കൊയിലാണ്ടിയിൽ കാറിൽ നിന്ന് ആറു ലക്ഷത്തോളം രൂപ വരുന്ന പന്ത്രണ്ടായിരത്തോളം പാക്കറ്റ് പുകയില പിടികൂടി; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടിയത് മൽപ്പിടുത്തത്തിലൂടെ


കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. കരുനാഗപ്പള്ളി കുലശേഖരപുരം കാട്ടുകുറ്റിയിൽ അൻസാർ(40 ) നെയാണ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടായിരംത്തോളം പാക്കറ്റ് ലഹരി പദാർത്ഥങ്ങളാണ് ഇയാളുടെ കയ്യിൽ നിന്ന് പിടികൂടിയത്. ഏകദേശം ആറു ലക്ഷത്തോളം രൂപ വില വരും ഇവയ്ക്ക്.

645 പാക്കറ്റ് ഹൻസ്, 370 പാക്കറ്റ് കൂൾ പിസ്റ്റ്, 21 പാക്കറ്റ് ചുക്ക്, 4 ബ്ലാക്ക് കോട്ട് തുടങ്ങി പന്ത്രണ്ടായിരം ത്തോളം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് കൊയിലാണ്ടി പോലീസ് പിടി കുടിയത്.

കൊയിലാണ്ടി ടൗണിൽ വെച്ച് വാഹന പരിശോധനയ്ക്കിടെ ചോദ്യം ചെയ്യുമ്പോൾ സംശയം തോന്നുകയായിരുന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചുെങ്കിലും മല്പിടുത്തത്തിലൂടെ പിടികൂടുകയായിരുന്നുവെന്നും പ്രതിയുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

സി.ഐ എൻ.സുനിൽകുമാർ, എസ്.ഐ.ദിലീഫ് മഠത്തിൽ, സി.പി.ഒ. ഗംഗേഷ് തുടങ്ങിയവരുടെ സംഘമാണ് വിദഗദ്മായി അറസ്റ്റ് ചെയ്തത് കെ.എ.02 എ.എൻ.4940 മഹീന്ദ്ര എക്സ്യുവി കാറിൽ നിന്നാണ് പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.

 

summary: Around 12,000 packets of tobacco worth Rs 6 lakh were seized from the car at koyilandy.