Tag: elathur train fire

Total 16 Posts

യാത്ര ചെയ്തിരുന്ന കാറിന്റെ ടയര്‍ പൊട്ടി, മാറിയ കാര്‍ ബ്രേക്ക് ഡൗണ്‍ ആയി, അകമ്പടി വാഹനങ്ങള്‍ ഇല്ല; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്നതില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് ആരോപണം, ഷാരൂഖിനെ കോഴിക്കോട് എത്തിച്ചു

കോഴിക്കോട്: എലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീ വെച്ച സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിയുമായി അന്വേഷണസംഘം കോഴിക്കോട് എത്തിയത്. പ്രതി ഷാരൂഖിനെ മുഖം മറച്ചാണ് കൊണ്ടുവന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് ഇന്നോവ കാറില്‍ ഷാരൂഖിനെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചു. തുടര്‍ന്ന് ഇന്നോവയില്‍ നിന്ന് ഷാരൂഖിനെ ഫോര്‍ച്യൂണറിലേക്ക് മാറ്റി.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കുപ്പി പെട്രോളുമായി യുവാവ് അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കുപ്പി പെട്രോളുമായി യുവാവ് പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് കന്യാകുമാരിക്ക് പോകുകയായിരുന്ന ഐലന്റ് എക്‌സ്പ്രസില്‍ വന്നിറങ്ങിയ യുവാവിനെയാണ് ആര്‍.പി.എഫ് അറസ്റ്റ് ചെയ്തത്.കോട്ടയം സ്വദേശി സേവിയര്‍ ഗീവര്‍ഗീസ് ആണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് വന്നതാണ് സേവിയര്‍. ട്രെയിനില്‍ അദ്ദേഹത്തിന്റെ വാഹനം പാര്‍സലായി കയറ്റി വിട്ടിരുന്നു. ആ വാഹനത്തില്‍ ഉണ്ടായിരുന്ന പെട്രോളാണ്

എലത്തൂര്‍ തീവണ്ടി ആക്രമണം: പ്രതിയുടെതെന്ന് കരുതുന്ന യൂട്യബ് ചാനല്‍ കണ്ടെത്തി; വീഡിയോകളില്‍ ഉള്ളത് ട്രെയിനില്‍ കണ്ട ആളെന്ന് സാക്ഷി

കോഴിക്കോട്: എലത്തൂരില്‍ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ തീവണ്ടി ആക്രമണ കേസിലെ പ്രതിയുടെത് എന്ന് സംശയിക്കുന്ന യൂട്യൂബ് ചാനല്‍ അന്വേഷണ സംഘം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലെ പോക്കറ്റ് ഡയറിയില്‍ നിന്നാണ് യൂട്യൂബ് ചാനലിന്റെ പേര് അന്വേഷണ സംഘത്തിന് ലഭിച്ചത്. ചാനലിലെ വീഡിയോകളില്‍ ഉള്ളത് ട്രെയിനില്‍ കണ്ട ആളാണെന്ന് സംശയിക്കുന്നതായി മുഖ്യസാക്ഷി അന്വേഷണ ഉദ്യോഗസ്ഥരോട്

എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ആക്രമണം: എ.ടി.എസ് ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് ഐ.ജി പി.വിജയന്‍

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ആരും കസ്റ്റഡിയില്‍ ഇല്ലെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്-എ.ടി.എസ്) ഐ.ജി പി.വിജയന്‍. നോയിഡ സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്തു എന്ന് നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി കസ്റ്റഡിയിലായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. .ഡി.ജി.പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള 18

ചാലിയത്ത് ബന്ധുവീട്ടില്‍ നോമ്പു തുറന്ന് മടങ്ങിയത് അന്ത്യയാത്രയിലേക്ക്; എലത്തൂരില്‍ റെയില്‍വേ പാളത്തില്‍ മരണമടഞ്ഞ റഹ്മത്തിന്റെയും സഹോദരിപുത്രിയുടെയും വിയോഗം ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് ബന്ധു വീട്ടില്‍ നോമ്പ് തുരന്ന് മടങ്ങും വഴിയുള്ള റഹ്മത്തിന്റെ യാത്ര മരണത്തിലേക്ക്. എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റഹ്മത്ത് ട്രെയിനില്‍ കണ്ണൂരിലേക്ക് യാത്ര തിരിച്ചത് കോഴിക്കോട് ചാലിയത്തെ സഹോദരിയുടെ വീട്ടില്‍ നോമ്പ് തുറന്ന ശേഷം. ചാലിയത്ത് താമസിക്കുന്ന സഹോദരി ജസീലയുടെ വീട്ടിലാണ് റഹ്മത്ത് നോമ്പ് തുറന്നത്. തുടര്‍ന്ന് ജസീലയുടെ രണ്ട്

എലത്തൂരിൽ ട്രെയിനിലെ തീവെപ്പ്: ആക്രമിയുടെ ബാ​ഗ് കണ്ടെടുത്തു, ഉള്ളില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള എഴുത്തുകൾ, ഭീകരവാദ ആക്രമ സാധ്യത തള്ളാതെ പോലീസ്

കൊയിലാണ്ടി: എലത്തൂരിന് സമീപത്തുവെച്ച് കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ സംഭവത്തില്‍ അക്രമിയുടേതെന്ന് കരുതുന്ന ബാഗ് പോലീസ് കണ്ടെടുത്തു. മൃതദേഹം കിട്ടിയ സ്ഥലത്തിന് തൊട്ടടുത്താണ് ബാഗ് ഉണ്ടായിരുന്നത്. ബാ​ഗില്‍ നിന്ന് ഒരു കുപ്പി പെട്രോള്‍ കണ്ടെടുത്തു. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ നോട്ട്ബുക്ക്, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, മറ്റുചില