Tag: death

Total 361 Posts

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വടകര സ്വദേശി ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

ജിദ്ദ: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങവേ വടകര സ്വദേശി ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസര്‍ ആണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ഭാര്യ നൂര്‍ജഹാനുമൊത്ത് ഉംറക്കെത്തിയതായിരുന്നു. ഭാര്യ സംഘത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ജിദ്ദ കിംങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ജിദ്ദയില്‍

ആറുമാസം ഗര്‍ഭിണിയായിരിക്കെ ന്യൂമോണിയ ബാധിച്ചു, ഒപ്പം ഹൃദയവാള്‍വിനുള്ള തകരാറും; അമ്മയേയും കുഞ്ഞിനെയും നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ആവള കുട്ടോത്ത് സ്വദേശി അനുശ്രീയുടെ കുടുംബം

ചെറുവണ്ണൂര്‍: ഒരുകുഞ്ഞിനെ കാത്തിരിക്കെയാണ് ആവള കുട്ടോത്ത് കുറുങ്ങോടത്ത് അനുശ്രീയെ അപ്രതീക്ഷിതമായി ആരോഗ്യപ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളായിരുന്നു തുടക്കത്തില്‍ അനുഭവപ്പെട്ടത്. പരിശോധനയില്‍ ഹൃദയവാള്‍വുകള്‍ക്ക് തകരാറുള്ളത് ശ്രദ്ധയില്‍പ്പെട്ടു. ചികിത്സയ്ക്കിടെ പനി ബാധിക്കുകയും ന്യൂമോണിയ സ്ഥിരീകരിക്കുകയും ചെയ്തു. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്ത് അനുശ്രീയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. കുഞ്ഞിനു പിന്നാലെ ഇന്നലെ അനുശ്രീയും യാത്രയായി. മൃതദേഹം ഇന്നലെ

പുറക്കാട് അരട്ടന്‍കണ്ടി ബാലകൃഷ്ണന്‍ അന്തരിച്ചു

പയ്യോളി: പുറക്കാട് അരട്ടന്‍കണ്ടി ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഖാദി ഭവന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: പ്രേമ (ബ്ലോക്ക് മുന്‍ മെമ്പര്‍, നിയോജകമണ്ടലം കോണ്‍ഗ്രസ് പ്രസിഡന്റ്). മക്കള്‍: അമല്‍ മുത്തു , അനുപമ. സഹോദരങ്ങള്‍: അരട്ടം കണ്ടി ശ്രീധരന്‍ (ഖാദി ബോര്‍ഡ്), ഉഷ, ശശി, സോമന്‍ (അലങ്കാര്‍ പയ്യോളി). summary: purakkad arattankandi balakrishnan passed away

അത്തോളിയില്‍ പതിനേഴുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അത്തോളി: അത്തോളിയില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറമ്പത്ത് ബഷീറിന്റെ മകള്‍ റെഹ്ഷയെയാണ് മുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പതിനേഴ് വയസായിരുന്നു. അത്തോളി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് സംഭവം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്

വിവാഹം കഴിഞ്ഞ് നാലു മാസങ്ങൾ മാത്രം; ഏറെ പ്രതീക്ഷകളുമായി പി.എസ്.സി പരിശീലനത്തിനായി ഭർത്താവിനൊപ്പം പോകുമ്പോൾ അപകടം; ബൈക്കില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കൊടക്കാട്ടുംമുറി സ്വദേശിനിയിലൂടെ വിയോഗത്തിൽ വിങ്ങലോടെ കുടുംബം

കൊയിലാണ്ടി: ബൈക്കില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ മരണത്തിൽ ദുഃഖത്തിലാഴ്ന്ന് കൊടക്കാട്ടുംമുറി. കൊടക്കാട്ടുംമുറി മീത്തലെ ചാത്തോത്ത് നിജിഷയാണ് ഇന്ന് മരിച്ചത്. മുപ്പത്തിയൊന്ന് വയസായിരുന്നു. കൊയിലാണ്ടി നോര്‍ത്ത് കോണ്‍ഗ്രസ് മണ്ഡലത്തിലെ എഴുപത്തിയാറാം ബൂത്ത് പ്രസിഡന്റായ അരുണിന്റെ ഭാര്യയാണ്. നാല് മാസം മുൻപാണ് അരുണിനെ വിവാഹം കഴിച്ച് നിജിഷ കൊടക്കാട്ടുംമുറിയിലെത്തിയത്. പി.എസ്.സി പരീക്ഷാ പരിശീലനത്തിനായി അരുണിനൊപ്പും

