Tag: Coconut Tree

Total 18 Posts

തെങ്ങുകളുടെ ക്ഷേമത്തിനായി കൊയിലാണ്ടിയിൽ ‘കേര രക്ഷാവാരം’ പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന്റെ 2023-24 വർഷത്തെ കേര രക്ഷാവാരം പദ്ധതി കൊയിലാണ്ടി നഗരസഭാ കൃഷിഭവനിൽ തുടക്കമായി. നടേരി മൂഴിക്ക് മീത്തലിൽ നടന്ന പരിപാടി നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർപേഴ്സൺ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു. കേരഗ്രാമം വാർഡുകളിലാണ് പയർ വിത്ത് വിതരണവും തെങ്ങുകളുടെ തല വൃത്തിയാക്കി ജൈവ ജീവാണു കുമിൾ

ശക്തന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പുളിയഞ്ചേരി റോഡില്‍ തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പുളിയഞ്ചേരി റോഡില്‍ തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. ശക്തന്‍കുളങ്ങര ക്ഷേത്രത്തിന് പിന്നിലുള്ള റോഡില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. തെങ്ങും പോസ്റ്റും റോഡിന് കുറുകെ വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കെ.എസ്.ഇ.ബി ജീവനക്കാര്‍ സ്ഥലത്തെത്തി വൈകീട്ട് അഞ്ചരയോടെ വൈദ്യുതി ലൈന്‍ പുനസ്ഥാപിക്കുകയും തെങ്ങ് മുറിച്ച് നീക്കുകയും

ശക്തമായ കാറ്റില്‍ അരിക്കുളത്ത് തെങ്ങ് വീണ് 11 കെ.വി ലൈന്‍ തകര്‍ന്നു; പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി

അരിക്കുളം: അരിക്കുളത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. അരിക്കുളം സെക്ഷന് കീഴില്‍ കുരുടിമുക്ക് ചാവട്ട് റോഡിലെ 11 കെ.വി ലൈനാണ് പൊട്ടിയത്. പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ട നിലയിലാണ്. ഇന്ന് ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റില്‍ അരിക്കുളം സെക്ഷന് കീഴില്‍ പലഭാഗത്തും മരങ്ങള്‍ വീണ് ലൈനുകള്‍ പൊട്ടിയിട്ടുണ്ട്. വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്ന പ്രവൃത്തി

തെങ്ങിൽ കയറാൻ ആളില്ലാത്ത പ്രശ്നം ഇനിയില്ല; നാളികേര കർഷകർക്ക് കൈത്താങ്ങാവാൻ മൂടാടി പഞ്ചായത്തിൽ കേരസൗഭാഗ്യ  പദ്ധതി

മൂടാടി: തെങ്ങിൽ കയറാൻ ആളില്ലാത്തതും കൂലി കൊടുക്കാൻ പണമില്ലാത്തതുമായ കേരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി മൂടാടി ഗ്രാമപഞ്ചായത്ത്. 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കേരസൗഭാഗ്യ പദ്ധതി നടപ്പാക്കുന്നതിലൂടെയാണ് നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് ഒറ്റയടിക്കുള്ള പരിഹാരം കാണുന്നത്. കൃഷിഭവൻ മൂടാടി കാർഷിക കർമസന മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങ് കയറ്റ തൊഴിലാളികളെ കർമ്മ സേനയിൽ രജിസ്റ്റർ

ശക്തമായ കാറ്റിലും മഴയിലും കായണ്ണയില്‍ കാറിന് മുകളില്‍ തെങ്ങ് മുറിഞ്ഞു വീണു; വൈദ്യുതി തടസപ്പെട്ടു

കായണ്ണ: കായണ്ണയില്‍ തിങ്കളാഴ്ച്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിനു മുകളില്‍ തെങ്ങ് മുറിഞ്ഞ് വീണ് അപകടം. കുരിക്കള്‍ക്കൊല്ലി മാട്ടനോട് റോഡില്‍ പള്ളിമുക്കിലാണ് സംഭവം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വൈദ്യുതലൈനിന് മുകളിലും റോഡരികില്‍ നിര്‍ത്തിയിട്ട വയനാട് സ്വദേശി ബാസില്‍ മാത്യു കടവില്‍ എന്നയാളുടെ കാറിനും മുകളിലുമായാണ്

