Tag: death

Total 364 Posts

മേപ്പയ്യൂർ കൂനംവെള്ളിക്കാവ് കിഴക്കയിൽ അലീന അന്തരിച്ചു

മേപ്പയ്യൂർ: കൂനംവെള്ളിക്കാവ് കിഴക്കയിൽ അലീന എസ്. വിനോദൻ അന്തരിച്ചു. പതിനേഴ് വയസായിരുന്നു. കോഴിക്കോട് ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനിയാണ്. കിഴക്കയിൽ വിനോദന്റെയും ശുഭയുടെയും മകളാണ്. സഹോദരി ആഞ്ജലീന (മേപ്പയ്യൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി).

കോഴിക്കോട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ദോഹ: കോഴിക്കോട് സ്വദേശി ഖത്തറില്‍ അന്തരിച്ചു. കല്ലായി മന്‍കുഴിയില്‍ പറമ്പ് അബ്ദുള്‍ ലത്തീഫ് ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ചേവായൂര്‍ എണ്ണമ്പാലത്ത് താമസിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. 28 വര്‍ഷമായി ഖത്തറിലെ അമീരി ദിവാനിയില്‍ ജോലി ചെയ്യുകയായിരുന്നു

കോഴിക്കോട് ഇരുപത്തിയൊന്നുകാരിയായ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: നഴ്‌സിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനി സഹല ബാനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട് പാലാഴിയിലുള്ള ഇഖ്‌റ കമ്യൂണിറ്റി ആശുപത്രിയില്‍ നഴ്‌സാണ് സഹല ബാനു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സഹലയ്ക്ക് ഡ്യൂട്ടി. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍

കോട്ടൂർ മന്നൂമ്മൽ അക്ഷയ അന്തരിച്ചു

നടുവണ്ണൂർ: കോട്ടൂർ ആറാട്ട്മുക്ക് മന്നൂമ്മൽ അക്ഷയ അന്തരിച്ചു. ഇരുപത് വയസായിരുന്നു. പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവൺമെന്റ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. ബാലകൃഷ്ണന്റെയും ശൈലജയുടെയും മകളാണ്. സഹോദരൻ അഖിൽ. സംസ്കാരം നാളെ (ഞായറാഴ്ച)  ഉച്ചയ്ക്ക് 12:30 ന് വീട്ടുവളപ്പിൽ നടക്കും.

കൊയിലാണ്ടി സ്വദേശി ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ട്രെയിൻ തട്ടി കൊയിലാണ്ടി സ്വദേശി മരിച്ചു. പന്തലായനി ഹൗസിൽ വിനയരാജ് ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. മജീഷ്യനായ കുഞ്ഞിക്കണ്ണന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: ബവിത (ജി.വി.എച്ച്.എസ് കൊയിലാണ്ടിയിലെ ജീവനക്കാരി). മക്കൾ: പവൻരാജ്, അന്നപൂർണ്ണേശ്വരി (വിദ്യാർത്ഥിനി, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി). സഹോദരങ്ങൾ: മിനി, വിനീത. മൃതദേഹം

കോഴിക്കോട് സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു. ഫെറോക്ക് ചന്തക്കടവ് കക്കോല്‍ സ്വദേശി അബ്ദുല്ലത്തീഫ് കുറുത്തേടത്ത് ആണ് ഹൃദയാഘാതം മൂലം സൗദിയിലെ റിയാദില്‍ അന്തരിച്ചത്. അന്‍പത് വയസായിരുന്നു. ഭാര്യ: സാജിദ. മക്കള്‍: ഫര്‍സീന, ഇര്‍ഫാന. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അഷ്റഫ് പൊന്നാനി എന്നിവർ രംഗത്തുണ്ട്.

പൊള്ളാച്ചിക്കടുത്ത് പിക്കപ്പ് വാഹനത്തിന് പിന്നില്‍ കാറിടിച്ച് അപകടം; നടുവണ്ണൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ മരിച്ചു

നടുവണ്ണൂര്‍: പൊള്ളാച്ചിക്കടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ നടുവണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കിഴക്കോട്ട് കടവിലെ കുവ്വപ്പൊറത്ത് അലീഷ് ആനന്ദ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പൊള്ളാച്ചിയില്‍ സ്വകാര്യ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കേബിള്‍ ജോലി ചെയ്ത് വരികയായിരുന്നു അലീഷ്. ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അലീഷും സഹപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനത്തിന് പിന്നില്‍

കോഴിക്കോട് കണ്ണാടിക്കലിൽ ബോക്സിങ് താരമായ യുവാവ് ഓടയിൽ മരിച്ച നിലയിൽ; ദുരൂഹത

കോഴിക്കോട്: കണ്ണാടിക്കല്‍ പൊളിച്ച പീടികയില്‍ ബോക്സിങ് താരമായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ അണിയം വീട്ടില്‍ വിഷ്ണുവിന്റെ മൃതദേഹമാണ് ഓടയില്‍ നിന്ന് കണ്ടെത്തിയത്. ഇയാളുടെ ബൈക്കും  ഓടയില്‍ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരക്കേറിയ റോഡിന് സമീപത്താണ് അപകടം നടന്നിരിക്കുന്നത്. കുറച്ച് ആഴമുള്ള ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത് അയാളുടെ

ഊരള്ളൂരിനെ നടുക്കിയ ഞായറാഴ്ച; പെയിന്റിങ് തൊഴിലാളി രാജീവന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ നാട്, രാവിലെ മുതൽ നടന്ന സംഭവങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ അരിക്കുളം: ഊരള്ളൂരിനെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയ ഞായറാഴ്ചയായിരുന്നു ഇന്ന്. കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് ഊരള്ളൂര്‍ ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞത്. വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പെടെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളിലും പ്രധാനവാര്‍ത്തയായിരുന്നു ഊരള്ളൂര്‍-നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ നിന്ന് 150 മീറ്ററോളം മാറി വയലില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. Also Read: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍

ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഇടുക്കി: വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന്‍ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇരുവരും തൂവല്‍ വെള്ളച്ചാട്ടത്തില്‍ എത്തിയത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാല്‍ കാല്‍ തെന്നി താഴേക്ക് വീണാണ് അപകടമുണ്ടായത്