Tag: death
അരങ്ങാടത്ത് മേല്‍പ്പാലത്തിന് സമീപം വയപ്പുറത്ത് കുറ്റി അബൂബക്കര്‍ അന്തരിച്ചു
ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് മേല്‍പ്പാലത്തിന് സമീപം വയപ്പുറത്ത് കുറ്റി അബൂബക്കര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ഷാജിദ്, ഷബാദ്, ഷാനിദ. ഷഹന മരുമക്കള്‍: ഫൈസല്‍, ഷംല ഷാജി, അഫ്‌ന ഷബാദ്, നാഫിയ. മയ്യത്ത് നിസ്‌ക്കാരം രാവിലെ 8 മണിക്ക് മാടാക്കര ജുമാ മസ്ജിദില്‍.
മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകനായിരുന്ന കൊയിലാണ്ടി ചെറിയമങ്ങാട് ചാലില്‍ പറമ്പില്‍ സി.എം. രാജന്‍ അന്തരിച്ചു
കൊയിലാണ്ടി: ചെറിയമങ്ങാട് ചാലില്‍പറമ്പില്‍ സി.എം രാജന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുതിര്‍ന്ന ബിജെപി സഹയാത്രികനും പൊതുപ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: വത്സല. മക്കള്‍: ദീപ, സ്മിത, ദിലീപ്. മരുമക്കള്‍: സദാനന്ദന്‍, ജയശീലന്‍. സഹോദരങ്ങള്‍: ഗോപാലന്‍, മോഹനന്‍, മുകുന്ദന്‍, ദേവു, രോഹിണി, പ്രേമി.[mid5]
നെല്ല്യാടിയില്‍ അച്യൂതന്‍ അന്തരിച്ചു
നന്തി ബസാര്‍: നെല്ല്യാടിയില്‍ അച്യുതന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. നെല്ലാടി നാഗകാളി ക്ഷേത്രത്തിലെ പരികര്‍മ്മിയും പഴയ കാല വെറ്റില കൃഷി കര്‍ഷകനുമായിരുന്നു. ഭാര്യ: കല്ല്യാണി, മക്കള്‍: കുഞ്ഞിക്കണാരന്‍, ലക്ഷ്മി, വത്സന്‍, കൗസല്ല്യ, ശ്രീലത. മരുമക്കള്‍: കരുണാകരന്‍, ചന്ദ്രന്‍, ശ്രീധരന്‍, ശൈലജ, ശ്രീജ. മൃതദേഹം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ചെങ്ങോട്ടുകാവ് പാടേരി ശ്രീധരന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പാടേരി ശ്രീധരന്‍ നായര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: പരേതയായ ജാനകി മക്കള്‍: ശ്രീജ, ശ്രീലത. മരുമക്കള്‍: രാജന്‍ പറയലത്ത്, സന്തോഷ് (മൂത്തോനകുളങ്ങര വെറ്റിലപ്പാറ). സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വെറ്റിലപ്പാറ മനയത്ത് താഴെ വീട്ടില്‍.
കൊയിലാണ്ടി മേലൂര്‍ ചെറുതോട്ടത്തില്‍ സുരേഷ് കുമാര്‍ അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ ചെറുതോട്ടത്തില്‍ താമസിക്കും താഴെ കൊയിലില്‍ സുരേഷ് കുമാര്‍ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. റിട്ടയര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ബവിത മകള്‍: മേഘസുരേഷ് സഹോദരങ്ങള്‍: സുകുമാരന്‍ (ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍,ബംഗളൂരു), സുമ (ബംഗളൂരു) സഞ്ചയനം ഞായറാഴ്ച.
നാദാപുരത്ത് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു; അപകടം സഹോദരനോടൊപ്പം കുളിക്കുന്നതിനിടെ
നാദാപുരം: നാദാപുരത്ത് വിദ്യാര്‍ത്ഥി തോട്ടിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ചെക്യാട് കുറുവന്തേരി പുതിയടത്ത് ചെറ്റക്കണ്ടി ഹാരിസിന്റെ മകന്‍ ഷംനാദ് (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സഹോദരനൊപ്പം തോട്ടില്‍ കുളിക്കാന്‍ പോയതായിരുന്നു ഷംനാദ്. തോട്ടില്‍ ബണ്ട് കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയിരുന്നു. നീന്തുന്നതിനിടയില്‍ ഷംനാദ് മുങ്ങിപ്പോവുന്നത് കണ്ട് സഹോദരന്‍ ബഹളം വയ്ക്കുകയായിരുന്നു.
കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍
കുറ്റ്യാടി: കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പാതിരിപ്പറ്റ സ്വദേശി സുധീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ സുധീഷിനെ സ്‌റ്റേഷനില്‍ നിന്ന് കാണാതായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ പാര്‍ക്കിംഗ്
ഇരിങ്ങണ്ണൂര്‍ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തലശ്ശേരിയില്‍ പുഴയില്‍ മരിച്ച നിലയില്‍
എടച്ചേരി: ഇരിങ്ങണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി തലശേരി തോട്ടുമ്മല്‍ കുയ്യാലി പുഴയില്‍ മരിച്ച നിലയില്‍. ഇരിങ്ങണ്ണൂര്‍ കായപ്പനച്ചി കൂവുള്ളതില്‍ സനില്‍ കുമാറിന്റെയും മിനിയുടെയും മകള്‍ സന്മയയാണ് മരിച്ചത്. പതിനാല് വയസ്സായിരുന്നു. ചൊക്ലി രാമ വിലാസം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂളിലെ നാടകത്തില്‍ അഭിനയിക്കുന്ന സന്മയ റിഹേഴ്‌സലിന് പോവുകയാണെന്ന് പറഞ്ഞാണ് രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക്
തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു
ചേമഞ്ചേരി: തിരുവങ്ങൂര്‍ കൃഷ്‍ണാലയത്തില്‍ ഡോ. സഞ്‍ജന അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. മംഗലാപുരത്ത് വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോ. വിമലിന്റെയും ഡോ. ശ്രീലതയുടെയും മകളാണ്. സഹോദരി സുഹാന. പരേതനായ ശ്രീകുമാരന്‍ നായരുടെ കൊച്ചുമകളാണ്.
കല്ലാച്ചി ജി.എച്ച്.എസ്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഏയ്ഞ്ചല്‍ മരിയ റുബീസ് രക്താർബുദത്തെ തുടർന്ന് അന്തരിച്ചു
വിലങ്ങാട്: ഓട്ടപുന്നേക്കല്‍ ഏയ്ഞ്ചല്‍ മരിയ റുബീസ് അന്തരിച്ചു. കല്ലാച്ചി ജി.എച്ച്.എസ് സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. അമ്മ: ദീപ ജോസഫ് (ആംബുലന്‍സ് ഡ്രൈവര്‍) അച്ഛന്‍: റുബീസ് രക്താർബുദത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.