വിയ്യൂർ നെല്യാടി റോഡിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണ് പോസ്റ്റ് ഒടിഞ്ഞു; മൂടാടി സെക്ഷനിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു

കൊയിലാണ്ടി: വിയ്യൂർ നെല്യാടി റോഡിൽ വൈദ്യുതി വിതരണ ലൈനിന് മുകളിൽ തെങ്ങ് പൊട്ടി വീണു. തിങ്കളാഴ്ച രാത്രി ഒമ്പതേ മുക്കാലോടെയാണ് സംഭവം. ലൈനിന് മുകളിൽ തെങ്ങ് വീണതിനെ തുടർന്ന് സമീപമുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി വീണ തെങ്ങ് മുറിച്ച് നീക്കി. പോസ്റ്റ് റോഡിലേക്ക് പൊട്ടിവീണതിനാൽ ഇവിടെ

തെങ്ങില്‍ നിന്ന് വീണ് കുറുവങ്ങാട് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

കൊയിലാണ്ടി: തെങ്ങില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. കുറുവങ്ങാട് ചെമ്പക്കോട്ട് ‘കൃഷ്ണപ്രഭ’യിൽ ഭാസി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സി.പി.എം കുറുവങ്ങാട് ബ്രാഞ്ച് അംഗമാണ്. വ്യാഴാഴ്ച ഉച്ചയോടെ പുതുക്കയംപുറത്ത് വച്ചാണ് അപകടമുണ്ടായത്. തെങ്ങിൽ കയറവെ ഭാസി തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും

‘നാളികേര അധിഷ്ഠിത ഉല്പന്നങ്ങളിലൂടെ കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് കൂട്ടും’; കർഷകർക്ക് താങ്ങേകാൻ വേളത്ത് നാളികേര പാർക്ക്, ശിലാസ്ഥാപനം 17ന്

കുറ്റ്യാടി: വേളം ഗ്രാമപഞ്ചായത്തിലെ മണിമലയിൽ ആരംഭിക്കുന്ന കുറ്റ്യാടി നാളീകേര പാർക്കിന്റെ ശിലാസ്ഥാപനം ആഘോഷമാക്കാനൊരുങ്ങി പ്രദേശവാസികളും പഞ്ചായത്ത്‌ അധികൃതരും. പാർക്ക് യാഥാർഥ്യവുന്നതോടെ നാളീകേര കർഷകരുടെ നീണ്ട കാത്തിരിപ്പിനാണ് വിരാമമാവുന്നത്. പ്രവൃത്തിയുടെ ശിലാസ്ഥാപനം ഡിസംബർ 17ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. നാളികേര

തിക്കോടിയില്‍ കനത്ത കാറ്റിലും മഴയിലും വീടിന് മുകളില്‍ തെങ്ങ് വീണു; ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം

തിക്കോടി: കനത്ത കാറ്റിലും മഴയിലും വീടിന് മുകളില്‍ തെങ്ങ് വീണു. തിക്കോടി കോഴിപ്പുറം നന്ദനത്തില്‍ ഒ.കെ.മോഹനന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. വീടിന്റെ മേല്‍ക്കൂരയും വാട്ടര്‍ ടാങ്കും തെങ്ങിനടിയില്‍ പെട്ട് തകര്‍ന്നു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

ഉടുമ്പിനെ ജീവനോടെ തെങ്ങില്‍ കെട്ടിത്തൂക്കി, ഭീതിയോടെ പ്രദേശവാസികള്‍; പയ്യോളിയില്‍ ജാഗ്രതാസമിതി രൂപീകരിച്ച് നാട്ടുകാര്‍

പയ്യോളി: വീട്ടുമുറ്റത്തെ തെങ്ങില്‍ ഉടുമ്പിനെ ജീവനോടെ കെട്ടിത്തൂക്കി. പയ്യോളി ഐ.പി.സി റോഡിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. പിന്നില്‍ ലഹരി മാഫിയ ആണെന്നാണ് സംശയിക്കുന്നത്. നവംബര്‍ 26 നാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉടുമ്പിനെ കെട്ടിത്തൂക്കിയതെന്നാണ് കരുതുന്നത്. ഈ സമയത്ത് വീടിന് പുറത്ത് നിന്ന് ശബ്ദങ്ങള്‍ കേട്ടതായി വീട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്