ആറുമാസം ഗര്‍ഭിണിയായിരിക്കെ ന്യൂമോണിയ ബാധിച്ചു, ഒപ്പം ഹൃദയവാള്‍വിനുള്ള തകരാറും; അമ്മയേയും കുഞ്ഞിനെയും നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ആവള കുട്ടോത്ത് സ്വദേശി അനുശ്രീയുടെ കുടുംബം


ചെറുവണ്ണൂര്‍: ഒരുകുഞ്ഞിനെ കാത്തിരിക്കെയാണ് ആവള കുട്ടോത്ത് കുറുങ്ങോടത്ത് അനുശ്രീയെ അപ്രതീക്ഷിതമായി ആരോഗ്യപ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളായിരുന്നു തുടക്കത്തില്‍ അനുഭവപ്പെട്ടത്. പരിശോധനയില്‍ ഹൃദയവാള്‍വുകള്‍ക്ക് തകരാറുള്ളത് ശ്രദ്ധയില്‍പ്പെട്ടു.

ചികിത്സയ്ക്കിടെ പനി ബാധിക്കുകയും ന്യൂമോണിയ സ്ഥിരീകരിക്കുകയും ചെയ്തു. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്ത് അനുശ്രീയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. കുഞ്ഞിനു പിന്നാലെ ഇന്നലെ അനുശ്രീയും യാത്രയായി.

മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ്: നിധിന്‍. അച്ഛന്‍: ഉണ്ണിക്കൃഷ്ണന്‍. അമ്മ: മിനി. സഹോദരന്‍: വിഷ്ണു.

summary: 6 months pregnant lady death by pneumonia; The family of Anushree, a native of Avala Kutoth, is pained by the loss of her mother and child