ശക്തന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പുളിയഞ്ചേരി റോഡില്‍ തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു


കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പുളിയഞ്ചേരി റോഡില്‍ തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. ശക്തന്‍കുളങ്ങര ക്ഷേത്രത്തിന് പിന്നിലുള്ള റോഡില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.

തെങ്ങും പോസ്റ്റും റോഡിന് കുറുകെ വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കെ.എസ്.ഇ.ബി ജീവനക്കാര്‍ സ്ഥലത്തെത്തി വൈകീട്ട് അഞ്ചരയോടെ വൈദ്യുതി ലൈന്‍ പുനസ്ഥാപിക്കുകയും തെങ്ങ് മുറിച്ച് നീക്കുകയും ചെയ്ത് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു.