Tag: court

Total 14 Posts

വടകര നാരായണനഗരത്ത് സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടം; പരിക്കേറ്റ പതിയാരക്കര സ്വദേശിനിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

വടകര: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 32 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. പതിയാരക്കര വണ്ടായിയിൽ സുമിതയ്ക്കാണ് നഷ്ടം പരിഹാരം നൽകാൻ കോടതി വിധിച്ചത്. വടകര എം എ സി ടി കോടതിയുടേതാണ് ഉത്തരവ്. 2021 ഒക്ടോബർ 29നാണ് കേസിനാസ്പദമായ സംഭവം. വടകര നാരായണനഗരം ജംഗ്ഷനിൽ വച്ച് ഭർത്താവ് രൂപേഷ്കുമാറിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മരുതോങ്കര സ്വദേശിയായ പ്രതിക്ക് 111 വര്‍ഷം കഠിന തടവ് വിധിച്ച് നാദാപുരം സ്‌പെഷ്യല്‍ കോടതി

നാദാപുരം: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 111 വര്‍ഷം കഠിന തടവ്. മരുതോങ്കര അടുക്കത്തു സ്വദേശി വെട്ടോറമല്‍ അബ്ദുല്‍ നാസറെയാണ് (62) നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്. പോക്സോ കോടതി ജഡ്ജി എം സുഹൈബാണ് ശിക്ഷ വിധച്ചത്. 2021 ഡിംസബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസ്മസ് അവധിക്ക് പെണ്‍കുട്ടി ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ്

വാഹനാപകടത്തിൽ പരിക്കേറ്റ എടച്ചേരി കാക്കന്നൂർ സ്വദേശിക്ക് അനുകൂലമായി കോടതി വിധി; എൺപത്തിയാറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

വടകര: വാഹനാപകടത്തിൽ പരിക്ക് പറ്റിയ എടച്ചേരി കാക്കന്നൂർ സ്വദേശിക്ക് നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനി 86,00,000 രൂപ പരിക്കേറ്റ മിഖിലിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. ഇതിൽ 63,19,900 രൂപ നഷ്ടപരിഹാരവും ബാക്കി തുക പലിശയും കോടതി ചിലവും ഉൾപ്പെടെയാണ്. വടകര വാഹനാപകട നഷ്ടപരിഹാര കോടതിയിലെ ജഡ്ജ് കെ.

ഇരിങ്ങലില്‍ ടാങ്കർ ലോറി ഇടിച്ച് പിതാവും മകളും മരിച്ച സംഭവം; 2 കോടി 20 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് വടകര കോടതി

വടകര: പിതാവും മകളും വാഹനാപകടത്തിൽ മരണപ്പെട്ട കേസിൽ 2 കോടി 20 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ വടകര വാഹന അപകട നഷ്ടപരിഹാര കോടതിയുടെ വിധി. കണ്ണൂർ താണ ഹാജു മൻസിൽ ആഷിഖ് , മകൾ ആയിഷ ലിയ എന്നിവരാണ് ഇരിങ്ങലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. 2020 ജൂൺ പതിമൂന്നാം തീയതി ആഷിഖും മകൾ ആയിഷയും

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; വയനാട്ടില്‍ വയോധികന് 40 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

കല്‍പ്പറ്റ: പോക്‌സോ കേസില്‍ വയോധികനെ 40 കൊല്ലം കഠിന തടവിന് ശിക്ഷിച്ച് കോടതി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടിയെ (60) ആണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രത്യേക ജഡ്ജി വി.അനസ് ശിക്ഷിച്ചത്. കഠിനതടവിന് പുറമെ 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത

”പൊതുസമൂഹം പ്രതീക്ഷിക്കുന്നവിധം വസ്ത്രം ധരിക്കാത്തവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റണം” കോടതി ഭാഷയിലെ ജന്‍ഡര്‍ മുന്‍വിധികള്‍ തിരുത്താന്‍ സുപ്രീം കോടതിയെ സ്വാധീനിച്ചവയില്‍ കൊയിലാണ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ കോടതി പരാമര്‍ശവും

കൊയിലാണ്ടി: കോടതി ഭാഷയിലെ ജന്‍ഡര്‍ മുന്‍വിധികള്‍ തിരുത്താന്‍ സുപ്രീംകോടതിയെ സ്വാധീനിച്ചവയില്‍ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവും. സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ച് കഴിഞ്ഞവര്‍ഷം സെഷന്‍സ് കോടതി നല്‍കിയ വിവാദ ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുള്ള തെറ്റായ പരാമര്‍ശത്തിന് ഉദാഹരണമായി ഉദ്ധരിച്ചത്. അതിജീവിതയുടെ വേഷം പ്രകോപനപരമാണെന്ന

സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: പ്രതിയായ തിക്കോടി സ്വദേശി വിഷ്ണു സത്യൻ റിമാന്റിൽ

പയ്യോളി: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയായ തിക്കോടി സ്വദേശിയെ കോടതിയില്‍ ഹാജരാക്കി. തിക്കോടി പതിനൊന്നാം വാര്‍ഡില്‍ തെക്കേകൊല്ലന്‍കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യനെയാണ് പയ്യോളിയുടെ കൂടെ ചുമതലയുള്ള കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിഷ്ണു സത്യനെ പെരുമാള്‍പുരം സാമൂഹിക ആരോഗ്യ

എലത്തൂർ ട്രെയിൻ തീ വെപ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യു.എ.പി.എ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യമനുവദിക്കാനുളള സാധ്യതയില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. അതിനിടെ എൻ.ഐ.എ ഇന്നുതന്നെ കോടതിയിൽ റിപ്പോർട്ട് നൽകി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികൾ ആരംഭിക്കും. നേരത്തെ പോലീസ് കസ്‌റ്റഡി

കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ റോഡില്‍ കാറോടിച്ച് പതിനേഴുകാരന്‍; ആര്‍.സി ഉടമയായ അച്ഛന് 30,250 രൂപ പിഴ ചുമത്തി കോടതി

മഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത മകന് കാറോടിക്കാന്‍ നല്‍കിയ ആര്‍.സി ഉടമ കൂടിയായ അച്ഛന് 30,250 രൂപ പിഴ ചുമത്തി കോടതി. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പുളിക്കല്‍ വലിയപറമ്പ് നെടിയറത്തില്‍ ഷാഹിന്‍ എന്നയാള്‍ക്ക് പിഴ ചുമത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ റോഡിലാണ് ഷാഹിന്റെ മകനായ

‘ലക്ഷ്യം ‍ഞാൻ ഭാരവാഹിത്വത്തിലേക്ക് വരുന്നത് തടയുക’; പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതിനെതിരേ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്

കോഴിക്കോട്: പാർട്ടിയിൽനിന്ന് അന്യായമായി സസ്പെൻഡ് ചെയ്തതിനെതിരെ കോടതിയെ സമീപിച്ച് കോൺ​ഗ്രസ് നേതാവ്. പി.വി.മോഹൻലാലാണ് കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിച്ചില്ല സസ്പെൻഷനെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതൃത്വലത്തിലുണ്ടായിരുന്ന ആളാണ് അദ്ദേഹം. പാർട്ടി നേതാക്കളെ സമൂഹമധ്യത്തിൽ മോശമായ വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയെന്നുകാണിച്ചാണ് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറാണ് മോഹൻലാലിനെ സസ്പെൻഡ് ചെയ്തത്.