അത്തോളിയില്‍ പതിനേഴുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


അത്തോളി: അത്തോളിയില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറമ്പത്ത് ബഷീറിന്റെ മകള്‍ റെഹ്ഷയെയാണ് മുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പതിനേഴ് വയസായിരുന്നു.

അത്തോളി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് സംഭവം.

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അത്തോളി പൊലീസ് അന്വേഷണം ആരംഭിച്ചു.

summary: A 17-year-old girl was found dead at her home in Athooli