Tag: Election
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; പ്രചാരണം ഇന്നവസാനിക്കും, ജൂലൈ 30ന് പ്രാദേശിക അവധി
ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ ശബ്ദപ്രചാരണം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. 30നാണ് ഉപതിരഞ്ഞെടുപ്പ്. അന്നേ ദിവസം വാര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. 31 രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുന്നതായിരിക്കും. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചാണ് വോട്ടെണ്ണല്‍. 1309 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. ഇതില്‍ 626 പേര്‍ സ്ത്രീ
തൃശ്ശൂരിലേക്ക് പോയത് വേണ്ടത്ര ആലോചിക്കാതെ; വടകരയില്‍ തെറ്റുപറ്റിയെന്നും കെ മുരളീധരൻ
കോഴിക്കോട്: ‘എന്ത് കാര്യവും ആലോചിച്ചു മാത്രമേ ചെയ്യാന്‍ പാടൂള്ളൂവെന്നും ഈ ഇലക്ഷന്‍ തന്നെ പഠിപ്പിച്ചത് ആ വലിയ കാര്യമാണെന്നും മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. വടകരയില്‍ തെറ്റുകാരന്‍ ഞാനാണ്. തനിക്ക് അവിടെ നിന്നും പോയി തൃശ്ശൂരില്‍ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ നിന്നും കൊണ്ട് പോയി തോല്‍പിച്ചു എന്ന് തോന്നുണ്ടോ എന്ന മാധ്യമ
തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളിലൂടെ ആളെ പറ്റിക്കേണ്ട, ഗ്രൂപ്പ് അഡ്മിന്‍മാരും ജാഗ്രതൈ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലുടെ വ്യാജവാര്‍ത്തകളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്‌സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ വഴി വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുംമെന്നാണ് കലക്ടര്‍ അറിയിച്ചത്.
കെ കെ ശെെലജ ടീച്ചർ ഉൾപ്പെടെ വടകരയിൽ നാമനിർദേശ പത്രിക നൽകിയത് നാല് ശെെലജമാർ; ആകെ 14 സ്ഥാനാർത്ഥികൾ
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വ്യാഴാഴ്ച കഴിഞ്ഞതോടെ ജില്ലയിലെ രണ്ട് സീറ്റുകളിലായി ആകെ പത്രിക നൽകിയത് 29 പേർ. വടകര ലോക്സഭ മണ്ഡലത്തിലേക്ക് 14 പേരും കോഴിക്കോട് ലോക്സഭ മണ്ഡലത്തിലേക്ക് 15 പേരുമാണ് പത്രിക നൽകിയത്. അവസാന ദിവസം വടകര ലോക്സഭ മണ്ഡലത്തിലേക്ക് 10 പേരും കോഴിക്കോട്ടേക്ക് ഏഴ്
‘കെ.കെ ശൈലജ ടീച്ചറെ വിജയിപ്പിക്കുക’: കൊയിലാണ്ടിയില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
കൊയിലാണ്ടി: പതിനെട്ടാമത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറെ വിജയിപ്പിക്കുക എന്നാഹ്വാനം ചെയ്ത് എല്‍.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കണ്‍വന്‍ഷന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പില്‍ ആവേശകരമായ വോട്ടെടുപ്പ്; രേഖപ്പെടുത്തിയത് 85 ശതമാനം പോളിങ്
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകീട്ട് ആറ് മണിയോടെ അവസാനിച്ച വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1405 വോട്ടുകളാണ് പോള്‍ ചെയ്തത്. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ രേഖപ്പെടുത്തിയെന്നാണ് കണക്ക്. ചേലിയ യു.പി സ്‌കൂളില്‍ ഒരുക്കിയ
ചെങ്ങോട്ടുകാവ് ചേലിയയിലെ വോട്ടറാണോ? ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് വോട്ടര്‍ പട്ടിക പുതുക്കുന്നു, നിങ്ങള്‍ ചെയ്യേണ്ടത്
കോഴിക്കോട്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ അടക്കം സംസ്ഥാനത്ത് അംഗങ്ങളുടെ ആകസ്മിക ഒഴിവുകള്‍ വന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍പട്ടിക പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ഏപ്രില്‍ അഞ്ചിന് അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നാളെ മുതല്‍ ഏപ്രില്‍ 20 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം.
‘നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടത്തുക’; ത്രിപുര തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ സി.പി.എം ധർണ്ണ
കൊയിലാണ്ടി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കെതിരെ സി.പി.എം കൊയിലാണ്ടിയിൽ ധർണ്ണ നടത്തി. സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാന്റിലാണ് പ്രതിഷേധ ധർണ്ണ നടന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.മുകുന്ദൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം പി.വിശ്വൻ മാസ്റ്റർ,
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്; വോട്ടെണ്ണല്‍ മാര്‍ച്ച് ഒന്നിന്
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡായ കക്കറമുക്കിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും 15ാം വാര്‍ഡ് അംഗവുമായിരുന്ന ഇ.ടി രാധ മരിച്ചതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഫെബ്രുവരി 2ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക 9 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 10ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും.
വിദ്യാർത്ഥികൾക്കിത് വേറിട്ട അനുഭവം; പെരുവട്ടൂർ എൽ.പി സ്കൂളിൽ ജനാധിപത്യരീതിയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
കൊയിലാണ്ടി: നിയന്ത്രിക്കാൻ പ്രിസൈഡിങ് ഓഫീസർ. ചുമതലകൾ നിർവ്വഹിക്കാൻ ഫസ്റ്റ് പോളിങ് ഓഫീസറും സെക്കൻഡ് പോളിങ് ഓഫീസറും. വോട്ട് ചെയ്യാനായി ഇരുനൂറോളം പേർ. പൂർണ്ണ നിയന്ത്രണം കുട്ടിപ്പൊലീസിന്. നമ്മുടെ നാട്ടിൽ നടക്കുന്ന ഏതൊരു പൊതു തെരഞ്ഞെടുപ്പിനെയും അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പെരുവട്ടൂർ എൽ.പി സ്കൂളിൽ ലീഡറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്. ജനാധിപത്യത്തിന്റെ ആദ്യപാഠങ്ങൾ സ്കൂളിൽ നിന്ന് തന്നെ അറിഞ്ഞതിന്റെ