Tag: Drugs
വില്‍പ്പനയ്ക്കായി ബൈക്കില്‍ എം.ഡി.എം.എ. കടത്താന്‍ ശ്രമം; കുറ്റ്യാടിയില്‍ വാഹനപരിശോധനയ്ക്കിടെ 24കാരന്‍ പോലീസ് പിടിയില്‍
കുറ്റ്യാടി: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍. വടയം നരിക്കൂട്ടുംചാല്‍ തരിപ്പൊയില്‍ സൂരജി (24)നെയാണ് കുറ്റ്യാടി പോലീസ് സംഘം പിടികൂടിയത്. നരിക്കൂട്ടുംചാലില്‍നിന്ന് വില്‍പ്പനയ്ക്കായി കുറ്റ്യാടിയിലേക്ക് ബൈക്കില്‍ എ.ഡി.എംയുമായി സഞ്ചരിക്കവെയാണ് ഇയാള്‍ അറസ്റ്റിലായത്. നീലേച്ചുകുന്നില്‍വെച്ച് വാഹനപരിശോധനയില്‍ ഏര്‍പ്പെട്ട പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടുന്നതിനിടയില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. 5.84 ഗ്രാം എം.ഡി.എം.എ. സൂരജില്‍നിന്ന് പിടിച്ചെടുത്തു. ഇന്‍സ്‌പെക്ടര്‍ ഇ.കെ. ഷിജുവിന്റെയും എസ്.ഐ. പി
ഇൻസ്റ്റഗ്രാം വഴി പരിചയം, ആദ്യം സൗജന്യമായും പിന്നെ ക്യാരിയറുമാക്കി; മയക്കുമരുന്ന് സംഘത്തിൽ അകപ്പെട്ട കഥ വെളിപ്പെടുത്തി കോഴിക്കോട്ടെ ഒമ്പതാംക്ലാസുകാരി
കോഴിക്കോട്: മയക്കുമരുന്നു ക്യാരിയറാക്കി വിദ്യാർത്ഥികളെ മാറ്റുന്നത് അവസാനിക്കുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് കോഴിക്കോടെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്. ആദ്യം സൗജന്യമായി തന്ന ശേഷം പിന്നീട് ക്യാരിയറാക്കി മാറ്റുകയായിരുന്നു എന്നാണ് വിദ്യാർത്ഥിനി പറയുന്നത്. ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽപെട്ട കുടുംബാംഗങ്ങളുടെ ഇടപെടലാണ് ലഹരിയിൽ നിന്ന് മുക്തിനേടാൻ പെൺകുട്ടിക്ക് തുണയായത്. ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് കുട്ടികൾക്കിടയിൽ ലഹരി മാഫിയയുടെ സ്വാധീനം വ്യക്തമാക്കുന്ന അനുഭവം
കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍; അറസ്റ്റിലായത് വന്‍ ലഹരിമാഫിയ സംഘത്തിലെ കണ്ണി
കോഴിക്കോട്: വയനാട് തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. കോഴിക്കോട് മാവൂര്‍ പടാരുകുളങ്ങര സ്വദേശി രാജീവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും കേരളത്തിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മൈസൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന
മൊബൈല്‍ ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് എം.ഡി.എം.എ; നരിക്കുനിയില്‍ യുവാവ് അറസ്റ്റില്‍
നരിക്കുനി: മൊബൈല്‍ ഷോപ്പിന്റെ മറവില്‍ ലഹരി കച്ചവടം നടത്തിയ താമരശ്ശേരി സ്വദേശി പിടിയില്‍. ഫായിസ്.പി.കെ (29) ആണ് എക്‌സൈസിന്റെ പിടിയിലായത്. കുമാരസ്വാമി നരിക്കുനി റോഡില്‍ പാലത്ത് ബസാര്‍ ജംഗ്ഷനില്‍ പ്ലേസ്റ്റോര്‍ മൊബൈല്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ഗിരീഷ് കുമാറും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ലഹരി
പാര്‍ക്കുകള്‍, ബീച്ചുകള്‍, ഹോസ്റ്റലുകള്‍, കടകള്‍ ഉള്‍പ്പെടെ കോഴിക്കോട് നൂറിലേറെ ലഹരി ഹോട്‌സ്‌പോട്ടുകള്‍; തട്ടുകടകളില്‍ ലഹരിച്ചായയും സുലഭം
കോഴിക്കോട്: ജില്ലയില്‍ ലഹരിക്കടത്തും ലഹരി ഉപയോഗവും നടക്കുന്ന നൂറിലേറെ ഹോട്ട്‌സ്‌പോട്ടുകളുണ്ടെന്ന് കണ്ടെത്തല്‍. നഗര, തീരദേശ പരിധികളിലെ പാര്‍ക്കുകള്‍, ബീച്ചുകള്‍, ഹോസ്റ്റലുകള്‍, കടകള്‍ എന്നിവയുള്‍പ്പെടുന്ന ഇടങ്ങളാണ് ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പുതുതലമുറയില്‍ മയക്കുമരുന്നിന്റെ വ്യാപനം വര്‍ധിച്ചതോടെയാണ് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ലഹരി എത്തിച്ചുനല്‍കുന്ന സംഘം ഒത്തുകൂടുന്ന പ്രത്യേക പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയതോടെ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ് എക്‌സൈസ് വകുപ്പ്.
വിനോദ യാത്രകൾ സംഘടിപ്പിച്ച് കാരിയർമാരെ കണ്ടെത്തും, വിതരണം ’ഗൂഗിൾ ലോക്കേഷൻ’ വഴി; കോഴിക്കോട് മാരക ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
കോഴിക്കോട്: മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം വില്പനക്കായി കൊണ്ടുവന്ന 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേർ പിടിയിലായി. പയ്യാനക്കൽ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുൽനാസർ (36),പണ്ടരത്ത് വളപ്പ് ഷറഫുദ്ധീൻ (37), തിരുത്തിവളപ്പ് ഷബീർ (36) എന്നിവരാണ് അറസ്റ്റിലായത്. ഇവർ കുളു, മണാലി വിനോദ യാത്രകൾ സംഘടിപ്പിക്കുകയും അതിലൂടെ യുവതികൾ
കോഴിക്കോട് അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവ്; പരിക്കേറ്റ യുവാക്കള്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മുങ്ങി, സ്വകാര്യ ആശുപത്രിയില്‍ നിന്നും പിടികൂടി പൊലീസ്
കോഴിക്കോട്: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കോഴിക്കോട് മൂഴിക്കലിലാണ് സംഭവം. കഞ്ചാവ് കടത്താനുപയോഗിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. പ്രദേശ വാസികള്‍ ചേര്‍ന്ന് അപകടത്തില്‍പ്പെട്ട യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇവര്‍ ഇവിടുന്ന മുങ്ങുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ചേവായൂര്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് അടിവാരം സ്വദേശി അസറുദ്ദീന്‍,
മാരക മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മലപ്പുറം മഞ്ചേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍, പ്രധാന പ്രതി ഓട് പൊളിച്ച് രക്ഷപ്പെട്ടു
മലപ്പുറം: മാരകമായ സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സംഭവം. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ വീട്ടില്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ
എം.ഡി.എം.എ – മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ
മുന്നറിയിപ്പ്: മയക്കുമരുന്നുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എം.ഡി.എം.എ ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന ഒരു ലഹരിമരുന്നാണ് മെത്തലീൻഡയോക്സി മെത് ആംഫീറ്റമിൻ അഥവാ എം.ഡി.എം.എ. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തുവായ ഇത് മോളി, എക്‌സ്, എക്സ്റ്റസി എന്നീ വിളിപ്പേരുകളിലും അറിയപ്പെടുന്നു. ചികിത്സാരംഗത്ത് ഇത് ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. കൂടുതൽ
നാദാപുരം സ്വദേശിയായ യുവാവ് കഞ്ചാവുമായി പോലീസ് പിടിയിൽ
നാദാപുരം: വാണിമേൽ സ്വദേശിയായ യുവാവ് കഞ്ചാവുമായി പോലീസ് പിടിയിൽ. വാണിമേൽ സുഹൈൽ (മുഹമ്മദ് സുഹൈൽ-23) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 110 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബൈരക്കുപ്പയിൽ നിന്ന് കഞ്ചാവുമായി നാദാപുരത്തേക്ക് ജീപ്പിൽ പോകവേ പെരിക്കല്ലൂരിൽവെച്ചാണ് സുഹൈൽ പിടിയിലായത്. ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം സ്റ്റേഷനിൽ ഇയാളുടെ പേരിൽ മോഷണക്കേസുണ്ടെന്ന് പോലീസ് പറഞ്ഞു. പുല്പള്ളി എസ്.ഐ. പി.ജി.