Tag: Coconut Tree

Total 18 Posts

‘വീട്ടിൽ പച്ചത്തേങ്ങയുണ്ടോ, എന്നാ കൊയിലാണ്ടിക്ക് വന്നോളീ’; കൊയിലാണ്ടിയിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി. നാളികേര മേഖലയിൽ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി സംസ്ഥാന നാളികേര വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാണ് കൊയിലാണ്ടിയിൽ വിപുലമായ പച്ചത്തേങ്ങ സംഭരണം തുടങ്ങിയത്. നാളികേര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ എം.നാരായണൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് അധ്യക്ഷയായി. കാർഡ് വിതരണം നാളികേര വികസന കോർപ്പറേഷൻ ഡയറക്ടർ പി.വിശ്വൻ നിർവ്വഹിച്ചു.

“തേങ്ങ പൊളിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും കിട്ടാതായതോടെ വീട്ടു പറമ്പിൽ കൂട്ടിയിട്ട തേങ്ങയൊക്കെ മുളച്ചു പൊന്തി “; നാളീകേര വിലയിടിവിൽ നട്ടം തിരിഞ്ഞ് കേര കർഷകർ

കൊയിലാണ്ടി:കേരളത്തിലെ മുഖ്യ കാർഷികോത്പന്നവും സാമ്പത്തിക സ്രോതസ്സുമായ നാളീകേരത്തിന്റെ വില കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ് . പൊതിച്ച തേങ്ങ കിലോവിന് 25 രൂപയാണ് നിലവിൽ വില.നാളീകേരത്തിന്റെ വിലയിടിവ് കേര കർഷകരെ പ്രയാസത്തിലാക്കിയിരിക്കുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്ന വിയ്യൂർ കന്മനക്കണ്ടി ശ്രീധരൻ നായർ കേര കർഷകരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുകയാണ്. തേങ്ങ പൊതിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും

‘തെങ്ങില്‍കയറി ഞാനയാളെ തെങ്ങിന്റടുത്തേക്ക് അടുപ്പിച്ചു, നെഞ്ഞത്ത് നല്ലോണം പ്രസ് ചെയ്തുകൊടുത്തു. അപ്പോഴാണ് ഓന്‍ ശ്വാസം കഴിച്ചത്’; തെങ്ങ് മുറിക്കവെ തെങ്ങില്‍ നിന്ന് വീണ് വടത്തില്‍ കുടുങ്ങിയ കായണ്ണ സ്വദേശിയെ രക്ഷിച്ച തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കായണ്ണബസാര്‍: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശി പൂളച്ചാലില്‍ റിയാസിനെ തെങ്ങുകയറ്റക്കാരനായ ചെറുക്കാട് സ്വദേശി വേലായുധന്‍ തെങ്ങില്‍ ചേര്‍ത്ത് പിടിച്ച് നിര്‍ത്തിയത് ഒരുമണിക്കൂറോളം. യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ വേലായുധന്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ തെങ്ങില്‍ ചേര്‍ത്തുപിടിച്ച് നിര്‍ത്തിയതിനാലാണ് റിയാസിന്റെ ജീവന്‍ രക്ഷിക്കാനായത്. സംഭവത്തെക്കുറിച്ച് വേലായുധന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്:

‘തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ വേണം, അപകട ഇൻഷുറൻസ് തുക വർധിപ്പിക്കണം’; കൊയിലാണ്ടിയിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം യന്ത്രവൽക്കരണ തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന കൺവെൻഷൻ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം യന്ത്രവൽക്കരണ തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന കൺവെൻഷൻ സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി താലൂക്ക് ലേബർ ഓഫീസർ ദിനേശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ ശ്രീധരൻ കാരയാട്ന്റെ അധ്യക്ഷത വഹിച്ചു. തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും സർക്കാർ ഇടപെടലുകൾ വേണമെന്നും തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക വർധിപ്പിക്കണമെന്നും അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം സർക്കാരിനോട്

കൊയിലാണ്ടി-മുത്താമ്പി റോഡില്‍ തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണു; റോഡില്‍ ഗതാഗതം തടസപ്പെട്ടു (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടി-മുത്താമ്പി റോഡില്‍ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു. മണമലിലാണ് തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തടസം നീക്കി. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ബാബു.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടുകാരുടെ സഹായത്തോടെ വീണ തെങ്ങ് മുറിച്ച് നീക്കിയത്. ഷിജു, റിനീഷ്, ബിനീഷ് കെ,

ഒള്ളൂർ സ്വദേശിയായ കള്ളുചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു

ഉള്ള്യേരി: കള്ളുചെത്തുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് കൊടശ്ശേരി കള്ളുഷാപ്പ് ചെത്ത് തൊഴിലാളി ഒള്ളൂര്‍ പുതിയേടത്ത് മീത്തല്‍ രാജു അന്തരിച്ചു. മുപ്പത്തെട്ട് വയസ്സായിരുന്നു. വീട്ടിനടുത്തുള്ള തെങ്ങില്‍ നിന്ന് കള്ള് ചെത്തുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടത്തില്‍ പെട്ടത്. സംഭവ സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അല്‍പ്പസമയം കഴിഞ്ഞാണ് കണ്ടത് അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. സി.പി.ഐ.എം ഒള്ളൂര്‍സ്റ്റോപ്പ് ബ്രാഞ്ച് അംഗമാണ്.

ശക്തമായ കാറ്റില്‍ മൂടാടി പാലക്കുളത്ത് നിര്‍മ്മാണത്തിലിരുന്ന വീടിന് മുകളില്‍ തെങ്ങ് വീണു

കൊയിലാണ്ടി: ശക്തമായ കാറ്റില്‍ മൂടാടി പാലക്കുളത്ത് നിര്‍മ്മാണത്തിലിരുന്ന വീടിന് മുകളില്‍ തെങ്ങ് വീണു. ഒതയോത്ത് താഴെ കുനി ഒ.ടി.വിനോദിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. അടുത്ത പറമ്പിലെ തെങ്ങാണ് വീണത്. വീടിന്റെ സണ്‍ ഷേഡ് പൂര്‍ണ്ണമായും തകര്‍ന്നു. കോണ്‍ക്രീറ്റിനും കേട്പാട് പറ്റിയിട്ടുണ്ട്. തെങ്ങ് മുറിഞ്ഞു പോയി.

ശക്തമായ ഇടിമിന്നലിൽ പുളിയഞ്ചേരിയിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു, തെരുവുവിളക്കുകൾ പൊട്ടിത്തെറിച്ചു

കൊയിലാണ്ടി: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് പുളിയഞ്ചേരിയില്‍ രണ്ട് തെങ്ങുകള്‍ക്ക് തീ പിടിച്ചു. പുളിയഞ്ചേരി പള്ളിക്ക് സമീപമുള്ള ഓണിപ്പറമ്പില്‍ ഗംഗാധരന്‍ എന്നയാളുടെ വീട്ടുമുറ്റത്തെ തെങ്ങിനും തൊട്ടടുത്തുള്ള ഹില്‍ബസാര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങിനുമാണ് തീ പിടിച്ചത്. ഇതിൽ ഒരു തെങ്ങ് കത്തിനശിച്ചു. തെങ്ങുകള്‍ക്ക് തീ പിടിച്ചത് ശ്രദ്ധയില്‍ പെട്ട ഉടന്‍ സമീപവാസികളെത്തി വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചു.