‘തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ വേണം, അപകട ഇൻഷുറൻസ് തുക വർധിപ്പിക്കണം’; കൊയിലാണ്ടിയിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം യന്ത്രവൽക്കരണ തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന കൺവെൻഷൻ


കൊയിലാണ്ടി: കൊയിലാണ്ടിയിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം യന്ത്രവൽക്കരണ തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന കൺവെൻഷൻ സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി താലൂക്ക് ലേബർ ഓഫീസർ ദിനേശ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ ശ്രീധരൻ കാരയാട്ന്റെ അധ്യക്ഷത വഹിച്ചു. തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും സർക്കാർ ഇടപെടലുകൾ വേണമെന്നും തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക വർധിപ്പിക്കണമെന്നും അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

തെങ്ങ് കയറ്റ തൊഴിലാളികൾക്ക് അപകടങ്ങൾ വരുന്ന അടിയന്തരഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി കൊയിലാണ്ടി ഫയർ സർവീസ് സീനിയർ ഓഫീസർ പ്രമോദ് ക്ലാസെടുത്തു . തൊഴിലാളികളും ക്ഷേമനിധിയും എന്ന വിഷയത്തിൽ റിയാസ് ഊട്ടേരി ക്ലാസെടുത്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ തൊഴിലാളികളുടെ മക്കൾക്ക് മൊമന്റോ നൽകി അവരെ ചടങ്ങിൽ ആദരിച്ചു.

ശിവാനന്ദൻമാസ്റ്റർ പെരുവട്ടൂർ, ജഗദീഷ് കട്ടിപ്പാറ, വേണു പറമ്പത്ത്, സന്ദീപ് എന്നിവർസംസാരിച്ചു. പി.കെ.കെ.ബാബു സ്വാഗതവും ഗിരീഷ് പെരുവട്ടൂർ നന്ദിയും പറഞ്ഞു.

കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്റ്റേറ്റ് പ്രസിഡന്റായി ശ്രീധരൻ കാരയാടും ജനറൽ സെക്രട്ടറിയായി ഗിരീഷ് ഒളവണ്ണയെയും തിരഞ്ഞെടുത്തു.

  • സുനിൽകുമാർ.വിഎ.ചിറ, സന്തോഷ് പെരുവട്ടൂർ, സാബു പാലത്ത് -ജോയിൻ സെക്രട്ടറി.
  • മനോജ് ഉള്ളിയേരി -ട്രഷറർ
  • ഷാജു ആവള, ബാബു.പി – എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗങ്ങൾ

Summary: “The government should intervene in the problems of coconut climbers and increase the amount of accident insurance-  Coconut Friends Group Coconut Climbing Workers State Convention