പയ്യോളി ഇരിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു; മുന്‍ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു


പയ്യോളി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ടോറസ് ലോറിക്ക് തീപിടിച്ചു. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം.

റോഡ് നിര്‍മാണത്തിനാവശ്യമായ ബിട്ടുമീന്‍ എത്തിക്കുകയായിരുന്ന ടോറസ് ലോറിക്കാണ് ഓടിക്കൊണ്ടിരിക്കെ ഇരിങ്ങല്‍ ടൗണിന് സമീപം തീപിടിച്ചത്. കാബിനില്‍ തീപുകയുന്നത് കണ്ട് ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് തീ ആളിപ്പടര്‍ന്നു. മുന്‍ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു.

വടകരയില്‍ നിന്നും അഗ്‌നിശമന സേന രണ്ടു യൂണിറ്റ് എത്തിയാണ് തീയണച്ചത്. ആളപായമില്ല.