണ് ഉണ്ടായതെന്ന് കരുതുന്നു. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തുകയും നാട്ടുകാരുടെ സഹായത്തോടുകൂടി തീ അണക്കുകയും ചെയ്തു.

ഉച്ചനേരത്തും കാറ്റുള്ളപ്പോഴും ഒഴിഞ്ഞ പാടങ്ങളിലും മറ്റ് സ്ഥലങ്ങളിലും തീ കത്തിക്കുന്നത് ഒഴിവാക്കാന്‍ നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗ്രേഡ് എ.എസ്.ടി.ഒ പി.കെ.ബാബുവിനെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇര്‍ഷാദ്, നിധി പ്രസാദ്, അരുണ്‍, റഷീദ്, ഹോം ഗാര്‍ഡുമാരായ രാജീവ്, രാജേഷ് എന്നിവര്‍ തീ അണക്കുന്നതില്‍ സംഘത്തിലുണ്ടായിരുന്നു.