Tag: elathur train fire
കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീ പിടിത്തം; ഒരു കോച്ച് പൂര്‍ണ്ണമായും കത്തി നശിച്ചു, തീ പിടിച്ചത് എക്സിക്യുട്ടീവ് എക്സ്പ്രസിന്
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. 16306 നമ്പര്‍ കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിനാണ് പുലര്‍ച്ചെ ഒന്നരയോടെ തീ പിടിച്ചത്. തീ പിടിത്തത്തില്‍ ട്രെയിനിന്റെ പിന്നിലുള്ള ജനറല്‍ കോച്ച് പൂര്‍ണ്ണമായി കത്തി നശിച്ചു. സ്റ്റേഷന് മാസ്റ്ററും മറ്റ് അധികൃതരും അറിയിച്ചതനുസരിച്ച് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. രാത്രി 2.20 ഓടെയാണ് തീ പൂര്‍ണ്ണമായി
എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ്: ഐ.ജി പി.വിജയനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു
കോഴിക്കോട്: എലത്തൂര്‍ തീ വെപ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഐ.ജി. പി.വിജയനെ സസ്പെന്റ് ചെയ്തു. ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ ചോര്‍ന്നത് വിജയന് വഴിയാണ് എന്നാണ് റിപ്പോര്‍ട്ട്. കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മുംബൈയില്‍ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി വിജയന് ബന്ധപ്പെട്ടിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: ലഭിച്ച തെളിവുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് എന്‍.ഐ.എ; പ്രതി ഷാറൂഖ് സെയ്ഫിയെ ആറുദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എന്‍.ഐ.എ ഇക്കാര്യം പറയുന്നത്. കേസില്‍ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ഭീകര പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്തെന്ന് കണ്ടെത്താന്‍ വിസദമായ അന്വേഷണം വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്പെക്ടര്‍ എം.ജെ. അഭിലാഷ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ കയ്യക്ഷരം,
എലത്തൂർ ട്രെയിൻ തീ വെപ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യു.എ.പി.എ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യമനുവദിക്കാനുളള സാധ്യതയില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. അതിനിടെ എൻ.ഐ.എ ഇന്നുതന്നെ കോടതിയിൽ റിപ്പോർട്ട് നൽകി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികൾ ആരംഭിക്കും. നേരത്തെ പോലീസ് കസ്റ്റഡി
തീയിട്ട ഡി 1 കോച്ചിൽ വീണ്ടും ഷാരൂഖ് സെയ്ഫി; എലത്തൂർ തീവണ്ടി ആക്രമണ കേസിലെ പ്രതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു
കണ്ണൂര്‍: എലത്തൂരിലെ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുമായി കണ്ണൂര്‍ റെയില്‍ വെ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു. പ്രതി തീയിട്ട ഡി 1 കോച്ചിലെത്തിച്ചാണ് പോലീസിന്റെ തെളിവെടുപ്പ് നടത്തിയത്. അതീവ സുരക്ഷയിലാണ് പ്രതിയെ മുഖം മറച്ചുകൊണ്ട് കണ്ണൂരിലെത്തിച്ച് തെളിവെടുത്തത്. ആക്രമണമുണ്ടായ ഡി-1 കോച്ച് ഉള്‍പ്പെടെ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ രണ്ടുകോച്ചുകള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. മാത്രമല്ല,
‘ആക്രമണത്തിനിടെ മൂന്ന് പേര് മരിച്ചതില്‍ പങ്കില്ല’; ആരെയും തള്ളിയിട്ടിട്ടില്ലെന്നും പ്രതിയുടെ മൊഴി, എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ ഷാരൂഖ് സെയ്ഫിയെ ഇന്ന് തെളിവിടുപ്പിന് കൊണ്ടുപോയേക്കും
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ആരോഗ്.പ്രശ്നങ്ങള്‍ ഉന്നയിച്ച ഷാരൂഖിനെ രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കും. ഇതിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുന്ന കാര്യത്തില്‍ അന്തിമതീരുമാനം. അതേസമയം ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പ്രതി കാര്യമായി ഒന്നും പറഞ്ഞിട്ടില്ല. കേരളത്തില്‍
ലക്ഷ്യമിട്ടത് ട്രെയിനിന്റെ ഒരു കോച്ച് പൂര്‍ണ്ണമായി കത്തിക്കാന്‍, ഷാരൂഖിനെ കേരളത്തിലെത്തിച്ചത് കൃത്യമായ ആസൂത്രണത്തോടെ; എലത്തൂര്‍ തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുമാണ് (ഐ.ബി) തീവ്രവാദ ബന്ധം സ്ഥിരീകരിച്ചത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയത്. ഐ.ബിയാണ് എലത്തൂര്‍ ട്രെയിന്‍ തീ വെപ്പില്‍ പ്രധാനമായി അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ
എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു, മജിസ്ട്രേറ്റ് പ്രതിയെ കണ്ടത് ആശുപത്രിയിലെത്തി
കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീ വെച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു. ഈ മാസം 28 വരെയാണ് പ്രതിയെ റിമാന്റ് ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലെത്തിയാണ് മജിസ്ട്രേറ്റ് ഷാരൂഖിനെ കണ്ടത്. കോടതിയിലെത്തിച്ച് ഹാജരാക്കാന്‍ കഴിയാത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് പ്രതിയെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി കണ്ടത്. അതേസമയം ഷാരൂഖിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കും
കോഴിക്കോട്: ട്രെയിന്‍ ആക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കും.മഞ്ഞപ്പിത്തബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുന്ന ഷാറൂഖ് സെയ്ഫിയുടെ ഇന്ന് രാവിലത്തെ രക്ത പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും പൊലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. മഞ്ഞപ്പിത്ത ബാധയില്‍ കുറവുണ്ടെങ്കില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജാരക്കി കസ്റ്റഡി ആവശ്യപ്പെടാനാണ് പ്രത്യേക അന്വേഷണ സംഘം ആലോചിക്കുന്നത്. ആശുപത്രി
കരളിന്റെ പ്രവര്‍ത്തനത്തില്‍ അപാകത, രക്തപരിശോധനയിലും പ്രശ്നങ്ങള്‍; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: എലത്തൂര്‍ തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രക്ത പരിശോധന നടത്തിയപ്പോള്‍ ഉണ്ടായ സംശയങ്ങളെ തുടര്‍ന്നാണ് പ്രതിയെ വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഷാരുഖിന്റെ ദേഹത്തുള്ള പരുക്കുകളുടെ സ്വഭാവവും പഴക്കവും ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു.