Tag: Drugs

Total 69 Posts

നടേരി കാവുംവട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരുസംഘം ആക്രമിച്ചതായി പരാതി; രണ്ട് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

നടേരി: കാവുംവട്ടത്ത് രാത്രിയില്‍ കൂട്ടംകൂടിയുള്ള ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മമ്മിളി മീത്തല്‍ സജിത്ത്, ഗീപേഷ്, അരുണ്‍ ഗോവിന്ദ് എന്നിവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. തങ്ങളുടെ വീടിന് സമീപത്ത് രാത്രിയില്‍ ലഹരി സംഘം

താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്; കോടഞ്ചേരി സ്‌റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

താമരശ്ശേരി: മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റിജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റിജിലേഷ് നില്‍ക്കുന്ന ചിത്രം നേരത്തേ പുറത്ത് വന്നിരുന്നു. ഇതോടെ ഇയാള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയമുയര്‍ന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്. മയക്കുമരുന്ന് സംഘം ക്യാമ്പ് ചെയ്ത

കൊയിലാണ്ടിയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഒരു കിലോയിലേറെ തൂക്കം വരുന്ന കഞ്ചാവ് പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.350 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. പന്തലായനി കുന്നുമ്മല്‍ മുഹമ്മദ് റാഫി (35) ആണ് എക്‌സൈസ് സംഘത്തെ കണ്ട ഉടനെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി എ.ഇ.ഐ എ.പി ദീപീഷിന്റെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണ് കഞ്ചാവ് പിടികൂടിയത്. പന്തലായനി മുത്താമ്പി

ലഹരിക്കെതിരെയുള്ള സംഘടിത പ്രതിരോധം കേരളത്തിലുടനീളം വളര്‍ത്തണമെന്ന് സമദാനി: ലഹരിയ്‌ക്കെതിരെ കൊയിലാണ്ടിയില്‍ ജനകീയവേദിയുടെ ജനകീയ പ്രതിരോധം

കൊയിലാണ്ടി: കേരളീയ സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വന്‍ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ലഹരിമാഫിയയെ ചെറുക്കാന്‍ ശക്തമായ ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്നും ഇത്തരം നീക്കങ്ങള്‍ കേരളത്തിലുടനീളം വളര്‍ത്തിയെടുക്കണമെന്നും ഡോ എം.പി.അബ്ദുസമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു. സര്‍ക്കാറിന്റെ പുതിയ ജനവിരുദ്ധ നയം തിരുത്തുക. ലഹരിമാഫിയയെ തുരത്തുക എന്ന ആവശ്യമുന്നയിച്ച് ലഹരി വിരുദ്ധ ജനകീയ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയ പ്രതിരോധം

മയക്കുമരുന്നു വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശി അറസ്റ്റില്‍; ലഹരി കേസില്‍ കാപ്പ ചുമത്തിയുള്ള മലബാര്‍ മേഖലയിലെ ആദ്യ അറസ്റ്റ്

കോഴിക്കോട്: മയക്കുമരുന്ന് കേസില്‍ കാപ്പാ നിയമം ചുമത്തി മലബാര്‍ മേഖലയില്‍ ആദ്യ അറസ്റ്റ്. കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ നാലുകുടിപ്പറമ്പ് ഹാഷിം (58) ആണ് അറസ്റ്റിലായത്. കോഴിക്കോട് നഗരത്തിലെ മയക്കുമരുന്ന് വില്‍പ്പനക്കാരില്‍ പ്രധാന കണ്ണിയാണ് ഇയാള്‍. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരമാണ് വെള്ളയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം

ഹാഷിഷ് ഓയിലുമായി കൊയിലാണ്ടി സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ പേരാമ്പ്രയില്‍ പിടിയില്‍

കൊയിലാണ്ടി: ഹാഷിഷ് ഓയിലുമായി കൊയിലാണ്ടി സ്വദേശിയായ യുവാവ് പേരാമ്പ്ര എക്‌സൈസിന്റെ പിടിയില്‍. കൊയിലാണ്ടി ബീച്ച് റോഡില്‍ ഹുസൈന്‍ സിയാദ് (23) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 3.5 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുദീപ്കുമാര്‍ എന്‍.പി യും പാര്‍ട്ടിയുമാണ് പരിശോധന നടത്തിയത്. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് നിയമ പ്രകാരം കേസ് എടുത്തു.

എം.ഡി.എം.എ മുതല്‍ കറുപ്പ് വരെ, ലഹരിയില്‍ പുകഞ്ഞ് കൊയിലാണ്ടി; ആറുമാസത്തിനിടെ പൊലീസ് രജിസ്റ്റര്‍ ചെയ്തത് നൂറോളം കേസുകള്‍

കൊയിലാണ്ടി: കൊയിലാണ്ടിയെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കൊയിലാണ്ടി പൊലീസ്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പൊലീസ് നടത്തുന്ന പരിശോധനയില്‍ കുടുങ്ങുന്നത് ചെറുകിട ലഹരി ഉപഭോക്താക്കള്‍ മുതല്‍ വന്‍തോതില്‍ ലഹരി കച്ചവടം ചെയ്യുന്നവര്‍ വരെയാണ്. 2023 ഫെബ്രുവരി മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 85 നും 90 നും ഇടയില്‍ കേസുകളാണ് ലഹരി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട്

കൊയിലാണ്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; കാറില്‍ കടത്തുകയായിരുന്ന 42 ഗ്രാം എം.ഡി.എം.എ പിടികൂടി, പുറക്കാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

കൊയിലാണ്ടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പുറക്കാട് സ്വദേശി മുഹമ്മദ് വാരിസ് ആണ് കൊയിലാണ്ടി എക്‌സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെ മുത്താമ്പി പാലത്തിന് സമീപത്ത് വച്ചാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. സമീപകാലത്ത് കൊയിലാണ്ടിയില്‍ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് എക്‌സൈസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് മുഹമ്മദ് വാരിസിനെ എക്‌സൈസ്

വടകരയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 54 ഗ്രാം എംഡിഎംഎയുമായി ചോറോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

വടകര: നഗരത്തിലെ ലോഡ്ജില്‍ എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ റെയ്ഡില്‍ 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചോറോട് മുട്ടുങ്ങല്‍ വെസ്റ്റ് കല്ലറക്കല്‍ മുഹമ്മദ് ഫാസിലിനെയാണ് (35) എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി വേണുവും സംഘവും പിടികൂടിയത്. ലിങ്ക് റോഡ് കവാടത്തിനു സമീപത്തെ സിറ്റി ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു

ലഹരി മരുന്നിനെന്ന വ്യാജേനെ സമീപിച്ചു, ഗൂഗിൾ പേ വഴി പണം; കുന്ദമംഗലം ലഹരിമരുന്ന് കേസിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരനെ തന്ത്രപരമായി കുടുക്കി കോഴിക്കോട്ടെ പൊലീസ് സംഘം

കോഴിക്കോട്: ലഹരിമരുന്ന് കേസ് പിന്തുടര്‍ന്ന് പോയ കോഴിക്കോട്ടെ പൊലീസ് സംഘം പിടികൂടിയത് വിതരണ ശൃംഖലയിലെ പ്രധാനിയെ. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വച്ചാണ് നൈജീരിയ സ്വദേശി ഉഗവു ഇകേച്ചുക്വുവിനെ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനന്‍, എ.സി.പി ബൈജു, കുന്ദമംഗലം എസ്.എച്ച്.ഒ യൂസഫ് നടത്തറമ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കുന്ദമംഗലത്ത് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ യുവാക്കള്‍ക്ക്