അപകടം നടന്നത് ശനിയാഴ്ച അര്‍ധരാത്രിയോടെ, മൃതദേഹം കിടന്നത് കുറ്റിപ്പുല്ലുകള്‍ക്കിടയില്‍; പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച കടലൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി നൗഷാദിന്റെ മരണത്തിൽ വിറങ്ങലിച്ച് നാട്

പയ്യോളി: ഒന്നാം ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നൗഷാദിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാടാകെ. ഇന്നലെ അര്‍ധരാത്രിയോടെയാണ് നൗഷാദിന് അപകടമുണ്ടായത്. നൗഷാദിനെ ഇന്ന് രാവിലെ റെയില്‍പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാല്‍പ്പത്തിയഞ്ചുകാരനാണ് കടലൂര്‍ കോടിക്കല്‍ കുന്നുമ്മല്‍ത്താഴ നടുക്കായംകുളം നൗഷാദ്. മത്സ്യത്തൊഴിലാളിയായിരുന്ന നൗഷാദിന്റെ മരണം അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. പയ്യോളി ഒന്നാം

ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത് അടുത്തിടെ; അരിക്കുളം എക്കാട്ടൂരില്‍ ഇരുപത് വയസുകാരി അനഘയുടെ വേര്‍പാട് രോഗം തിരിച്ചറിയുമുമ്പ്

അരിക്കുളം: അരിക്കുളം എക്കാട്ടൂര്‍ ഒതയോത്ത് കുഴിയില്‍ പി.സി. അനഘയുടെ വിയോഗ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളജില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയതേയുള്ളൂ, അതിനിടെയാണ് ആറുമാസം മുമ്പ് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. കാലിലും മറ്റും നീര്‍ക്കെട്ടായാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ചികിത്സ പുരോഗമിക്കവെ ശ്വാസം മുട്ടും മറ്റ് ചില പ്രശ്‌നങ്ങളും അനുഭവപ്പെട്ടു. അസുഖം കണ്ടെത്താനുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കെയാണ് അനഘയുടെ

തെരുവുനായ കുറുകെ ചാടി; രാമനാട്ടുകരയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് ഇരുപത്തിയൊന്നുകാരന്‍ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം ഐക്കരപ്പടി സ്വദേശിയായ സൗരവ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട്ടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിക്കാരനായിരുന്നു സൗരവ്. ജോലി കഴിഞ്ഞ് പുലര്‍ച്ചെ മലപ്പുറം ഐക്കരപ്പടിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയില്‍ വച്ച് തെരുവുനായ കുറുകെ ചാടിയതോടെ സൗരവ് സഞ്ചരിച്ചിരുന്ന

ചേമഞ്ചേരി ശ്രീരാഗത്തില്‍ അഡ്വ.ഇ.അശോകന്‍ അന്തരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഖാദി റോഡിന് പടിഞ്ഞാറ് വശം ശ്രീരാഗത്തില്‍ അഡ്വ.ഇ.അശോകന്‍ അന്തരിച്ചു. എഴുപത്തിആറ് വയസ്സായിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കൗണ്‍സില്‍, മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, ഗവ.പ്ലീഡര്‍ എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കള്‍: രാഹുല്‍ (ദുബായ്), രജന (ഹയര്‍ സെക്കന്ററി ടീച്ചര്‍ എം.എം.എം.എച്ച്.എസ്.എസ് കൂട്ടായ് തിരൂര്‍). മരുമക്കള്‍: നിഷിദ, കൃഷ്ണകുമാര്‍. സഹോദരങ്ങള്‍: ജാനകി അമ്മ,

തിരുവങ്ങൂര്‍ അരോമയില്‍ കാര്‍ത്ത്യായനി അന്തരിച്ചു

കൊയിലാണ്ടി: തിരുവങ്ങൂര്‍ അരോമയില്‍ കാര്‍ത്ത്യായനി അന്തരിച്ചു. എഴുപത്തി അഞ്ച് വയസ്സായിരുന്നു. പരേതനായ മുന്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അരോമയില്‍ ടി പി രവീന്ദ്രന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: അബ്ദിജന്‍.ടിആര്‍ (അധ്യാപകന്‍, ഗവ.മോഡല്‍ സ്‌കൂള്‍ കോഴിക്കോട്), അജനന്‍ (ബിസിനസ്), ആഷിക (അധ്യാപിക, ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മീഞ്ചന്ത) മരുമക്കള്‍: നിധിന്‍ എടക്കാട്( ബിസിനസ്), ജിഷ (ക്ഷീര