‘നാളികേര അധിഷ്ഠിത ഉല്പന്നങ്ങളിലൂടെ കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് കൂട്ടും’; കർഷകർക്ക് താങ്ങേകാൻ വേളത്ത് നാളികേര പാർക്ക്, ശിലാസ്ഥാപനം 17ന്


കുറ്റ്യാടി: വേളം ഗ്രാമപഞ്ചായത്തിലെ മണിമലയിൽ ആരംഭിക്കുന്ന കുറ്റ്യാടി നാളീകേര പാർക്കിന്റെ ശിലാസ്ഥാപനം ആഘോഷമാക്കാനൊരുങ്ങി പ്രദേശവാസികളും പഞ്ചായത്ത്‌ അധികൃതരും. പാർക്ക് യാഥാർഥ്യവുന്നതോടെ നാളീകേര കർഷകരുടെ നീണ്ട കാത്തിരിപ്പിനാണ് വിരാമമാവുന്നത്. പ്രവൃത്തിയുടെ ശിലാസ്ഥാപനം ഡിസംബർ 17ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും.

നാളികേര അധിഷ്ഠിത ഉല്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് വർധിപ്പിക്കുകയാണ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 7.53 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രവൃത്തികൾ 2023 ഡിസംബർ മാസം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

പരിപാടിയുടെ സ്വാഗതസംഘം രൂപീകരണയോഗം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ സി ബാബു, കെ.എസ്.ഐ.ഡി.സി. ഡെപ്യൂട്ടി എം.ഡി ജോസ്, പഞ്ചായത്ത്‌ അംഗങ്ങളായ കെ സി മുജീബ് റഹ്‌മാൻ, കെ കെ മനോജൻ, തായന ബാലാമണി, കെ സി സിത്താര, പി വത്സൻ, ഇ കെ നാണു, കെ കെ അബ്ദുള്ള, വി കെ അബ്ദുള്ള, സി രാജീവൻ, കെ സി കാസിം, പി പി ചന്ദ്രൻ, ബീന കോട്ടേമ്മൽ, ടി വി മനോജൻ, യൂസഫ് പള്ളിയത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Summary: kutyadi cocunt park will start in velam soon