Tag: death
കീഴൂര്‍ ചന്തയിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു
പയ്യോളി: കിഴൂര്‍ ഉത്സവ ചന്തയിലെത്തിയാള്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍ ചന്തയിലെത്തിയ ഇയാള്‍ ഏഴുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. പയ്യോളി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. പയ്യോളി കീഴൂരിലെ ഉത്സവ ചന്തയും കാര്‍ണിവലും വളരെ പ്രസിദ്ധമാണ്. ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം
സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു; മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
മലപ്പുറം: സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ താനൂർ തെയ്യാല പാണ്ടിമുറ്റത്ത് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിൻ ആണ് മരിച്ചത്. സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ശേഷം വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ ഗുഡ്സ് ഓട്ടോ
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിയായ ഇരുപതുകാരൻ മരിച്ചു
കൊയിലാണ്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിയായ യുവാവ് മരിച്ചു. മേലേത്താനി ഹമീദിന്റെ മകൻ മുഹമ്മദ് അദിനാൻ ആണ് മരണപ്പെട്ടത്. ഇരുപത് വയസാണ്. കഴിഞ്ഞ ദിവസം ചെട്ടിക്കുളത്ത് വച്ച് അദിനാൻ സഞ്ചരിച്ച ബെെക്കും മറ്റൊരു ബെെക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം
പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; രണ്ട് വയസുകാരി മകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
പയ്യോളി: പയ്യോളിയില്‍ ഇന്ന് വൈകീട്ട് ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കറ്റേരി പാലത്തിന് സമീപം ശ്രീനിലയത്തില്‍ ഗായത്രിയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഗായത്രിയുടെ മകള്‍ രണ്ട് വയസുള്ള ആരോഹിയെ പരിക്കോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 3:40 ഓടെയാണ് സംഭവം. പയ്യോളി റെയില്‍വേ സ്റ്റേഷനും ഒന്നാം ഗെയിറ്റിനും ഇടയില്‍ വച്ച് രാജധാനി
പയ്യോളിയില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു; പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍
പയ്യോളി: ട്രെയിന്‍ തട്ടി യുവതി മരിച്ചു. പയ്യോളിയില്‍ വ്യാഴാഴ്ച വൈകീട്ട് 3:40 ഓടെയാണ് അപകടമുണ്ടായത്. റെയില്‍വേ സ്റ്റേഷനും ഒന്നാം ഗെയിറ്റിനും ഇടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. രാജധാനി എക്‌സ്പ്രസ് കടന്ന് പോയ ശേഷമാണ് ചിന്നിച്ചിതറിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. Related Read: കൊല്ലം
വടകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങല്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു
പയ്യോളി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങല്‍ കുന്നുമ്മല്‍ വിഷ്ണു ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. നവംബര്‍ 29 ന് വടകര കരിമ്പനപ്പാലത്ത് ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. വടകരയില്‍ നിന്ന് സുഹൃത്ത് കേദാര്‍നാഥിനൊപ്പം ഇരിങ്ങലിലെ വീട്ടിലേക്ക് പോകുകയായിരുന്നു വിഷ്ണു. കെ.എസ്.ആര്‍.ടി.സി ബസ്സും വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിഷ്ണുവിനെ
കാല്‍നട യാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, വാഹനം നിര്‍ത്താതെ പോയി; പുതുപ്പാടിയില്‍ ചോര വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം
പുതുപ്പാടി: പുതുപ്പാടിയില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. വെസ്റ്റ് പുതുപ്പാടിയില്‍ താമസിക്കുന്ന നടുക്കുന്നുമ്മല്‍ രാജുവാണ് മരണപ്പെട്ടത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. അമിത വേഗതിയിലെത്തിയ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ പൊന്തക്കാട്ടിലേക്ക് തെറിച്ച് വീണ യാത്രക്കാരന്‍ ചോര വാര്‍ന്ന് മരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ദേശീയപാത 766ല്‍ വെസ്റ്റ് പുതുപ്പാടിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാവിലെ 6.45
കോട്ടയത്ത് മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം
കോട്ടയം: കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വീണ്ടും ദുരന്തം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ അറുപുറ കൊറ്റമ്പാടം അമീന്‍ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കമുക് നാട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അമീന് വൈദ്യുതാഘാതമേറ്റത്. അമീന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഷോക്കേറ്റത്. രണ്ട്
കൊല്ലം റെയിൽവെ ഗേറ്റിന് സമീപം യുവതിയും പിഞ്ചുകുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച സംഭവം: നടേരിയില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു; ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം
കൊയിലാണ്ടി: സില്‍ക്ക് ബസാറില്‍ യുവതിയും ഒരുവയസുള്ള മകളും ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ നടേരിയില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. നടേരി മരുതൂര്‍ സ്വദേശിയായ എരഞ്ഞോളികണ്ടി പ്രബിതയുടെയും മകള്‍ അനുഷികയുടെയും മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന് ആവശ്യം ഉന്നയിച്ചാണ് കൗണ്‍സില്‍ രൂപീകരിച്ചത്. നവംബര്‍ 30 നായിരുന്നു പ്രബിതയെയും കുഞ്ഞിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോമത്തുകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
കൊയിലാണ്ടി: കോമത്തുകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോമത്തുകര തുളസീദളത്തില്‍ സുനില്‍കുമാറിന്റെയും ബീനയുടെയും മകന്‍ അന്‍ഷിന്‍ദേവ് ആണ് മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കോമത്തുകരയില്‍ വച്ച് രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അന്‍ഷിന്‍ദേവും അച്ഛന്‍ സുനില്‍കുമാറും ഉള്‍പ്പെടെ നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