Tag: drug mafia
‘കൊയിലാണ്ടി മേഖലയിൽ മോഷ്ടാക്കളെയും ലഹരിമാഫിയയെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തും’; പൊലീസ് സ്റ്റേഷനിൽ ആലോചനാ യോഗം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മോഷണ, ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനില്‍ ആലോചനാ യോഗം നടത്തി. ലഹരി മാഫിയയെയും മോഷ്ടാക്കളെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്താന്‍ യോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. എം.എൽ.എ. കാനത്തിൽ ജമീല യോഗം
നടേരി കാവുംവട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരുസംഘം ആക്രമിച്ചതായി പരാതി; രണ്ട് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്
നടേരി: കാവുംവട്ടത്ത് രാത്രിയില്‍ കൂട്ടംകൂടിയുള്ള ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മമ്മിളി മീത്തല്‍ സജിത്ത്, ഗീപേഷ്, അരുണ്‍ ഗോവിന്ദ് എന്നിവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. തങ്ങളുടെ വീടിന് സമീപത്ത് രാത്രിയില്‍ ലഹരി സംഘം
താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്; കോടഞ്ചേരി സ്‌റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍
താമരശ്ശേരി: മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റിജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റിജിലേഷ് നില്‍ക്കുന്ന ചിത്രം നേരത്തേ പുറത്ത് വന്നിരുന്നു. ഇതോടെ ഇയാള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയമുയര്‍ന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്. മയക്കുമരുന്ന് സംഘം ക്യാമ്പ് ചെയ്ത
താമരശ്ശേരിയില്‍ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം; പ്രവാസിയുടെ വീട് ആക്രമിച്ചു, യുവാവിന് വെട്ടേറ്റു, പോലീസിന് നേരെയും അക്രമം
താമരശ്ശേരി: താമരശ്ശേരിയില്‍ ലഹരി മാഫിയ പ്രവാസിയുടെ വീടും കാറും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവം അറിഞ്ഞെത്തിയ യുവാവിന് വെട്ടേറ്റു. സ്ഥലത്തെത്തിയ താമരശ്ശേരി പോലീസിന്റെ ജീപ്പിന്റെ ചില്ലും സംഘം തകര്‍ത്തു. താമരശ്ശേരി അമ്പലമുക്ക് സ്വദേശി ഇര്‍ഷാദിനാണ് വെട്ടേറ്റത്. അമ്പലമുക്ക് കൂരിമുണ്ടയില്‍ മന്‍സൂറിന്റെ (38) വീടാണ് ലഹരി മാഫിയാ സംഘം തകര്‍ത്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവത്തിന്
കുറുക്കുവഴികളുമായി പതിയിരിക്കുന്ന ലഹരി മാഫിയക്കെതിരെ കരുതിയിരിക്കണം; ജാഗ്രതാസേനയ്ക്ക് രൂപം നല്‍കി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം
കൊയിലാണ്ടി: ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ജാഗ്രതാ സേനക്ക് രൂപം നല്‍കി. ലഹരി ഉപയോഗം, ഉപഭോഗം എന്നിവയ്ക്കെതിരെ സജീവ ഇടപെടല്‍ നടത്താന്‍ 70 പേരടങ്ങുന്ന വളണ്ടിയര്‍ സേനയെയാണ് രൂപീകരിച്ചത്. ജാഗ്രതാ സേനാ വളണ്ടിയർമാർ ലഹരി വിരുദ്ധ ദീപമാല തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു. പുതു തലമുറയെ വഴി
ലഹരി സംഘങ്ങളുടെ കേന്ദ്രമായി മാറി ബാലുശ്ശേരിയും സമീപ പ്രദേശങ്ങളും; ഏജന്റുകളായി രംഗത്തിറങ്ങുന്നത് യുവാക്കള്‍: ലഹരി ഒഴുക്ക് തടയാന്‍ ശക്തമായ പരിപാടികളുമായി പൊലീസ്
ബാലുശ്ശേരി: ബാലുശ്ശേരിയുടെ വിവിധ ഭാഗങ്ങള്‍ ലഹരിവില്‍പ്പന സംഘങ്ങളുടെ കേന്ദ്രമാകുന്നു. എം.ഡി.എം.എ അടക്കമുള്ള മാരക ലഹരിവസ്തുക്കള്‍ ടൗണിലെ വിവിധ കോണുകളില്‍ സുലഭമാണ്. കിനാലൂര്‍, കുറുമ്പൊയില്‍, ബാലുശ്ശേരി, എരമംഗലം തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പന പൊടിപൊടിക്കുന്നത്. ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സുകളിലെ കോണിക്കൂടുകളിലും കൈരളി റോഡില്‍ ചിറക്കല്‍ കാവ് ക്ഷേത്രം റോഡിലെ പണി പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളിലുമൊക്കെ ലഹരി ഉപയോഗിക്കാന്‍
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കാരംസ് ക്ലബ്ബിന്റെ മറവില്‍ എം.ഡി.എം.എ വില്‍പ്പന; കക്കോടിമുക്ക് സ്വദേശി പൊലീസ് പിടിയില്‍
കോഴിക്കോട്: സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസ് പിടിയില്‍. കക്കോടി മുക്ക് സ്വദേശി കുന്നത്ത് പടിക്കല്‍ ബിനേഷ് (ബാഗു-37) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും മൂന്ന് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കാരംസ് ക്ലബ്ബിന്റെ മറവിലായിരുന്നു എംഡിഎംഎ വില്‍പ്പന. സുഹൃത്തുക്കളുടെയും എം.ഡി.എം.എയ്ക്ക് അടിമപ്പെട്ട ഉപയോക്താക്കളുടെയും വാഹനങ്ങളില്‍ കറങ്ങി
ആറ് മാസത്തിനിടെ 31 കേസുകൾ; പിടിയിലാകുന്നത് 20 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കൾ; പരിശോധന ശക്തമായപ്പോൾ വിൽപ്പന ഓൺലെെനിൽ; കൊയിലാണ്ടിയിലെ ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം
സൂര്യ കാർത്തിക കൊയിലാണ്ടി: നിരോധനവും ബോധവത്കരണവും ഒരു വശത്ത് നടക്കുമ്പോഴും കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും അതു സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും ഗുരുതരമായ നിലയില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മാരകമയക്കുമരുന്നുകൾക്കാണ് വിദ്യാർത്ഥികളും യുവാക്കളും അടിമകളാകുന്നത്. വിൽപ്പനക്കാരായി വിദ്യാർത്ഥികളുൾപ്പെടെയുള്ളവരെ ലഭിക്കുന്നതിനാൽ മയക്കുമരുന്നു സംഘങ്ങളുടെ പ്രവർത്തനവും തകൃതിയാണ്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ 31 കേസുകളാണ്
കഞ്ചാവ് മാത്രമല്ല, ബ്രൗണ്‍ ഷുഗറും എം.ഡി.എം.എയും അടക്കം തലച്ചോറ് തുരക്കുന്ന രാസലഹരികളും എത്തുന്നു കൊയിലാണ്ടിയില്‍; രഹസ്യ ഇടപാടുകള്‍ നടക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; ചാറ്റുകളും ശബ്ദസന്ദേശങ്ങളും കൊയിലാണ്ടി ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു (വീഡിയോ കാണാം)
സ്വന്തം ലേഖകൻ കൊയിലാണ്ടി: “മെത്ത് ആർക്കേലും വേണെൽ പറയണേ മച്ചാനേ…” മെത്തലീന്‍ഡയോക്‌സി മെത്താംഫീറ്റമിന്‍. ലഹരിയുടെ ലോകത്ത് ‘മെത്ത്’ എന്ന പേരിലറിയപ്പെടുന്ന രാസലഹരി പദാര്‍ത്ഥത്തിന്റെ ശരിയായ പേരാണിത്. സിന്തറ്റിക് ഡ്രഗ്‌സ് എന്ന വിഭാഗത്തില്‍ പെടുന്ന ഈ മാരകമായ മയക്കുമരുന്നിന് എം.ഡി.എം.എ, എക്‌സ്, എക്സ്റ്റസി, മോളി എന്നീ ഓമനപ്പേരുകളുമുണ്ട്. വിരല്‍ത്തുമ്പിലൊതുങ്ങുന്നത്ര അളവ് എം.ഡി.എം.എ മതി മനുഷ്യനെ ലഹരിയുടെ കാണാക്കയത്തിലേക്ക്
കൊയിലാണ്ടിയിൽ കാറിൽ നിന്ന് ആറു ലക്ഷത്തോളം രൂപ വരുന്ന പന്ത്രണ്ടായിരത്തോളം പാക്കറ്റ് പുകയില പിടികൂടി; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് മൽപ്പിടുത്തത്തിലൂടെ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. കരുനാഗപ്പള്ളി കുലശേഖരപുരം കാട്ടുകുറ്റിയിൽ അൻസാർ(40 ) നെയാണ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടായിരംത്തോളം പാക്കറ്റ് ലഹരി പദാർത്ഥങ്ങളാണ് ഇയാളുടെ കയ്യിൽ നിന്ന് പിടികൂടിയത്. ഏകദേശം ആറു ലക്ഷത്തോളം രൂപ വില വരും ഇവയ്ക്ക്. 645 പാക്കറ്റ് ഹൻസ്, 370 പാക്കറ്റ് കൂൾ പിസ്റ്റ്, 21 പാക്കറ്റ് ചുക്ക്,